"വി.കെ. ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
'{{PU|V.K. Babu}} കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:25, 6 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് എസ്. നേതാവുമായിരുന്നു വി.കെ. ബാബു.

മുളവു‌കാട് വലിയതറയിൽ കുമാരൻ-മാധവി ദമ്പതികളുടെ ആറ് മക്കളിൽ ഇളയപുത്രനായിരുന്നു ബാബു. 1991-ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ ബാബു അന്ന് മുതൽ ചെറായിയിലായിരുന്നു താമസം. 2020 ഏപ്രിൽ 20ന് മരിച്ചു

അധികാരസ്ഥാനങ്ങൾ

  • കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്.
  • ഗതാഗതമന്ത്രിയായിരുന്ന ശങ്കരനാരായണപിള്ളയുടെ പേഴ്‌സണൽ സ്റ്റാഫംഗം.
  • പാർട്ടി സെക്രട്ടറിയേറ്റ് സ്റ്റാഫ്.
  • ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം
  • ഷൊർണ്ണൂർ മെറ്റൽസ് ഇൻഡസ്റ്റ്രീസ് ചെയർമാൻ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1992-1996* ഞാറയ്ക്കൽ നിയമസഭാമണ്ഡലം വി.കെ. ബാബു എൽ.ഡി.എഫ്. അനന്തകുമാർ യു.ഡി.എഫ്.
1991-1992* ഞാറയ്ക്കൽ നിയമസഭാമണ്ഡലം കുഞ്ഞമ്പു മാസ്റ്റർ യു.ഡി.എഫ്. വി.കെ. ബാബു കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
  • 1992 ഉപതിരഞ്ഞെടുപ്പ്

കുടുംബം

സിവിൽ സപ്ലൈ്‌സ് കോർപറേഷൻ ഉദ്യോഗസ്ഥയായ സുശീലയാണ് ഭാര്യ. മക്കൾ : അഭയ, അനഘ.

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=വി.കെ._ബാബു&oldid=3407006" എന്ന താളിൽനിന്ന് ശേഖരിച്ചത്