"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവാന്തര വിഭാഗങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎പിന്നാക്ക ശൂദ്രർ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 120:
ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:{{fact}}
 
"പള്ളിച്ചാൻ(പറപ്പുനായർ),വട്ടേക്കാടുനായർ(ചക്കാലൻ), അത്തിക്കുറിശ്ശി(മാരാൻ/ചീതിയൻ), അന്തുറനായർ (കലം ഉണ്ടാക്കുന്നവർ), ഇടച്ചേരിനായർ(അജപാലൻ), ഓടത്തുനായർ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. [[ശാലിയൻ]], വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. ചക്കാലൻ, ശാലീയൻ, വെളുത്തേടൻ, വിളക്കിത്തല, പള്ളിച്ചാൻ, അത്തിക്കുറിശ്ശി തുടങ്ങിയ താഴ്‌ന്ന നായർ വിഭാഗങ്ങളുമായി [[നമ്പൂതിരി]]ക്കു സംബന്ധമില്ല. [[അയിനിയൂണ്]], [[ചൗളം]], [[വാതിൽപ്പുറപ്പാട്]], [[പാനക്കുടം]] ഉഴിയൽ, [[നിഴൽപ്പമെഴുകൽ]] എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു ഇല്ലക്കാരന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്. [[അന്തോളം ഉഴിയൽ]] കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി(പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ [[ഉദകക്രിയ|ക്രിയ]]കളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് [[എള്ളും പൂവും]] ഇടുന്നത് അത്തിക്കുറിശ്ശിയാണ്. ചൌളം, [[ഗോദാനം]], [[സമാവർത്തനം]] എന്നിവയ്ക്കിടയിൽ അത്തിക്കുറിശ്ശിക്കു മനയ്ക്കലെ [[വടക്കിനി]]യിൽ കയറി ഒരു മന്ത്രം കേൾക്കാം. നടുമുറ്റം ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ പള്ളിച്ചാനും കീഴിലാണത്രെ. ഇല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായർ (വാണിയൻ, വട്ടേക്കാടൻ) തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, വാണിയൻ, കോലായൻ, പള്ളിച്ചാൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു.
 
വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. സാമന്തൻമാരായ നായർമാർ ജന്മി/നാടുവാഴികൾ അല്ലെങ്കിൽ ദേശത്തിന് അധികാരികൾ ആയിരുന്നു(ഉദാ : രാജ അഞ്ചി കൈമൾ, ചേരാനെല്ലൂർ കർത്ത, വടശ്ശേരി തമ്പി) അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്