"അൾജീറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വാർത്തകൾ: ഭാഷ പിഴവ് ശെരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 97:
== ജനങ്ങളും ജീവിതരീതിയും ==
 
അൽജീരിയയിലെ പ്രാചീനനിവാസികൾ ബെർബർവർഗക്കാരായിരുന്നു. അറബികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അൽജീരിയയിൽ അറബിസംസ്കാരവും ഇസ്ലാം വിശ്വാസവും വ്യാപിക്കുന്നതിനു സഹായകമായി. എന്നാൽ അറബികൾ ഈ പ്രദേശത്തു സ്ഥിരമായി പാർപ്പുറപ്പിക്കുകയോ സങ്കരവർഗങ്ങൾ ഉടലെടുക്കുന്നതിനു സാഹചര്യം സൃഷ്ടിക്കുകയോ ചെയ്തില്ല. ഉയർന്ന പ്രദേശങ്ങളിൽ സ്ഥിരമായി പാർപ്പുറപ്പിച്ചു കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന ബെർബർ വർഗക്കാർ തനതായ സംസ്കാരം അഭിവൃദ്ധിപ്പെടുത്തുന്നതിൽ പ്രത്യേകം തത്പരരായിരുന്നു. അറബികൾ സാധാരണയായി കൂടാരങ്ങൾ നിർമിച്ചു പാർത്തുപോന്ന സാർഥവാഹന്മാരായിരുന്നു. ഫ്രഞ്ച് ആധിപത്യകാലത്തും മുസ്ലിങ്ങളുടെ സംഖ്യ ഗണ്യമായി വർധിച്ചു. യൂറോപ്യരും ഇസ്ലാമികേതര സമുദായങ്ങളും തലസ്ഥാനമായ അൽജിയേഴ്സിലും തെക്കൻ പ്രവിശ്യകളിലുമാണു പാർപ്പുറപ്പിച്ചിട്ടുള്ളത്. യൂറോപ്യരിൽ ഭൂരിപക്ഷവും ഫ്രഞ്ചുകാരാണ്; സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞിരിക്കുന്നു. യൂറോപ്യരിൽ ഭൂരിഭാഗവും കത്തോലിക്കരാണ് ദുർവിചാരം ഉള്ളവരാണ്. ജനപ്പെരുപ്പം അൽജീരിയയുടെ വികസനത്തെ സാരമായി ബാധിക്കുന്നു.
 
പ്രധാന ഭാഷ അറബിയാണ്. പ്രാക്തനഭാഷകളിൽ ഇന്നും പ്രചാരത്തിലുള്ളത് ബെർബർ ആണ്. താരെഗ് വർഗക്കാരാണ് ഈ ഭാഷ സംസാരിക്കുന്നത്. കബീലിയാ പ്രദേശത്തും ആറെസ് മലവാരങ്ങളിലും ഇതിനു പ്രചാരമുണ്ട്.
"https://ml.wikipedia.org/wiki/അൾജീറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്