"ദക്ഷിണേന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
==ഭൂമിശാസ്ത്രം==
ഭൂമിശാസ്ത്രപരമായി [[നീലഗിരി]] മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ്‌ ദക്ഷിണേന്ത്യ എന്ന നിലയില്‍ ചില ഭൂമിശാസ്ത്രവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. [[ആനമല|ആനമലയും]] [[ഏലമല|ഏലമലയും]] അതിര്‍ത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകള്‍ക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കര്‍ണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടീന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. [[പാലക്കാട് ചുരം]] ഈ രണ്ടു മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=20-24|url=}}</ref>‌.
 
പടിഞ്ഞാറന്‍ പ്രദേശത്ത് ശക്തമായ മഴ നല്‍കുന്ന തെക്കുപടീഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് ഏലമല കടക്കുമ്പോഴേക്കും മഴ മുഴുവനും പെയ്തു തീരുന്നതിനാല്‍ തമിഴ്നാടിന്റെ പ്രദേശങ്ങളില്‍ ഈ കാലവര്‍ഷം കാര്യമായ മഴ പെയ്യിക്കുന്നില്ല. എന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ അന്ത്യത്തോടെ ആരംഭിക്കുന്ന വടക്കുകിഴക്കന്‍ കാലവര്‍ഷമാണ്‌ ഈ മേഖലയില്‍ മഴ നല്‍കുന്നത്. [[ഒക്ടോബര്‍]] മദ്ധ്യം മുതല്‍ [[ഡിസംബര്‍]] വരെയുള്ള കാലയളവിലാണ്‌ വടക്കുകിഴക്കന്‍ കാലവര്‍ഷക്കാറ്റ് വീശുന്നത്. എന്നാല്‍ ഇതിനു മുന്‍പുള്ള ശക്തമായ വേനലില്‍ നദികളെല്ലാം വറ്റി മേഖല വളരെ വരണ്ടു പോകുന്നു. ഈ മേഖലയിലെ വന്‍ നദികളൊഴികെ മറ്റെല്ലാം വര്‍ഷത്തില്‍ ഒന്‍പതു മാസവും വരണ്ടുണങ്ങുന്നു<ref name=rockliff/>.
==ജനങ്ങള്‍==
ദക്ഷിണേന്ത്യയിലെ ജനങ്ങള്‍ [[ദ്രാവിഡര്‍|ദ്രാവിഡരുടെ]] പിന്‍ഗാമികളാണ്‌<ref name=rockliff/>.
"https://ml.wikipedia.org/wiki/ദക്ഷിണേന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്