"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24,383 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
No edit summary
 
രണ്ടു സംസ്ഥാനങ്ങളും അവകാശവാദമുന്നയിച്ചിരുന്നതിനാൽ, [[എല്ലിസ് ദ്വീപ്]] ന്യൂയോർക്ക് സംസ്ഥാനവും ന്യൂജേഴ്സി സംസ്ഥാനവും തമ്മിൽ നീണ്ടുനിന്ന അതിർത്തി തർക്കത്തോടൊപ്പം അധികാരപരിധി സംബന്ധവുമായ ഒരു വിഷയമായിരുന്നു.  3.3 ഏക്കർ (1.3 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന യഥാർത്ഥ ദ്വീപ് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പ്രദേശമാണെന്നും 1834 ന് ശേഷം മണ്ണിട്ടു നികത്തി കൂട്ടിച്ചേർത്ത 27.5 ഏക്കർ (11 ഹെക്ടർ) ന്യൂജേഴ്‌സി സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട്  യുഎസ് സുപ്രീം കോടതി 1998 ൽ ഈ പ്രശ്നം പരിഹരിച്ചു. 1965 മെയ് മാസത്തിൽ പ്രസിഡന്റ് ലിൻഡൺ ബി. ജോൺസൺ നാഷണൽ പാർക്ക് സർവീസ് സിസ്റ്റത്തിൽ ചേർത്ത ഈ ദ്വീപ്, സ്റ്റാച്യു ഓഫ് ലിബർട്ടി നാഷണൽ സ്മാരകത്തിന്റെ ഭാഗമായി ഇപ്പോഴും ഫെഡറൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ്. 1990 ൽ ഒരു ഇമിഗ്രേഷൻ മ്യൂസിയമായി എല്ലിസ് ദ്വീപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
 
=== സെപ്റ്റംബർ  11, 2001 ===
2001 സെപ്റ്റംബർ 11 ന്, ഹൈജാക്ക് ചെയ്യപ്പെട്ട നാല് വിമാനങ്ങളിൽ രണ്ടെണ്ണം ലോവർ മാൻഹട്ടനിലെ യഥാർത്ഥ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് പറക്കുകയും, ടവറുകൾ തകർന്നടിയുകയും ചെയ്തു. തീപിടുത്തത്തിൽ ഉണ്ടായ നാശത്തെത്തുടർന്ന് 7 വേൾഡ് ട്രേഡ് സെന്ററും തകർന്നിരുന്നു. വേൾഡ് ട്രേഡ് സെന്റർ സമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളും അറ്റകുറ്റപ്പണികൾക്കപ്പുറമുള്ള കേടുപാടുകൾ സംഭവിച്ചതിനാൽ താമസിയാതെ പൊളിച്ചു നീക്കുകയും ചെയ്തു. ഇരട്ട ഗോപുരങ്ങളുടെ തകർച്ച വ്യാപകമായി നാശനഷ്ടമുണ്ടാക്കുകയും രണ്ട് വിമാനങ്ങളിലായി ഉണ്ടായിരുന്ന 147 പേർ ഉൾപ്പെടെ 2,753 ഇരകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ലോവർ മാൻഹട്ടന്റെ ഭൂരിഭാഗവും പുനഃസ്ഥാപിക്കപ്പെട്ടു. അതിനുശേഷമുള്ള വർഷങ്ങളിൽ, 7,000-ലധികം രക്ഷാപ്രവർത്തകരിലും പ്രദേശവാസികളിലും നിരവധി ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ വികസിപ്പിക്കുകയും ചിലർ മരണമടയുകയും ചെയ്തിരുന്നു.<ref>{{cite web|url=http://www.nypost.com/p/news/regional/item_yMv9jixDZNCnW9DXgTYhKJ|title=Charting post-9/11 deaths|accessdate=January 22, 2012|last=Edelman|first=Susan|date=January 6, 2008}}</ref><ref>{{Cite web|url=http://neverforgetproject.com/statistics|title=Statistics|access-date=2020-06-27|website=The Never Forget Project|language=en-US}}</ref>
 
സൈറ്റിലെ ഒരു സ്മാരകമായ നാഷണൽ സെപ്റ്റംബർ 11 മെമ്മോറിയൽ & മ്യൂസിയം, 2011 സെപ്റ്റംബർ 11 ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഒരു സ്ഥിരം മ്യൂസിയം പിന്നീട് 2014 മാർച്ച് 21 ന് ഈ സൈറ്റിൽ തുറന്നു. 2014 ൽ പൂർത്തിയായപ്പോൾ 1776 ൽ അമേരിക്ക സ്വാതന്ത്ര്യം നേടിയ വർഷത്തിന്റെ പ്രതീകമായി 1,776 അടി (541 മീറ്റർ) ഉയരമുള്ള പുതിയ വൺ വേൾഡ് ട്രേഡ് സെന്റർ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മാറി.<ref>{{cite news|url=http://www.cnn.com/2013/11/12/travel/one-world-trade-center-tallest-us-building/index.html?hpt=hp_t2|title=It's official: One World Trade Center to be tallest U.S. skyscraper|author=Katia Hetter|publisher=CNN|date=November 12, 2013|accessdate=November 12, 2013}}</ref>  2006 മുതൽ 2018 വരെയുള്ള വർഷങ്ങളിൽ 3 വേൾഡ് ട്രേഡ് സെന്റർ, 4 വേൾഡ് ട്രേഡ് സെന്റർ, 7 വേൾഡ് ട്രേഡ് സെന്റർ, വേൾഡ് ട്രേഡ് സെന്റർ ട്രാൻസ്പോർട്ടേഷൻ ഹബ്, ലിബർട്ടി പാർക്ക്, ഫിറ്റർമാൻ ഹാൾ എന്നിവ പൂർത്തിയായി. വേൾഡ് ട്രേഡ് സെന്ററിന്റെ സൈറ്റിൽ സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചും റൊണാൾഡ് ഒ. പെരെൽമാൻ പെർഫോമിംഗ് ആർട്സ് സെന്ററും നിർമ്മാണത്തിലാണ്.
 
=== സാൻഡി ചുഴലിക്കാറ്റ്, 2012 ===
2012 ഒക്ടോബർ 29, 30 തീയതികളിൽ സാൻഡി ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങൾ വ്യാപകമായി നശിപ്പിക്കുകയും ന്യൂയോർക്ക് നഗരത്തിന്റെ ഭാഗങ്ങൾ, ലോംഗ് ഐലൻഡ്, തെക്കൻ വെസ്റ്റ്ചെസ്റ്റർ എന്നിവിടങ്ങളിൽ രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഉയർന്ന കൊടുങ്കാറ്റ് വീശിയടിക്കുകയും കടുത്ത വെള്ളപ്പൊക്കവും ശക്തമായ കാറ്റും കാരണമായി നൂറുകണക്കിന് ന്യൂയോർക്ക് നിവാസികൾക്ക് വൈദ്യുതി മുടക്കവും അനുഭവപ്പെടുകയും ഇത് ഇന്ധന ക്ഷാമത്തിനും ബഹുജന ഗതാഗത സംവിധാനങ്ങളുടെ തടസ്സത്തിനും കാരണമായിരുന്നു. ഭാവിയിൽ സംഭവിക്കാവുന്ന മറ്റൊരു ദുരന്തത്തിൽ നിന്നുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് ന്യൂയോർക്ക് നഗരത്തിലെയും ലോംഗ് ഐലന്റിലെയും തീരങ്ങളിൽ കടൽഭിത്തികളും മറ്റ് തീരദേശ  സംരക്ഷണ കവചങ്ങളും നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയെ കൊടുങ്കാറ്റും അതിന്റെ ആഴത്തിലുള്ള ഫലങ്ങളും പ്രേരിപ്പിച്ചു.<ref>{{cite web|url=http://www.ibtimes.com/hurricane-sandy-anniversary-2014-fortifying-new-york-how-well-armored-are-we-next-1711729|title=Hurricane Sandy Anniversary 2014: Fortifying New York—How Well Armored Are We For The Next Superstorm?|accessdate=July 23, 2015|author2=Maria Gallucci|date=October 29, 2014|publisher=International Business Times|lastauthoramp=yes|author1=Jeff Stone}}</ref><ref>{{cite web|url=http://www.eenews.net/public/climatewire/2012/11/15/1|title=ADAPTATION: Political support for a sea wall in New York Harbor begins to form|accessdate=July 23, 2015|date=November 15, 2012|publisher=E&E Publishing, LLC|author=Robert S. Eshelman}}</ref>
 
=== കോവിഡ് -19 പാൻഡമിക്, 2020 ===
2020 മാർച്ച് 1 ന് ന്യൂയോർക്കിൽ COVID-19 കേസ് സ്ഥിരീകരിച്ചു. മാർച്ച് 28 ന് ശേഷം, അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച കേസുകൾ ന്യൂയോർക്കിലായിരുന്നു. അറിയപ്പെടുന്ന ദേശീയ കേസുകളിൽ 50 ശതമാനവും സംസ്ഥാനത്താണ്<ref>{{cite news|title=Coronavirus in New York: Latest Updates|url=https://nymag.com/intelligencer/2020/03/new-york-coronavirus-cases-updates.html|work=[[New York (magazine)|New York]]|date=March 28, 2020}}</ref> എന്നതുപോലെതന്നെ ആകെ അറിയപ്പെടുന്ന യുഎസ് കേസുകളിലെ മൂന്നിലൊന്നും ന്യൂയോർക്ക് നഗരത്തിലാണ്.<ref>{{cite news|title=How New York became the epicenter of America's coronavirus crisis|url=https://www.vox.com/coronavirus-covid19/2020/3/27/21195162/new-york-coronavirus-news-andrew-cuomo-hospitals-population-ventilators|work=Vox|date=March 27, 2020}}</ref> 2020 മെയ് 19-20 മുതൽ പടിഞ്ഞാറൻ ന്യൂയോർക്കും തലസ്ഥാന മേഖലയും വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ പ്രവേശിച്ചു.<ref>{{Cite web|url=https://www.wivb.com/news/new-york/wny-can-begin-reopening-on-tuesday/|title=WNY can begin reopening on Tuesday|access-date=2020-06-27|date=2020-05-18|website=News 4 Buffalo|language=en-US}}</ref><ref>{{Cite web|url=https://www.timesunion.com/news/article/Capital-Region-reopened-What-does-it-mean-15281270.php|title=Capital Region reopening: What does it mean?|access-date=2020-06-27|date=2020-05-19|website=Times Union|language=en-US}}</ref> മെയ് 26 ന്, ഹഡ്സൺ വാലി തുറക്കുന്നതിന്റെ ഒന്നാം ഘട്ടം ആരംഭിക്കുകയും<ref>{{Cite web|url=https://www.lohud.com/story/news/politics/2020/05/26/hudson-valley-reopens-phase-one-what-you-need-know/5257909002/|title=The Hudson Valley has started to reopen. Here's what you need to know|access-date=2020-06-27|last=Campbell|first=Joseph Spector and Jon|website=The Journal News|language=en-US}}</ref> ജൂൺ 8 ന് ന്യൂയോർക്ക് നഗരം ഭാഗികമായി വീണ്ടും തുറക്കുകയും ചെയ്തു.<ref>{{Cite news|last=Goodman|first=J. David|date=2020-06-07|title=After 3 Months of Outbreak and Hardship, N.Y.C. Is Set to Reopen|language=en-US|work=The New York Times|url=https://www.nytimes.com/2020/06/07/nyregion/new-york-reopening-coronavirus.html|access-date=2020-06-27|issn=0362-4331}}</ref>
 
== ഭൂമിശാസ്ത്രം ==
54,555 ചതുരശ്ര മൈൽ (141,300 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ന്യൂയോർക്ക് സംസ്ഥാനം, വലിപ്പം അനുസരിച്ച്  അമേരിക്കൻ ഐക്യനാടുകിലെ 27-ആമത്തെ വലിയ സംസ്ഥാനമാണ്.<ref name="area">{{cite web|url=http://www.infoplease.com/ipa/A0108355.html|title=Land and Water Area of States (2000)|accessdate=April 11, 2008|publisher=Infoplease.com}}</ref> ന്യൂയോർക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭാഗം സമുദ്രനിരപ്പിൽ നിന്ന് 5,344 അടി (1,629 മീറ്റർ) ഉയരത്തിലുള്ള അഡിറോണ്ടാക്ക് പർവ്വതനിരയിലെ മൌണ്ട് മാർസിയും ഏറ്റവും താഴ്ന്ന സ്ഥലം സമുദ്രനിരപ്പിൽ അറ്റ്ലാന്റിക് മഹാ സമുദ്രത്തിലുമാണ്.<ref name="usgs">{{cite web|url=http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest|title=Elevations and Distances in the United States|accessdate=November 6, 2006|date=April 29, 2005|publisher=U.S. Geological Survey|archiveurl=https://web.archive.org/web/20090201060818/http://egsc.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest|archivedate=February 1, 2009}}</ref> ന്യൂയോർക്ക് നഗരത്തിന്റെ നഗര ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി, സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ സിംഹഭാഗവും പുൽമേടുകൾ, വനങ്ങൾ, നദികൾ, ഫാമുകൾ, പർവതങ്ങൾ, തടാകങ്ങൾ എന്നിവ അടങ്ങിയതാണ്. തെക്കുകിഴക്കൻ ഐക്യനാടുകൾ മുതൽ ക്യാറ്റ്സ്കിൽ പർവതനിരകൾ വരെ വ്യാപിച്ചുകിടക്കുന്ന അല്ലെഗെനി പീഠഭൂമിയിലാണ് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തിന്റെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്.  ന്യൂയോർക്ക് സംസ്ഥാനത്തെ വിഭാഗം സതേൺ ടയർ എന്നറിയപ്പെടുന്നു. ചാംപ്ലെയ്ൻ താഴ്‌വരയുടെ പടിഞ്ഞാറ് ഭാഗത്താണ് വിശാലമായ വന്യതകളടങ്ങിയ പരുക്കൻ അഡിറോണ്ടാക്ക് പർവതനിരകൾ. കിഴക്കൻ ന്യൂയോർക്കിൽ ഗ്രേറ്റ് അപ്പാലാച്ചിയൻ താഴ്വര ആധിപത്യം പുലർത്തുകയും ലേക്ക് ചാംപ്ലെയ്ൻ വാലി അതിന്റെ വടക്കൻ പകുതിയായും ഹഡ്സൺ വാലി അതിന്റെ തെക്കേ പകുതിയായും സംസ്ഥാനത്തിനകത്ത് ഉൾക്കൊള്ളുകയും ചെയ്യുന്നു. ടഗ് ഹിൽ മേഖല ഒരു ക്വെസ്റ്റ (ഒരു വശം സൌമ്യമായ ചരിവുള്ളതും  (താഴ്ച്ച), മറുവശം ചെങ്കുത്തായ ചരിവുമുള്ളതുമായ പർവ്വത വരമ്പ്) ആയി ഒന്റാറിയോ തടാകത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.<ref name="NYS_THComm_Region">{{cite web|url=http://www.tughill.org/tug-hill-region/|title=Tug Hill Region|accessdate=April 1, 2017|publisher=New York State Tug Hill Commission}}</ref> [[റോഡ് ഐലൻഡ്]], [[മസാച്യുസെറ്റ്സ്]], [[കണക്റ്റിക്കട്ട്]], [[വെർമോണ്ട്]], [[പെൻ‌സിൽ‌വാനിയ]] എന്നിവയും [[കാനഡ|കാനഡയിലെ]] സംസ്ഥാനങ്ങളായ [[ക്യുബെക്‌]], [[ഒണ്ടാറിയോ|ഒണ്ടേറിയോ]] എന്നിവയും അയൽ‌‍സംസ്ഥാനങ്ങളാണ്‌. [[നയാഗ്ര വെള്ളച്ചാട്ടം]] ന്യൂ യോർക്കിന്റെയും ഒണ്ടേറിയോ സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്.
[[റോഡ് ഐലൻഡ്]], [[മസാച്യുസെറ്റ്സ്]], [[കണക്റ്റിക്കട്ട്]], [[വെർമോണ്ട്]], [[പെൻ‌സിൽ‌വാനിയ]] എന്നിവയും [[കാനഡ|കാനഡയിലെ]] സംസ്ഥാനങ്ങളായ [[ക്യുബെക്‌]], [[ഒണ്ടാറിയോ|ഒണ്ടേറിയോ]] എന്നിവയും അയൽ‌‍സംസ്ഥാനങ്ങളാണ്‌. [[നയാഗ്ര വെള്ളച്ചാട്ടം]] ന്യൂ യോർക്കിന്റെയും ഒണ്ടേറിയോ സംസ്ഥാനത്തിന്റെയും അതിർത്തിയിലാണ്‌ സ്ഥിതിചെയ്യുന്നത്.
 
ന്യൂയോർക്ക് നഗരത്തെയോ അതിൻറെ വലിയ മെട്രോപൊളിറ്റൻ പ്രദേശത്തെയോ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ അപ്‌സ്റ്റേറ്റ്, ഡൌൺസ്റ്റേറ്റ് എന്നിങ്ങനെ പലപ്പോഴും അനൗപചാരികമായി ഉപയോഗിക്കുന്നു. രണ്ടും തമ്മിലുള്ള അതിർത്തി സ്ഥാപിക്കുന്നത് വലിയ തർക്കവിഷയമാണ്.<ref>{{cite book|title=The Encyclopedia of New York State|publisher=[[Syracuse University Press]]|year=2005|isbn=978-0-8156-0808-0|editor=Eisenstadt, Peter|page=1619}}</ref> അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അനൌദ്യോഗികവും അവ്യവസ്ഥിതവുമായ പ്രദേശങ്ങളിൽ പലപ്പോഴും പെൻ‌സിൽ‌വാനിയയുടെ അതിർത്തിയിലുള്ള കൌണ്ടികളുൾപ്പെട്ട സതേൺ ടയറും<ref>{{cite book|title=The Encyclopedia of New York State|publisher=Syracuse University Press|year=2005|isbn=978-0-8156-0808-0|editor=Eisenstadt, Peter|page=1437}}</ref> കാനഡ-യു‌എസ് അതിർത്തിയിലുടനീളമുള്ള ഭൂഭാഗത്ത് മൊഹാവ്ക് നദിയുടെ വടക്ക് ഭാഗത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന നോർത്ത് കൺട്രിയും ഉൾപ്പെടുന്നു.<ref>{{cite book|title=The Encyclopedia of New York State|publisher=Syracuse University Press|year=2005|isbn=978-0-8156-0808-0|editor=Eisenstadt, Peter}}</ref> ഒഹായോയിലേക്കും പെൻ‌സിൽ‌വാനിയയിലേക്കും വ്യാപിച്ചുകിടക്കുന്ന മാർസെല്ലസ് ഷെയ്‌ലിന്റെ ഒരു ഭാഗവും ന്യൂയോർക്കിൽ അടങ്ങിയിരിക്കുന്നു.<ref name="frack">{{Cite news|url=https://www.nytimes.com/2014/12/18/nyregion/cuomo-to-ban-fracking-in-new-york-state-citing-health-risks.html?_r=0|title=Citing Health Risks, Cuomo Bans Fracking in New York State|first=Thomas|last=Kaplan|date=December 17, 2014|work=The New York Times}}</ref>
 
=== അതിരുകൾ ===
ന്യൂയോർക്ക് സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 13.6 ശതമാനം വെള്ളം ഉൾക്കൊള്ളുന്നതാണ്.<ref>{{cite web|url=https://water.usgs.gov/edu/wetstates.html|title=Area of each state that is water|access-date=September 23, 2017|website=water.usgs.gov}}</ref> ഹഡ്സൺ നദീ മുഖത്തെ മാൻഹട്ടൻ ദ്വീപ്; സ്റ്റാറ്റൻ ദ്വീപ്; പടിഞ്ഞാറെ അറ്റത്ത് ബ്രൂക്ലിൻ, ക്വീൻസ് എന്നിവ അടങ്ങിയിരിക്കുന്ന ലോംഗ് ഐലന്റ് എന്നീ മൂന്ന് ദ്വീപുകളിലായി അഞ്ച് ബറോകൾ സ്ഥിതിചെയ്യുന്നതും ഭൂരിഭാഗവും ജലാതിർത്തിയുള്ളതുമായ ന്യൂയോർക്ക് നഗരത്തിന്റെ കാര്യത്തിലെന്നപോലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ അതിർത്തികളിൽ ഭൂരിഭാഗവും ജലമാണ്. സംസ്ഥാനത്തിന്റെ അതിർത്തികളിൽ (പടിഞ്ഞാറ് നിന്ന് ഘടികാരദിശയിൽ) രണ്ട് ഗ്രേറ്റ് തടാകങ്ങൾ (നയാഗ്ര നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈറി തടാകവും ഒണ്ടാറിയോ തടാകവും) ഉൾപ്പെടുന്നു. കാനഡയിലെ ഒണ്ടാറിയോ, ക്യൂബെക്ക് പ്രവിശ്യകളിൽ, ന്യൂയോർക്കും ഒണ്ടാറിയോയും സെന്റ് ലോറൻസ് നദിക്കുള്ളിലായി തൌസന്റ് ഐലന്റ്സ് ദ്വീപസമൂഹം പങ്കിടുമ്പോൾ ഇതിന്റെ ക്യൂബെക്കുമായുള്ള അതിർത്തിയുടെ ഭൂരിഭാഗവും കരയിലാണ്. ഇത് ചാംപ്ലെയ്ൻ തടാകത്തെ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ വെർമോണ്ടുമായി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ട് മേഖലയിലെ സംസ്ഥാനമായ മസാച്യുസെറ്റ്സുമായി ഇതിന് കൂടുതലും കര അതിർത്തിയാണുള്ളത്. ന്യൂയോർക്ക് സംസ്ഥാനം ലോംഗ് ഐലന്റ് സൌണ്ടിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കും വ്യാപിച്ച് റോഡ് ഐലൻഡുമായി ജലാതിർത്തി പങ്കിടുമ്പോൾ കണക്റ്റിക്കട്ടിന് ന്യൂയോർക്കുമായി കര, കടൽ അതിർത്തികളുണ്ട്. ന്യൂയോർക്ക് തുറമുഖത്തിനും അപ്പർ ഡെലവെയർ നദിക്കും സമീപമുള്ള പ്രദേശങ്ങൾ ഒഴികെ, ന്യൂയോർക്കിന് രണ്ട് മിഡ്-അറ്റ്ലാന്റിക് സംസ്ഥാനങ്ങളായ ന്യൂജേഴ്‌സി, പെൻ‌സിൽ‌വാനിയ എന്നിവയുമായി ഭൂരിഭാഗവും കരഭാഗത്താണ് അതിർത്തികളുള്ളത്. അതിർത്തിക്കുള്ളിൽ മഹാ തടാകങ്ങളുടെയും അറ്റ്ലാന്റിക് സമുദ്രത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഏക സംസ്ഥാനം ന്യൂയോർക്ക് ആണ്.
 
=== ഡ്രെയിനേജ് ===
ടിയർ ഓഫ് ക്ലൌഡ്സ് തടാകത്തിനു സമീപത്തുനിന്ന് ഉറവെടുക്കുന്ന ഹഡ്‌സൺ നദി, സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തുകൂടി ജോർജ് അല്ലെങ്കിൽ ചാംപ്ലെയ്ൻ തടാകങ്ങളിലേയ്ക്ക് ഒഴുകാതെ  തെക്കോട്ട് ഒഴുകുന്നു. ജോർജ്ജ് തടാകം അതിന്റെ വടക്കേ അറ്റത്തുവച്ച് ചാംപ്ലെയ്ൻ തടാകത്തിലേക്ക് ഒഴുകുന്നു. വടക്കേ അറ്റം കാനഡയിലേക്കും വ്യാപിച്ചുകിടക്കുന്ന ചാംപ്ലെയ്ൻ തടാകം റിച്ചെലിയു നദിയിലേക്കും അന്തിമമായി സെന്റ് ലോറൻസ് നദിയിലേക്കുമാണ് ഒഴുകുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് ജലസേചനം നടത്തുന്നത് അല്ലെഗെനി നദിയും സുസ്‌ക്വെഹന്ന, ഡെലവെയർ നദീ വ്യവസ്ഥകളുമാണ്.  ഈറി തടാകത്തിൽ നിന്ന് ഒന്റാറിയോ തടാകത്തിലേക്ക് ഒഴുകി നയാഗ്ര നദിയിൽ പതിക്കുന്ന നയാഗ്ര വെള്ളച്ചാട്ടത്തെ ന്യൂയോർക്കും ഒണ്ടാറിയോയും തമ്മിൽ പങ്കിടുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻ‌സിൽ‌വാനിയ, ഡെലവെയർ, ഫെഡറൽ സർക്കാർ എന്നിവർ 1961 ൽ ഒപ്പിട്ട ഡെലവെയർ റിവർ ബേസിൻ കോംപാക്റ്റ് ഡെലവെയർ നദീ വ്യവസ്ഥയിലെ ജല ഉപയോഗത്തെ നിയന്ത്രിക്കുന്നു.<ref>{{cite web|url=http://nj.gov/drbc/library/documents/compact.pdf|title=Delaware River Basin Commission|accessdate=April 3, 2017|publisher=The State of New Jersey}}</ref>
 
== ഇതും കാണുക ==
49,488

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3402065" എന്ന താളിൽനിന്ന് ശേഖരിച്ചത്