"ഗ്രാൻ സബാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
'''ലാ ഗ്രാൻ സബാന''' ({{IPA-es|la ɣɾan saˈβana}}, ഇംഗ്ലീഷ്: ദി ഗ്രേറ്റ് സവന്ന) ഗയാന [[സവേന]] പരിസ്ഥിതി മണ്ഡലത്തിന്റെ ഭാഗമായ തെക്കുകിഴക്കൻ [[വെനസ്വേല|വെനിസ്വേലയിലെ]] ഒരു പ്രദേശമാണ്.
 
ഇത് ഗയാന മലമ്പ്രദേശങ്ങളിലേക്കും തെക്കു കിഴക്ക് ബൊളിവർ സംസ്ഥാനത്തേയ്ക്കും വ്യാപിച്ച് [[ബ്രസീൽ|ബ്രസീലിന്റേയും]] [[ഗയാന|ഗയാനയുടേയും]] അതിർത്തികളിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു.<ref>{{cite web|url=http://www.venezuelatuya.com/gransabana/indexeng.htm|title=La Gran Sabana|accessdate=2012-09-14|work=Venezuela Tuya|publisher=venezuelatuya.com S.A.|quote=La Gran Sabana (The great plain) is located inside Venezuela's biggest national park: Canaima, in the Bolivar state south. It is an unique place with views that you will not see anywhere else in the world.}}</ref> 10,820 ചതുരശ്ര കിലോമീറ്റർ (4,180 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗ്രാൻ സബാന, [[വെനസ്വേല|വെനിസ്വേലയിലെ]] രണ്ടാമത്തെ വലിയ ദേശീയോദ്യാനമായ [[കനൈമ ദേശീയോദ്യാനം|കനൈമ ദേശീയോദ്യാനത്തിന്റെ]] ഭാഗമാണ്. [[പരിമ ടപ്പിറാപിക്കോ ദേശീയോദ്യാനം|പരിമ ടാപ്പിറാപെകോ ദേശീയോദ്യാനം]] മാത്രമാണ് കനൈമ ദേശീയോദ്യാനത്തേക്കാൾ വലുതായിട്ടുള്ളത്വിസ്തൃതിയുള്ളത്. ഈ പ്രദേശത്തെ ശരാശരി [[ഊഷ്മാവ്|താപനില]] 20 ° C (68 ° F) ആണ്, എന്നാൽ രാത്രിയിൽ 13 ° C (55 ° F) ലേക്ക് താഴാം, കൂടാതെ ചില ഉയർന്ന സ്ഥലങ്ങളിൽ കാലാവസ്ഥാനുസൃതമായി താപനില അൽപ്പംകൂടി കുറയാനിടയുണ്ട്.
 
[[നദി|നദികൾ]], [[വെള്ളച്ചാട്ടം|വെള്ളച്ചാട്ടങ്ങൾ]], ഗരികന്ദരങ്ങൾ, ആഴമേറിയതും വിശാലവുമായ [[താഴ്‌വര|താഴ്‌വരകൾ]], അസംഖ്യം വൈവിധ്യമാർന്ന സസ്യ ജന്തുജാലങ്ങൾക്ക് ആതിഥ്യമൊരുക്കുന്ന അഭേദ്യവനങ്ങൾ, [[സവേന|സാവേനകൾ]], ടെപുയിസ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ടേബിൾടോപ് പർവ്വതങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഇത് ലോകത്തിലെ തികച്ചും അസാധാരണമായ ഭൂപ്രകൃതികളിലൊന്നാണിത്.
ഉയർന്ന പാരിസ്ഥിതിക പ്രാധാന്യമുള്ള നിരവധി പ്രദേശങ്ങളെ ഉൾക്കൊള്ളുന്നതിനായി 1975 ൽ ഇത് വിപുലീകരിക്കപ്പെട്ടു. [[കരാവോ നദീതടം]], [[കരോനി നദി|കരോനി നദിയുടെ]] അത്യുന്നതഭാഗം, സിയറ ഡി ലെമ, [[കുയൂനി നദി|കുയൂനി നദിയുടെ]] ഉറവിടം, ഗ്രാൻ സബാന രൂപപ്പെടുന്ന ഉരുളൻ സമതലങ്ങൾ എന്നിവ ഈ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ദേശീയോദ്യാനത്തിന്റെ പ്രവേശന ചിഹ്നത്തിന്റെ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ നിലവിൽ ഗ്രാൻ സബാനയുടെ ഭൂപ്രദേശം 1,082,000 ഹെക്ടർ (2,670,000 ഏക്കർ) ആണ്.
 
നിലവിൽ, ഗ്രാൻ സബാന ഉയർന്ന പാരിസ്ഥിതിക മൂല്യമുള്ള ഒരു പ്രദേശമായി തുടരുന്നു. 1994 ൽ കനൈമ ദേശീയോദ്യാനത്തെ [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക സ്ഥലമായി]] [[യുനെസ്കോ]] പ്രഖ്യാപിച്ചിരുന്നു. സംരക്ഷണവും പര്യവേഷണവും പ്രോത്സാഹിപ്പിക്കുന്ന വെനിസ്വേല സർക്കാരും ഒപ്പം വെനിസ്വേലയിലെ പൊതുജനങ്ങളും ഉയർന്ന മൂല്യമുള്ള ഒരു സ്ഥലമായി ഇതിനെ കണക്കാക്കുന്നു. പ്രതിവർഷം ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഈ പ്രദേശം സന്ദർശിക്കാറുണ്ട്. ദേശീയോദ്യാനത്തിലെ വൈവിധ്യമാർന്ന പ്രകൃതി അത്ഭുതങ്ങൾ ആസ്വദിക്കാനും ഒപ്പം ടെപ്പൂയികളിലെ പ്രകൃതിദൃശ്യങ്ങൾ, [[വെള്ളച്ചാട്ടം|വെള്ളച്ചാട്ടങ്ങൾ]], അരുവികൾ എന്നിവയുൾപ്പെടെയുള്ള താൽപ്പര്യമുണർത്തുന്ന സ്ഥലങ്ങളുടെ ഭംഗി ആസ്വദിക്കാനും അവയിലെ സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യം ആസ്വദിക്കാനും അവർക്ക് കഴിയും. ഇവിടുത്തെ സസ്യജന്തു വൈവിധ്യം ലോകമെമ്പാടുമുള്ള നിരവധി പണ്ഡിതന്മാരെയും ശാസ്ത്രജ്ഞരെയും ആകർഷിക്കുന്ന ഒന്നാണ്. വെനിസ്വേലയിൽ ആകെയുള്ളതിലെ 40% ഇനങ്ങളും ഗ്രാൻ സബാനയിൽ മാത്രമാണ് കാണപ്പെടുന്നത്. അതുപോലെ [[ഉരഗം|ഉരഗങ്ങളുടെയും]] [[ഉഭയജീവി|ഉഭയജീവികളുടെയും]] കാര്യത്തിൽ 23 ശതമാനത്തോടൊപ്പം വംശനാശഭീഷണി നേരിടുന്ന മറ്റ് അനേകം ജീവജാലങ്ങളും ഗ്രാൻ സബാനയിൽ‌ കാണപ്പെടുന്നു.
 
ഈ പ്രദേശത്തെ ഏറ്റവും വലിയ നഗരം [[സാന്താ എലീന ഡി യുറൈൻ]] ആണ്. വളരെ വേഗത്തിൽ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ നഗരത്തിൽ 30,000 ത്തിലധികം ആളുകൾ വസിക്കുന്നു. ഈ പ്രദേശത്തെ [[വജ്രം|വജ്ര]] ഖനനത്തിന്റെ വളർച്ചയിൽ ആകൃഷ്ടനായ ലൂക്കാസ് ഫെർണാണ്ടസ് പെന 1923 ൽ ഇതു സ്ഥാപിച്ചു. ഇവിടുത്തെ ശരാശരി താപനില 25 നും 28 ° C നും ഇടയിലാണ് (77 നും 82 ° F നും ഇടയിൽ). സമുദ്രനിരപ്പിൽ നിന്ന് 910 മീറ്റർ (2,990 അടി)ഉയരത്തിലുള്ള ഈ പ്രദേശം ബ്രസീലിൽ അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ (9.3 മൈൽ), [[സ്യൂഡാഡ് ഗയാന|സ്യൂഡാഡ് ഗയാനയിൽ]] നിന്ന് 615 കിലോമീറ്റർ (382 മൈൽ), കാരക്കാസിൽ നിന്ന് 1,400 കിലോമീറ്റർ (870 മൈൽ) ദൂരങ്ങളിലാണ്. ഗ്രാൻ സബാനയിലെ ആകെ ജനസംഖ്യ നിലവിൽ 48,000 ആയി കണക്കാക്കപ്പെടുന്നു.
49,543

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3405873" എന്ന താളിൽനിന്ന് ശേഖരിച്ചത്