"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

245 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
=== കുടിയേറ്റം ===
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള]] നിയമപരമായ കുടിയേറ്റത്തിനുള്ള ഏറ്റവും വലിയ [[തുറമുഖം|തുറമുഖമാണ്]] [[ന്യൂയോർക്ക് നഗരം]]. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]], 1890 വരെ ഫെഡറൽ സർക്കാർ കുടിയേറ്റം സംബന്ധമായ കാര്യങ്ങളിൽ നേരിട്ടുള്ള അധികാരപരിധി ഏറ്റെടുത്തില്ല.  ഈ സമയത്തിന് മുമ്പ്, വ്യക്തിഗത സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്ന ഈ വിഷയം, തുടർന്ന് സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും തമ്മിലുള്ള കരാർ വഴിയായിരുന്നു നടന്നിരുന്നത്. ന്യൂയോർക്കിലേക്കുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും [[ഹഡ്‌സൺ നദി|ഹഡ്സൺ]], [[ഈസ്റ്റ് നദി|ഈസ്റ്റ്]] നദികളിലെ തിരക്കേറിയ തുറമുഖങ്ങളിൽ കപ്പലിറങ്ങി അന്തിമമായി ലോവർ മാൻഹട്ടനിൽ എത്തിയിരുന്നു. 1847 മെയ് 4 ന് ന്യൂയോർക്ക് സംസ്ഥാന നിയമസഭ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഇമിഗ്രേഷൻ കമ്മീഷണർമാരുടെ ഒരു ബോർഡ് രൂപീകരിച്ചു.
 
ന്യൂയോർക്കിലെ ആദ്യത്തെ സ്ഥിരമായ ഇമിഗ്രേഷൻ ഡിപ്പോ 1812 ലെ യുദ്ധ കാലഘട്ടത്തിലെ പരിവർത്തനം ചെയ്യപ്പെട്ട ഒരു കോട്ടയും ലോവർ മാൻഹട്ടന്റെ അഗ്രഭാഗത്ത് ഇന്നത്തെ ബാറ്ററി പാർക്കിനുള്ളിലായി സ്ഥിതിചെയ്യുന്നതുമായ കാസിൽ ഗാർഡനിൽ 1855-ൽ സ്ഥാപിക്കപ്പെട്ടു. പുതിയ ഡിപ്പോയിലെത്തിയ ആദ്യ കുടിയേറ്റക്കാർ മൂന്ന് കപ്പലുകളിൽ എത്തിയവരായിരുന്നു. 1890 ഏപ്രിൽ 18 ന് ഫെഡറൽ സർക്കാർ കുടിയേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ന്യൂയോർക്കിലെ കുടിയേറ്റ ഡിപ്പോ ആയി കാസിൽ ഗാർഡൻ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ, എട്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അതിന്റെ വാതിലുകളിലൂടെ കടന്നുപോയി (ഓരോ മൂന്ന് യുഎസ്യു.എസ്. കുടിയേറ്റക്കാരിൽ രണ്ട് പേർ).
 
ഫെഡറൽ സർക്കാർ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ സ്ഥാപിക്കുകയും, അപ്പർ ന്യൂയോർക്ക് ഹാർബറിലെ മൂന്ന് ഏക്കർ വരുന്ന [[എല്ലിസ് ദ്വീപ്]] ഒരു എൻട്രി ഡിപ്പോയ്ക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനകം ഫെഡറൽ നിയന്ത്രണത്തിലായിരുന്ന ഈ ദ്വീപ് ഒരു വെടിമരുന്ന് ഡിപ്പോ ആയി പ്രവർത്തിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിനും ന്യൂജേഴ്‌സിയിലെ ജേഴ്സി സിറ്റിയുടെ റെയിൽ പാതകൾക്കും സമീപത്ത് ഒരു ചെറിയ ഫെറി സവാരി വഴി എത്തിപ്പെടാവുന്നതും ഒറ്റപ്പെട്ട നിലനിൽപ്പുമാണ് ഇത് തിരഞ്ഞെടുക്കുന്നതിനു കാരണമായത്. ഭൂമി വീണ്ടെടുക്കൽ വഴി ദ്വീപ് വികസിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുമ്പോൾ ഫെഡറൽ സർക്കാർ ബാറ്ററിയിലെ ബാർജ് ഓഫീസിൽ ഒരു താൽക്കാലിക ഡിപ്പോ നടത്തിയിരുന്നു.
[[File:Surrender_of_General_Burgoyne.jpg|കണ്ണി=https://en.wikipedia.org/wiki/File:Surrender_of_General_Burgoyne.jpg|പകരം=A painting of British general John Burgoyne and his men surrendering at Saratoga, 1777.|ഇടത്ത്‌|ലഘുചിത്രം|ബ്രിട്ടീഷ് ജനറൽ ജോൺ ബർഗൊയ്ൻ 1777 ൽ സരറ്റോഗയിൽ കീഴടങ്ങുന്നു.]]
കുടിയേറ്റം നിയന്ത്രിച്ചുകൊണ്ട് 1924-ൽ നാഷണൽ ഒറിജിൻസ് ആക്ട് പാസാക്കുന്നതുവരെ 1892 ജനുവരി 1-ന് തുറന്ന എല്ലിസ് ദ്വീപ്  ഒരു കേന്ദ്രീകൃത കുടിയേറ്റ സങ്കേതമായി പ്രവർത്തിച്ചു. ആ തീയതിക്ക് ശേഷം, ഇതുവഴി കുടിയേറുന്നവർ രാജ്യത്തുനിന്നു പുറത്താക്കപ്പെട്ടവരെ അല്ലെങ്കിൽ യുദ്ധയുദ്ധകാല അഭയാർഥികൾ മാത്രമായിരുന്നു. 1954 നവംബർ 12 ന് ദ്വീപ് എല്ലാ ഇമിഗ്രേഷൻ നടപടിക്രമങ്ങളും നിർത്തിവയ്ക്കുകയും, ദ്വീപിൽ അവസാനമായി തടഞ്ഞുവച്ചിരുന്ന വ്യക്തിയായ നോർവീജിയൻ നാവികൻ ആർനെ പീറ്റേഴ്‌സൺ മോചിതനാവുകയും ചെയ്തു.
 
1892 നും 1954 നും ഇടയിൽ പന്ത്രണ്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ എല്ലിസ് ദ്വീപിലൂടെ കടന്നുപോയി. അമേരിക്കയിലുടനീളമുള്ള നൂറു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഈ കുടിയേറ്റക്കാരിൽ അവരുടെ വംശപരമ്പര കണ്ടെത്താൻ കഴിയും.
 
=== ഡ്രെയിനേജ് ===
[[ടിയർ ഓഫ് ക്ലൌഡ്സ് തടാകം|ടിയർ ഓഫ് ക്ലൌഡ്സ് തടാകത്തിനു]] സമീപത്തുനിന്ന് ഉറവെടുക്കുന്ന [[ഹഡ്‌സൺ നദി]], സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തുകൂടി ജോർജ് അല്ലെങ്കിൽ ചാംപ്ലെയ്ൻ തടാകങ്ങളിലേയ്ക്ക് ഒഴുകാതെ തെക്കോട്ട്തെക്കു ദിക്കിലേയ്ക്ക് ഒഴുകുന്നു. [[ജോർജ്ജ് തടാകം]] അതിന്റെ വടക്കേ അറ്റത്തുവച്ച് ചാംപ്ലെയ്ൻ തടാകത്തിലേക്ക് ഒഴുകുന്നു. വടക്കേ അറ്റം കാനഡയിലേക്കും വ്യാപിച്ചുകിടക്കുന്ന ചാംപ്ലെയ്ൻ തടാകം റിച്ചെലിയു നദിയിലേക്കും അന്തിമമായി സെന്റ് ലോറൻസ് നദിയിലേക്കുമാണ് ഒഴുകുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ജലസേചനം നടത്തുന്നത് [[അല്ലെഗെനി നദി|അല്ലെഗെനി നദിയും]] സുസ്‌ക്വെഹന്ന, ഡെലവെയർ നദീ വ്യവസ്ഥകളുമാണ്. [[ഈറി തടാകം|ഈറി തടാകത്തിൽ]] നിന്ന് [[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ]] തടാകത്തിലേക്ക് ഒഴുകി നയാഗ്ര നദിയിൽ പതിക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തെ ന്യൂയോർക്കും ഒണ്ടാറിയോയും തമ്മിൽ പങ്കിടുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻ‌സിൽ‌വാനിയ, ഡെലവെയർ, ഫെഡറൽ സർക്കാർ എന്നിവർ 1961 ൽ ഒപ്പിട്ട ഡെലവെയർ റിവർ ബേസിൻ കോംപാക്റ്റ്, ഡെലവെയർ നദീ വ്യവസ്ഥയിലെ വെള്ളത്തിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നു.<ref>{{cite web|url=http://nj.gov/drbc/library/documents/compact.pdf|title=Delaware River Basin Commission|accessdate=April 3, 2017|publisher=The State of New Jersey}}</ref>
 
== ഇതും കാണുക ==
37,388

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402258" എന്ന താളിൽനിന്ന് ശേഖരിച്ചത്