"തമിഴ് ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
മറ്റു [[ദ്രാവിഡഭാഷകൾ|ദ്രാവിഡഭാഷകളുമായി]] താരതമ്യം ചെയ്യുമ്പോൾ തമിഴിലെ [[അക്ഷരമാല]] പരിമിതമാണ്. തമിഴിൽ ആകെ 12 [[സ്വരാക്ഷരങ്ങൾ|സ്വരാക്ഷരങ്ങളാണുള്ളത്]]. ഇവയെ 'ഉയിർ എഴുത്തുക്കൾ' എന്നുപറയുന്നു. ഇവയിൽ അ, ഇ, ഉ, എ, ഒ എന്നിവ ഹ്രസ്വസ്വരങ്ങളും ആ, ഈ, ഊ, ഏ, ഓ എന്നിവ ദീർഘ സ്വരങ്ങളുമാണ്. ഐ, ഔ എന്നിവ സംയുക്ത സ്വരങ്ങളാണ്.
 
തമിഴിൽ 19 [[വ്യഞ്ജനാക്ഷരങ്ങൾ|വ്യഞ്ജനാക്ഷരങ്ങളേ]] ഉള്ളൂ. ഇവയെ 'മെയ് എഴുത്തുക്കൾ' എന്നുപറയുന്നു. ഇവയിൽ ആറെണ്ണം സ്പർശ വ്യഞ്ജനങ്ങളും (ക, ച, ട, ത, റ്റ, പ) ആറെണ്ണം അവയുടെ അനുനാസികങ്ങളും ആണ് (ങ, ഞ, ണ,ന ( ദന്ത്യം) , ഩ (വർത്സ്യം) മ) ഇവയ്ക്കു പുറമേ യ, ര, ല, വ, ള, ഴ, റ എന്നിങ്ങനെ ഏഴ് മധ്യമ വ്യഞ്ജനങ്ങൾ കൂടിയുണ്ട്. മേല്പറഞ്ഞ ലിപികൾക്കു പുറമേ ആയ്തം ( ) എന്ന മറ്റൊരു ചിഹ്നം കൂടി തമിഴിലുണ്ട്. ഇതിന് സംസ്കൃതത്തിലെ വിസർഗത്തിനു സദൃശമായ ഉച്ചാരണമാണുള്ളത്.
 
സ്പർശ്യ വ്യഞ്ജനങ്ങളുടെ കൂട്ടത്തിലുള്ള വർത്സ്യമായ 'റ്റ' കാരം രേഖപ്പെടുത്താൻ തമിഴിൽ പ്രത്യേക ചിഹ്നമില്ല. രണ്ട് റ ചേർത്താണ് ഇത് രേഖപ്പെടുത്തുന്നത്. വർത്സ്യമായ 'ന'കാരത്തിനു ചിഹ്നമുണ്ടെങ്കിലും അതിന്റേയും ദന്ത്യ 'ന'കാരത്തിന്റേയും ഉച്ചാരണങ്ങൾ തമ്മിലുള്ള വ്യത്യാസം തമിഴർ വീക്ഷിക്കാറില്ല. സംസ്കൃതത്തിലെ ഊഷ്മാക്കളായ ശ, ഷ, സ, ഹ എന്നിവ തമിഴിലില്ല. എന്നാൽ തമിഴർ ഉച്ചരിക്കുമ്പോൾ ഈ ഊഷ്മാക്കളും ഉച്ചരിക്കാറുണ്ട് (ചാതം-ശാതം/സാതം).
"https://ml.wikipedia.org/wiki/തമിഴ്_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്