"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എടുത്തോണ്ട് പോണം, മിഷ്ടർ. ഉടായിപ്പും കൊണ്ട് വന്നിരിക്കുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 17:
| Mount =
}}
'''ഹനുമാൻ''' അല്ലെങ്കിൽ '''ആഞ്ജനേയൻ''', [[രാമായണം|രാമായണത്തിലെ]] പ്രധാന കഥാപാത്രമായ ഒരു [[വാനരൻ|വാനരനാണ്]]. ഹൈന്ദവ വിശ്വാസമനുസരിച്ച് [[ചിരഞ്ജീവി|സപ്തചിരംജീവി]]കളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. [[പരമശിവൻ]] തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് [[ശിവപുരാണം|ശിവപുരാണവും]] [[ദേവീഭാഗവതം|ദേവീഭാഗവതവും]] പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. [[ശ്രീരാമൻ|ശ്രീരാമസ്വാമി]]യുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. ഹനുമാൻ സ്വാമിയുടെ ജന്മ നക്ഷത്രം മൂലം.
 
[[രാക്ഷസൻ|രാക്ഷസരാജാവായ]] [[രാവണൻ|രാവണന്റെ]] തടവിൽ നിന്നും [[ശ്രീരാമൻ|രാമന്റെ]] ഭാര്യയായ [[സീത|സീതയെ]] കണ്ടെടുക്കാനുള്ള ദൗത്യത്തിൽ രാമനു വേണ്ടി ദൂതു പോയതാണ് ഹനുമാൻ ചെയ്ത കൃത്യങ്ങളിൽ പ്രധാനപ്പെട്ടത്. രാമ-രാവണയുദ്ധത്തിൽ ദാരുണമായി മുറിവേറ്റ രാമന്റെ സഹോദരൻ [[ലക്ഷ്മണൻ|ലക്ഷ്മണനെ]] സുഖപ്പെടുത്തുന്നതിനായി ഹനുമാൻ [[ഹിമാലയം|ഹിമാലയത്തിലേക്കു]] പറക്കുകയും, ഔഷധസസ്യങ്ങൾ നിറഞ്ഞ മരുത്വാമല വഹിച്ചുകൊണ്ട് തിരികെ വരികയും ചെയ്തു. സംശയാതീതമായ ദൃഢഭക്തിയുടെ ഉത്തമോദാഹരണമായി ഹനുമാൻ പരക്കെ അംഗീകരിക്കപ്പെടുന്നു. ഒരു വാനരരൂപത്തിൽ ആരാധിക്കപ്പെടുന്ന ഇദ്ദേഹം, തന്റെ ബുദ്ധിശക്തികൊണ്ടും, രാമനോടുള്ള വിശ്വാസ്യതകൊണ്ടും ഹിന്ദു വിശ്വാസത്തിൽ പ്രധാനപ്പെട്ടൊരു ദേവനായി അറിയപ്പെടുന്നു. രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പ്രത്യേകിച്ച് ശനിദോഷം ഹനുമദ്‌ ഭക്തരെ ബാധിക്കില്ലെന്നുമാണ് ഭക്തരുടെ വിശ്വാസം.
വരി 27:
ബ്രഹ്മപുരാണത്തിൽ ഹനുമാനേയും വൃക്ഷാകപിയേയും പറ്റി പ്രസ്താവിച്ചിട്ടുണ്ട്. സുവർചലയാണ് ഭാര്യ. സുവർചലാ സമേതനായ ഹനുമാന്റെ പ്രതിഷ്ഠ ധാരാളം ക്ഷേത്രങ്ങളിൽ കാണാം.
 
[[തിരുവനന്തപുരം|തിരുവനന്തപുരത്തെ]] [[പാളയം ഒ.ടി.സി. ഹനുമാൻ സ്വാമിക്ഷേത്രം|പാളയം OTC ഹനുമാൻ ക്ഷേത്രം]], [[മലപ്പുറം ജില്ല]]യിലെ [[തിരൂർ|തിരൂരിനടുത്തുള്ള]] [[ആലത്തിയൂർ ഹനുമാൻ ക്ഷേത്രം]], [[പാലക്കാട്‌ കോട്ട ഹനുമാൻ ക്ഷേത്രം]], [[എറണാകുളം ശിവക്ഷേത്രം|എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള]] ഹനുമാൻ ക്ഷേത്രം, [[എറണാകുളം ജില്ല]]യിലെ [[ആലുവ]]യിലുള്ള [[ദേശം ഹനുമാൻ ക്ഷേത്രം]], [[പത്തനംതിട്ട ജില്ല]]യിലെ [[കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം]], [[കൊല്ലം]] ബീച്ച്റോഡ് കർപ്പൂരപ്പുരയിടം ദ്രൗപദിയമ്മൻ-ഹനുമാൻ ക്ഷേത്രം, [[തൃശ്ശൂർ ജില്ല]]യിലെ [[നാട്ടിക]]യിലുള്ള [[നാട്ടിക ഹനുമാൻസ്വാമിക്ഷേത്രം|ഹനുമാൻസ്വാമിക്ഷേത്രം]] എന്നിവ കേരളത്തിലെ പ്രധാനപെട്ട ഹനുമാൻ ക്ഷേത്രങ്ങൾ ആണ്. പഴവർഗങ്ങൾ പ്രത്യേകിച്ച് ആപ്പിൾ, വെറ്റിലമാല, അവൽ നിവേദ്യം എന്നിവയാണ് പ്രധാന വഴിപാടുകൾ. ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമത്പൂജക്ക്‌ പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.
 
== ഹനുമദ്‌ കല്യാണം ==
"https://ml.wikipedia.org/wiki/ഹനുമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്