"വർക്ക് ഹാർഡനിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
==സോദ്ദേശ്യ വർക്ക് ഹാർഡനിംഗ്==
ലോഹങ്ങൾ ഉപയോഗിച്ചുളള വസ്തുക്കൾ നിർമ്മിക്കുമ്പോൾ അവയെ ആകൃതിപ്പെടുത്തുന്നതിനായി പ്ലാസ്തികവിരൂപണം ചെയ്യുന്നതുമൂലം അവയ്ക്ക് ഒരു കഠിനീകരണം കൈവരുന്നു. ഈ പ്രക്രിയയെ cold working or cold forming എന്നറിയപ്പെടുന്നു. വർക്ക്പീസിനെ അതിന്റെ ക്രിസ്റ്റലീകരണതാപനിലയ്ക്ക് താഴെയുളള താപനിലയിൽ വച്ച് പരുവപ്പെടുത്തുന്നു, സാധാരണയായി പരിസരതാപനിലയിൽ വച്ചാണ് ഇങ്ങനെ ചെയ്യുന്നത്. <ref name="Degarmo375">{{harvnb|Degarmo|Black|Kohser|2003|p=375}}.</ref> തണുത്ത അവസ്ഥയിലുളള പരുവപ്പെടുത്തലിനെ സാധാരണയായി നാലു വിധത്തിൽ തിരിച്ചിരിക്കുന്നു: ഞെരുക്കൽ (squeezing), വളയക്കൽ(bending), വലിച്ചുനീട്ടൽ (Drawing), കീറൽ (Shearing). ബോൾട്ടുകളുടെയും ക്യാപ്പ് സ്ക്രൂകളുടെയും തലപ്പ് ഉണ്ടാക്കുന്നതിനും കോൾഡ് റോൾഡ് സ്റ്റീലുകളുടെ ഫിനിഷിംഗിനും ഈ രീതികൾ ഉപയോഗിക്കുന്നു. കാർബൈഡ് ഡൈകൾ ഉപയോഗിച്ചോ ടൂൾസ്റ്റീൽ ഉപയോഗിച്ചോ ഉയർന്നവേഗതയിലും മർദ്ദത്തിലും ലോഹങ്ങളെ പരുവപ്പെടുത്തുന്ന രീതിയാണ് കോൾഡ് ഫോമിംഗിൽ ഉപയോഗിക്കുന്നത്. തണുത്ത അവസ്ഥയിൽ ലോഹങ്ങളെ പരുവപ്പെടുത്തുന്നത് കാഠിന്യം(hardness), വഴക്കപ്രബലത(yield strength), വലിവുപ്രബലത(tensile strength) എന്നിവ വർദ്ധിക്കാൻ സഹായിക്കും.<ref>Deringer-Ney, [http://www.deringerney.com/products-and-capabilities/cold-forming/cold-forming-process "Cold Forming and Cold Heading Process"], April 29, 2014</ref>
 
[[വർഗ്ഗം:വ്യാവസായിക പ്രക്രിയകൾ]]
"https://ml.wikipedia.org/wiki/വർക്ക്_ഹാർഡനിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്