"നാലാം ബുദ്ധമതസമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

396 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("Fourth Buddhist council" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
 
[[ശ്രീലങ്ക|ശ്രീലങ്കയിൽ]] ക്രി.മു. ഒന്നാം ശതകത്തിൽ നടന്ന ഥേരവാദ ബുദ്ധസമിതിയും, ക്രി.പി. ഒന്നാം ശതകത്തിൽ [[കശ്മീർ|കാശ്മീരിൽ]] നടന്ന സർവ്വസ്തിവാദ ബുദ്ധസമിതിയും '''നാലാം ബുദ്ധസമിതിയായി''' അറിയപ്പെടുന്നു. ശ്രീലങ്കയിലെ ഈ നാലാമത്തെ ബുദ്ധസമിതിയിലാണ് [[ഥേരവാദ]] [[തിപിടകം|പ്രമാണങ്ങൾ]] ആദ്യമായി താളിയോലകളിൽ രേഖപ്പെടുത്തിയത്.
 
== ശ്രീലങ്കയിലെ നാലാമത്തെ ബുദ്ധസമിതി ==
ക്രി.മു. 25-ൽ അനുരാധപുരയിലെ വലഗമ്പയുടെ രക്ഷാകർതൃത്വത്തിൽ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] അനുരാധപുര മഹാ വിഹാരായയിൽ [[ഥേരവാദ|ഥേരവാദ ബുദ്ധമതത്തിന്റെ]] നാലാമത്തെ ബുദ്ധസമിതി നടന്നതായി കരുതപ്പെടുന്നു. എന്നാൽ വലഗമ്പയുടെ ഭരണകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉള്ളതിനാൽ ഈ സമിതിയുടെ കാലഗണനയെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നു. <blockquote> </blockquote> [[ശ്രീലങ്ക|ശ്രീലങ്കയിൽ]] കാർഷിക വിളവെടുപ്പ് വളരെ കുറവായിരുന്ന ഒരു വർഷത്തിന്റെ പ്രതികരണമായാണ് ബുദ്ധമതസമിതി നടത്തിയത്. ആ വർഷം പട്ടിണി മൂലം നിരവധി ബുദ്ധ സന്യാസിമാർ മരിച്ചു. [[തിപിടകം|പാലിയിലുള്ള ഥേരവാദപ്രമാണങ്ങൾ]] അക്കാലത്ത് വായ്മൊഴിയാൽ പരിപാലിച്ചിരുന്നതിനാൽ, ജീവിച്ചിരുന്ന സന്യാസിമാർ ഈ പ്രമാണങ്ങൾ എഴുതി സൂക്ഷിക്കാത്തതിലുള്ള അപകടത്തെ തിരിച്ചറിഞ്ഞു. {{Sfn|Buswell|Lopez|2013|p=200}}ക്ഷാമവും യുദ്ധവും മൂലമുള്ള അപകടങ്ങൾ മനസ്സിലാക്കിയ ബുദ്ധസന്യാസിമാർ തിപിടകങ്ങളും അവയുടെ വ്യാഖ്യാനങ്ങളും എഴുതി സംരക്ഷിക്കാൻ തുടങ്ങിയതിനെക്കുറിച്ച് [[ദീപവംശ|ദീപവംശവും]] [[മഹാവംശം|മഹാവംശവും]] പരാമർശിക്കുന്നു. <ref>{{Cite book|url=http://mahavamsa.org/mahavamsa/original-version/33-ten-kings/|title=Mahavamsa|page=100}}</ref>
 
സമിതിക്കുശേഷം, ഥേരവാദപ്രമാണങ്ങൾ അടങ്ങിയ [[താളിയോല|താളിയോലഗ്രന്ഥങ്ങൾ]] [[മ്യാൻമാർ|ബർമ]],[[തായ്‌ലാന്റ്]], [[കംബോഡിയ]], [[ലാവോസ്]] തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി.  
 
<sup class="noprint Inline-Template Template-Fact" data-ve-ignore="true" style="white-space:nowrap;">&#x5B; ''[[വിക്കിപീഡിയ:Citation needed|<span title="The named countries are currently Theravada Buddhist but not so at this time frame. Any historical document or research based on a historical document showing this? (April 2018)">അവലംബം ആവശ്യമാണ്</span>]]'' &#x5D;</sup>
 
== കാശ്മീരിൽ നടന്ന നാലാമത്തെ ബുദ്ധസമിതി ==
ബുദ്ധമതത്തിലെ [[സർവ്വസ്തിവാദ]] പാരമ്പര്യത്തിലെ നാലാമത്തെ ബുദ്ധസമിതി [[കുശാനസാമ്രാജ്യം|കുശാനകുശാനചക്രവർത്തിയായ]]<nowiki/>ചക്രവർത്തിയായ [[കനിഷ്കൻ]] വിളിച്ചുചേർത്തതായി കരുതപ്പെടുന്നു. (ക്രി.പി. 127-151). കാശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഹർവാനിലാണ് ഈ സമിതി നടന്നതെന്നു കരുതുന്നു. ഥേരവാദസമ്പ്രദായക്കാർ കശ്മീരിലെ നാലാമത്തെ സമിതിയെ അംഗീകരിക്കുന്നില്ല. [[മഹായാനം|മഹായാന]] പാരമ്പര്യത്തിലെ വിശുദ്ധഗ്രന്ഥങ്ങളിൽ ഈ സമിതിയെക്കുറിച്ചുള്ള രേഖകൾ കാണപ്പെടുന്നു. മഹായാന പാരമ്പര്യത്തിലെ ചില പ്രമാണങ്ങൾ സർവ്വസ്തിവാദസമ്പ്രദായത്തിലെ അഭിധർമ്മഗ്രന്ഥങ്ങളുടെ പ്രതിവാദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
 
സർവ്വസ്തിവാദസമ്പ്രദായത്തിന്റെ നാലാം ബുദ്ധമതസമിതിയിൽ കനിഷ്കൻ വസുമിത്രന്റെ നേതൃത്വത്തിൽ 500 ബുദ്ധസന്യാസിമാരെ വിളിച്ചുവരുത്തി. സമിതിയുടെ ഉദ്ദേശം സർവ്വസ്തിവാദസമ്പ്രദായത്തിലെ അഭിധർമ്മത്തിന്റെ ഭാഷ്യങ്ങളുടെ സമാഹരണമായിരുന്നു. ഇതോടൊപ്പം അഭിധർമ്മത്തിന്റെ പരിശോധനയും ചിട്ടപ്പെടുത്തലും നടന്നിരിക്കാമെന്നും കരുതപ്പെടുന്നു. ഈ സമിതിയുടെ പ്രവർത്തനഫലമായിരുന്നു മഹാവിഭാഷത്തിന്റെ ക്രോഡീകരണം. സർവ്വസ്തിവാദസമ്പ്രദായത്തിന്റെ അഭിധർമ്മത്തിന്റെ സമഗ്രമായ സംഗ്രഹമായിരുന്നു മഹാവിഭാഷം.
== അവലംബം ==
{{Reflist}}
 
[[വർഗ്ഗം:Category:ബുദ്ധമതത്തിന്റെ ചരിത്രം]]
[[വർഗ്ഗം:Category:ശ്രീലങ്കയുടെബുദ്ധമതത്തിന്റെ ചരിത്രം]]
[[വർഗ്ഗം:Category:ബുദ്ധമതത്തിന്റെശ്രീലങ്കയുടെ ചരിത്രം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402218" എന്ന താളിൽനിന്ന് ശേഖരിച്ചത്