"സുൽത്താൻ മുഹമ്മദ് (മുഹമ്മദ് II)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കൽ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 50:
| signature = Tughra of Mehmed II.svg
}}
ഉസ്മാനിയ ഖിലാഫത്തിൽ (ഓട്ടോമൻ രാജവംശത്തിലെ ) ഏഴാമത്തെ ഭരണാധികാരിയായിരുന്നു '''മുഹമ്മദ് രണ്ടാമൻ''' എന്ന പേരിൽ അറിയപ്പെട്ട '''മുഹമ്മദ് ഇബ്നു മുറാദ്'''. [[സൂഫി]] , മികച്ച യുദ്ധ തന്ത്രജ്ഞൻ , വാഗ്മി എന്ന നിലയിലൊക്കെ പ്രസിദ്ധനായ മുഹമ്മദ് രണ്ടാമൻ ''' [[കോൺസ്റ്റാന്റിനോപ്പിൾ]] കീഴടക്കിയവൻ''' എന്ന നിലയിലാണ് ചരിത്ര ലോകത്തു അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ '''ഫതിഹ്''' എന്ന വിളിപ്പേരിന്റെ അർത്ഥം 'കീഴടക്കിയവൻ' എന്നാണ്.<ref name="test1">[http://www.historytoday.com/rhoads-murphey/ottoman-expansion-under-mehmed-ii]</ref> ഇസ്‌താംബൂളിലെ ഫാതിഹ് മോസ്‌ക്, അയ്യൂബ് മോസ്‌ക്, ഗ്രാൻഡ് ബസ്സാർ, ടോപ്കാപി കൊട്ടാരം, പ്രവാചക ശിഷ്യൻ അയൂബ് അൻസാരിയുടെ ശവ കുടീരം ,സൂഫി ഗുരുവായ മുഹമ്മദ് ഷംസിന്റെ ശവ കുടീരം എന്നിവ നിർമ്മിച്ചത് ഇദ്ദേഹമാണ്. ഫത്തേഹ് മോസ്‌ക് ഇന്നും അനേകായിരം സഞ്ചാരികളെ ആകർഷിച്ചു കൊണ്ടിരിക്കുന്ന ചരിത്ര സ്മാരകമാണ്.
 
== ജീവചരിത്രം ==
ക്രിസ്തു വർഷം 1432മാർച് 30നു ഓട്ടോമാൻ രാജവംശത്തിലെ ആറാം ഭരണാധികാരിയായിരുന്ന മുറാദ് രണ്ടാമന്റെയും, ഹുമ ഹാത്തൂന്ടെയും മകനായി ഓട്ടോമൻ തലസ്ഥാനമായ ബാർസയിലായിരുന്നു സുൽത്താൻ മുഹമ്മദിന്റെ ജനനം. ചെറുപ്പത്തിലേ മികച്ച പ്രാപ്തി തെളിയിച്ച മുഹമ്മദിന് പന്ത്രണ്ടാം വയസ്സിൽ തന്നെ(1444) അധികാരം കൈമാറി പിതാവായ [[മുറാദ് രണ്ടാമൻ]] സൂഫി ആധ്യാത്മിക ജീവിതത്തിലേക്ക് തിരിഞ്ഞു. രണ്ടു വർഷത്തിന് ശേഷം യുദ്ധ പരാജയ ഭീതി മൂലം അധികാരം തിരിച്ചു ഏറ്റെടുക്കാൻ പിതാവിനോട് '''മുഹമ്മദ് രണ്ടാമൻ''' അഭ്യർത്ഥിക്കുകയും അഭ്യർത്ഥന സ്വീകരിച്ചു ക്രി:മു 1451 വരെ സുൽത്താൻ മുഹമ്മദിനെ സിംഹാസനത്തിൽ ഇരുത്തി കൊണ്ട് തന്നെ [[മുറാദ് രണ്ടാമൻ]] ഭരണം നിയന്ത്രിക്കുകയും ചെയ്തു . പുത്രന്റെയും, മന്ത്രിമാരുടെയും അഭ്യർത്ഥനയിൽ ഈർഷ്യ പൂണ്ട മുറാദ് രണ്ടാമൻ സറൂഹാൻ പ്രവിശ്യയിലേക്ക് മകനെ പറഞ്ഞയച്ചു ഭരണം തിരിച്ചെടുക്കുകയായിരുന്നു എന്നും വാദമുണ്ട്. 1451ൽ മുറാദ് രണ്ടാമന്റെ മരണത്തിനു ശേഷം സമ്പൂർണ്ണ അർത്ഥത്തിൽ സുൽത്താൻ മുഹമ്മദ് അധികാരം കൈയാളി.
 
== കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കൽ ==
"https://ml.wikipedia.org/wiki/സുൽത്താൻ_മുഹമ്മദ്_(മുഹമ്മദ്_II)" എന്ന താളിൽനിന്ന് ശേഖരിച്ചത്