"ചമ്പാരൺ സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,390 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
→‎വിജയം: ഉള്ളടക്കം ചേർത്തു
(→‎സമരം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎വിജയം: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
==വിജയം==
വൈകിട്ടു മൂന്നു മണിക്കു ഗാന്ധി വിധികേൾക്കാൻ കോടതിയിലെത്തിയപ്പോൾ, തനിക്ക് ഏപ്രിൽ 21 വരെ സമയം വേണമെന്നും അതു വരെ 100 രൂപയുടെ ജാമ്യത്തിൽ ഗാന്ധിയെ വിട്ടയക്കാമെന്നും മജിസ്ട്രേട്ടു പറഞ്ഞു. തനിക്കു പണമോ ജാമ്യം നിൽക്കാൻ ആളോ ഇല്ലെന്നു ഗാന്ധി പ്രതികരിച്ചു. ജാമ്യമില്ലാതെ തന്നെ പൊയ്ക്കൊള്ളാൻ അപ്പോൾ മജിസ്ട്രേട്ട് ഗാന്ധിയെ അനുവദിച്ചു. ജില്ലാ ഭരണകൂടം ഗാന്ധിയെ കൈകാര്യം ചെയ്യുന്നതിൽ പിടിപ്പു കേടു കാട്ടിയെന്നും തടവുശിക്ഷ വാങ്ങി രക്തസാക്ഷി പരിവേഷം ധരിക്കാനുള്ള അദ്ദേഹത്തിന്റെ മോഹത്തെ സഹായിക്കുകയാണ് അതെന്നും, ബിഹാർ സർക്കാരിന്റെ മുഖ്യസചിവൻ ജില്ലാ കമ്മീഷനർക്ക് എഴുതി. അതേദിവസം ബിഹാറിലെ ലെഫ്റ്റ്നന്റ് ഗവർണ്ണർ ഗാന്ധിക്കെതിരായുള്ള കേസ് പിൻവലിക്കാൻ ഉത്തരവിട്ടു. ബ്രിട്ടീഷ് ഭരണകൂടവുമായുള്ള മുഖാമുഖത്തിലെ ഈ വിജയം ഗാന്ധിയ്ക്ക് രാജ്യമൊട്ടാകെ ശ്രദ്ധനേടിക്കൊടുത്ത് ഭാരതജനതയുടെ ദേശീയാഭിലാഷങ്ങളുടെ പ്രതീകപുരുഷനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു.<ref name ="akbar"/>
==സമരാന്ത്യം==
തുടർന്ന് നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിക്കു കിട്ടി<ref name="test1"/>. ഗാന്ധിജിയും സംഘവും ആയിരക്കണക്കിനു കർഷകരിൽ നിന്നും പരാതികൾ സമാഹരിച്ചു. തുടർന്ന് കർഷകരുടെ പരാതികൾ അംഗീകരിച്ച് ഒരു അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഗവൺമെൻ്റിനോട് ഗാന്ധിജി ആവശ്യപ്പെട്ടു. ഇതിൻ്റെ ഫലമായി രൂപീകരിച്ച സർ ഫ്രാങ്ക്സ്ലൈ തലവനായ, ഗാന്ധിജിയും അംഗമായ അന്വേഷണ സംഘം കർഷകരുടെ പരാതികൾ ന്യായമാണെന്ന് കണ്ടെത്തി. അതിനെ തുടർന്ന് കർഷകരിൽ നിന്നും തോട്ടമുടമകൾ നിയമവിരുദ്ധമായി പിരിച്ച തുക തിരിച്ചു നൽകുക, തീൻകഠിയ സമ്പ്രദായം നിർത്തലാക്കുക എന്നീ നിർദ്ദേശങ്ങളടങ്ങിയ നിയമം നിലവിൽ വന്നു<ref name="test1"/>.
 
==മറ്റു വിവരങ്ങൾ==
തുടർന്ന് നീലം കൃഷിക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിക്കു കിട്ടി.<ref name="test1"/> നേരത്തെതന്നെ ചമ്പാരൺ പ്രശ്നങ്ങൾ പഠിക്കുന്നതിൽ ഒരളവുവരെ വിജയിച്ച രാജേന്ദ്ര പ്രസാദ് ഇവിടെ വച്ചാണ് ഗാന്ധിയുടെ ശിഷ്യത്വം സ്വീകരിച്ച് രാഷ്ട്രസേവനത്തിന് അസുലഭമായ ഒരു മാതൃക കാഴ്ച്ചവെച്ചത്. ചമ്പാരൺ പ്രശ്നത്തിന്റെ പശ്ചാത്തലവിവരങ്ങൾ നൽകിയും നിയമവശങ്ങൾ ചർച്ച ചെയ്തും പ്രവർത്തനം പരമാവധി ചിട്ടപ്പെടുത്തിയും വലിയ സേവനമാണ് രജേന്ദ്ര പ്രസാദ് കാഴ്ച്ചവെച്ചത്. ചമ്പാരൺ നീലം കൃഷി സംബന്ധിച്ച പ്രശ്നങ്ങളിൽ ഗാന്ധിയുടെ വലംകൈയ്യും കാര്യദർശിയുമായി പ്രവർത്തിച്ച മറ്റൊരു പ്രമുഖ്നേതാവായിരുന്നു [[ആചാര്യ കൃപലാനി]]. സിന്ധിയായിട്ടും അദ്ദേഹം ചമ്പാരണിൽ ബീഹാറിയേക്കാൾ ബീഹാറിയായി മാനിക്കപ്പെട്ടു. സമൂഹത്തിൽ ഏറ്റവും അത്യാവശ്യം സ്കൂളുകളാണെന്ന് ചമ്പാരൺ സന്ദർശനത്തോടെ ഗാന്ധിക്ക് ബോധ്യപ്പെട്ടു. അതിനാൽ, കൂട്ടുകാരുമായി കൂടിയാലോചിച്ച് അദ്ദേഹം ആറു ഗ്രാമങ്ങളിൽ പ്രൈമറി സ്കൂളുകൾ തുടങ്ങി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402320" എന്ന താളിൽനിന്ന് ശേഖരിച്ചത്