"അമിതാഭ് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎അഭിനയജീവിതം: removed dead external link
വരി 45:
'''ആദ്യകാലം (1969–1972)'''
 
1969 ൽ [[മൃണാൾ സെൻ|മൃണാൾ സെന്നിന്റെ]] [[ഭുവൻ ഷോം]] എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായി ബച്ചൻ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തി.<ref>{{cite news|author=Suresh Kohli|url=http://www.thehindu.com/arts/cinema/article3428922.ece|archive-url=https://archive.today/20130205112700/http://www.thehindu.com/arts/cinema/article3428922.ece|url-status=dead|archive-date=5 February 2013|title=Arts / Cinema: Bhuvan Shome (1969)|work=The Hindu|date=17 May 2012|accessdate=11 December 2012|location=Chennai, India}}</ref> 1968-ൽ [[മുംബൈ|മുംബൈയിൽ]] എത്തിയ ബച്ചൻ 1969-ൽ [[ക്വാജ അഹ്മദ് അബ്ബാസ്|ഖ്വാജാ അഹ്മദ് അബ്ബാസ്‌]] സംവിധാനം ചെയ്ത [[സാത്ത് ഹിന്ദുസ്ഥാനി]]<ref>{{cite web|url=https://thereel.scroll.in/852519/before-stardom-amitabh-bachchans-drudge-years-are-a-study-in-perseverance-and-persona-building|title=Before stardom: Amitabh Bachchan’s drudge years are a study in perseverance and persona building}}</ref> എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. [[ഉത്പൽ ദത്ത്|ഉത്പാൽ ദത്ത്]], [[അൻ‌വർ അലി|അൻവർ അലി]] (ഹാസ്യനടൻ മെഹ്മൂദിന്റെ സഹോദരൻ), മലയാള നടൻ [[മധു (നടൻ)|മധു]], [[ജലാൽ ആഘ]] എന്നിവരാണ് ബച്ചന്റെ ഒപ്പം ഈ ചിത്രത്തിൽ അഭിനയിച്ചത്.<ref>{{cite news|author=Avijit Ghosh|url=http://articles.timesofindia.indiatimes.com/2009-11-07/india/28085479_1_amitabh-bachchan-saat-hindustani-malayalam-actor|title=Big B's debut film hit the screens 40 yrs ago, today|work=The Times of India|accessdate=11 December 2012|date=7 November 2009}}</ref><ref name="First national award">{{cite web|url=http://in.rediff.com/movies/2007/aug/09amitabh.htm|title='I felt I did a good job in Black'|accessdate=24 March 2012|date=9 August 2007|publisher=Rediff.com}}</ref> വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. [[പർവാന|പർവാനയിൽ]] (1971) തന്റെ ആദ്യ വൈരുദ്ധ്യാത്മക വേഷമായ കൊലപാതകിയായി മാറിയ കാമുകന്റെ വേഷം  അദ്ദേഹം ചെയ്തു. പർവാനയെ തുടർന്ന് 1971-ൽ [[സുനിൽ ദത്ത്|സുനിൽദത്ത്]] സംവിധാനം ചെയ്ത [[രേഷ്മ ഓർ ഷേറ]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ [[ബോളിവുഡ്]] സിനിമാലോകത്ത് ശ്രദ്ധേയനായി. 1971ൽ തന്നെ പുറത്തിറങ്ങിയ, [[ഋഷികേശ് മുഖർജി|ഹൃഷികേശ് മുഖർജീ]] സംവിധാനം ചെയ്ത [[ആനന്ദ് (ഹിന്ദി ചലച്ചിത്രം)|ആനന്ദ്]] എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള [[ഫിലിംഫെയർ പുരസ്കാരം]] നേടിക്കൊടുത്തു. ഈ സമയത്ത് തന്റെ ഭാവി വധുവായി മാറിയ [[ജയ ബച്ചൻ|ജയ ഭാദുരി]] അഭിനയിച്ച ഗുഡ്ഡി എന്ന സിനിമയിലും ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു. [[ബവാർച്ചി]] എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളിൽ അദ്ദേഹം ശബ്ദം കടം കൊടുത്തിരുന്നു. 1972 ൽ എസ്. രാമനാഥൻ സംവിധാനം ചെയ്ത [[ബോംബെ ടു ഗോവ]] എന്ന റോഡ് ആക്ഷൻ കോമഡിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ഈ ചിത്രം സാമാന്യവിജയം നേടുകയം ചെയ്തു.<ref>{{cite web|url=http://boxofficeindia.com/showProd.php?itemCat=178&catName=MTk3Mg==|title=Boxofficeindia.com|accessdate=21 July 2018|date=12 October 2012|publisher=|archiveurl=https://web.archive.org/web/20121012163932/http://boxofficeindia.com/showProd.php?itemCat=178&catName=MTk3Mg==|archivedate=12 October 2012}}</ref><ref>[[Bombay to Goa]]</ref><ref>[http://ibosnetwork.com/asp/filmbodetails.asp?id=Bombay+To+Goa]{{dead link|date=July 2018}}</ref> ആദ്യകാലഘട്ടത്തിൽ ബച്ചന്റെ പല സിനിമകളും മികച്ച പ്രകടനം കാഴ്ചവച്ചില്ല, പക്ഷേ അത് മാറ്റത്തിലേയ്ക്കുള്ള ഒരു തുടക്കമായിരുന്നു.<ref name="iconic1">{{cite web|url=http://www.filmfare.com/details.php?id=950|title=80 iconic performances 1/10|accessdate=29 November 2011|date=1 June 2010|archiveurl=https://web.archive.org/web/20120118035457/http://www.filmfare.com/details.php?id=950|archivedate=18 January 2012|url-status=dead}}</ref>
 
'''താരപദവിയിലേയ്ക്ക് (1973–1974)'''
"https://ml.wikipedia.org/wiki/അമിതാഭ്_ബച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്