"ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
താല്പര്യമില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്ന അസംതൃപ്തി ബാധിച്ച ഒരു ഉപഭൂഖണ്ഡത്തെയും [[യൂറോപ്പ്|യൂറോപ്പിലും]] [[തെക്കു കിഴക്കേ ഏഷ്യ|തെക്കു കിഴക്കേ ഏഷ്യയിൽ]] യുദ്ധസ്ഥിതി വഷളാവുന്നതും ഇന്ത്യൻ സൈനികർക്കിടയിലും, പ്രത്യേകിച്ച് യൂറോപ്പിലെ യുദ്ധമുന്നണികളിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കിടയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനതയ്ക്കിടയിലും വളരുന്ന അസംതൃപ്തിയും അഭിമുഖീകരിച്ച ബ്രിട്ടീഷ് സർക്കാർ [[സ്റ്റാൻഫോർഡ് ക്രിപ്സ്|സ്റ്റാൻഫോർഡ് ക്രിപ്സിനു]] കീഴിൽ ഒരു ദൌത്യസംഘത്തെ ഇന്ത്യയിലേയ്ക്കയച്ചു. [[ക്രിപ്സ് മിഷൻ]] എന്ന് ഇത് അറിയപ്പെട്ടു. ബ്രിട്ടീഷ് കിരീടത്തിൽനിന്നും വൈസ്രോയിൽ നിന്നും അധികാരം ക്രമേണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നിയമസഭയ്ക്കു നൽകുന്നതിനു പകരമായി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസിൽ]] നിന്നും യുദ്ധകാലത്ത് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്ന വിധത്തിൽ ഒരു ഉടമ്പടിയിൽ എത്തുക എന്നതായിരുന്നു ഈ മിഷന്റെ ദൌത്യം.
 
==ക്വിറ്റ് ഇന്ത്യാ പ്രമേയം നായിക ആര്==
[[1942]] [[ഓഗസ്റ്റ് 8]]-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു.സി.രാജഗോപാലാചാരി ഈ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചു. ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് ,സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, എന്നിവർ തീരുമാനത്തോട് മനസ്സില്ലാമനസ്സോടെ സമ്മതം മൂളുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തെ തൽക്കാലം എതിർക്കാൻ ഇവർ താൽപര്യപ്പെട്ടിരുന്നില്ല. സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, ജയപ്രകാശ് നാരായൺ എന്നിവർ ഈ തീരുമാനത്തെ പിന്തുണച്ചു.
 
===പ്രമേയത്തോടുള്ള എതിർപ്പ്===
മറ്റു രാഷ്ട്രീയപാർട്ടികളേയും തങ്ങളുടെ തീരുമാനത്തിനു പിന്നിൽ കൊണ്ടുവരാൻ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സിന്]] ഒരു പരിധി വരെ സാധിച്ചു. ഹിന്ദു മഹാസഭയെപ്പോലുള്ള ചെറിയ രാഷ്ട്രീയപാർട്ടികൾ പ്രമേയത്തെ എതിർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ തള്ളിക്കളഞ്ഞു. അവർ യുദ്ധത്തെ പിന്തുണക്കുകയാണുണ്ടായത്.<ref name=communist1>{{cite book|title=കമ്മ്യൂണിസം ഇൻ ഇന്ത്യ|last=മാർഷൽ|first=വിൻമില്ലർ|url=http://books.google.com.sa/books?id=PAFBW743Bi4C&pg=PA529&dq=communist+party+opposed+the+quit+india+movement&hl=en&sa=X&ei=uhnHUbaqGIqd0wWaooG4BQ&safe=on&redir_esc=y#v=onepage&q=communist%20party%20opposed%20the%20quit%20india%20movement&f=false|page=529|publisher=കാലിഫോർണിയ സർവ്വകലാശാല പ്രസ്സ്|year=1959}}</ref>
"https://ml.wikipedia.org/wiki/ക്വിറ്റ്_ഇന്ത്യ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്