"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സമുദായ പരിഷ്കരണം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎നായർ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 26:
കേരളത്തിലെ ഒരു [[ജാതി]] സമൂഹത്തിന്റെ പേരാണ് '''''നായർ'''''. പഞ്ചാബിലും വിദേശരാജ്യങ്ങളിലും മറ്റും ഇതോ സമാനമായ വാക്കുകളോ സമുദായപ്പേരോ കുടുംബപ്പേരോ ആയി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ നായർ സമുദായവുമായി ഇവർക്കു വ്യക്തമായ ബന്ധങ്ങളൊന്നുമില്ല. കേരളോൽപത്തി പ്രകാരം പണ്ട് രാജാധികാരം ഉണ്ടായിരുന്ന കാലത്ത് 'നായകൻ' എന്ന് നൽകപ്പെട്ട സ്ഥാനപ്പേരാണ് ഇന്ന് നായർ ആയി ലോപിച്ചത്.<ref>https://www.mathrubhumi.com/books/excerpts/--1.177922</ref>{{Failed verification}} കേരളത്തിൽ വർണ്ണ-വ്യവസ്ഥയിൽ ഉൾപ്പെട്ട ഉയർന്ന സമുദായങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വർണത്തോട് കൂടിയ എന്ന് അർഥം വരുന്ന 'സവർണർ' ആയ രണ്ട് സമുദായത്തിൽ ഒന്ന് നായർ ആണ്.
 
'നായർ' എന്ന ജാതിപ്പേര്‌ കൂടാതെ ഇവർ പേരിനൊപ്പം പിള്ള, കുറുപ്പ്‌, മേനോൻ, പണിക്കർ, തമ്പി, ഉണ്ണിത്താൻ, വല്യത്താൻ, കൈമൾ, കർത്താ, കാരണവർ, അച്ചൻ, മേനോക്കി, നമ്പ്യാർ, കിടാവ്‌, നായനാർ, അടിയോടി, നെടുങ്ങാടി, ഏറാടി, വെള്ളോടി, ഉണ്ണിത്തിരി, വാഴുന്നോർ, യശ്മാനൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും.
 
സ്ത്രീകളെ അമ്മ, കോവിലമ്മ, കെട്ടിലമ്മ, പനപിള്ള അമ്മ, കുഞ്ഞമ്മ, കൊച്ചമ്മ, വല്യമ്മ, നേത്യാരമ്മ, തമ്പാട്ടി എന്നിങ്ങനെ അഭിസംബോധന ചെയ്യാറുണ്ട്‌.
 
[[കേരള ചരിത്രം|കേരള ചരിത്രത്തിലും]] കലാസാഹിത്യസാംസ്കാരിക രംഗങ്ങളിലും നായർ സമുദായം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്<ref name="kcas">{{MasterRef-KCAS1967}}</ref>. നായർ സേവാ സംഘം ([[നായർ സർവീസ് സൊസൈറ്റി]] - എൻ.എസ്.എസ്) ഒരു സമുദായമെന്ന നിലയിൽ നായന്മാരുടെ ഉന്നമനത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള സംഘടനയാണ്‌.<ref>http://nss.org.in/</ref>
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്