"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മതവിശ്വാസം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎അവാന്തര വിഭാഗങ്ങൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 88:
 
==അവാന്തര വിഭാഗങ്ങൾ==
നായർമാരിൽ പല ഉപജാതികൾ നിലനിന്നിരുന്നതിനെപ്പറ്റി 'ജാതിനിർണയം' എന്ന പുരാതനമായ ഗ്രന്ഥത്തിന്റെ കാലം മുതൽക്കുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. [[ചാതുർവർണ്യം]] ചാതുർവ്വർണ്യക്രമമനുസരിച്ചു നായന്മാർ ക്ഷത്രിയർ തന്നെയാണ്{{cn}} പക്ഷെ ഇവരിൽ മിക്ക ഉപജാതികൾക്കും വേദാധികാരം ഇല്ലായിരുന്നു. ഇതുകൊണ്ടുതന്നെ മറ്റു ക്ഷത്രിയവംശജരിൽ നിന്നും വ്യത്യസ്തരായിരുന്നു ഇവർ. കേരളത്തിലെ ഒട്ടു മിക്ക നാടുവാഴികളും (ഏറ്റവും പ്രബലരായ സാമൂതിരിയും തിരുവിതാംകൂർ രാജാവും അടക്കം) രാജാക്കന്മാരും നായർ കുലത്തിൽ പെട്ടവരായിരുന്നു<ref>Native life in Travancore by Rev: Samuel Mateer AD 1883 page 383, 388 </ref> . നായർ വംശീയരിൽ ക്ഷത്രിയസ്ഥാനമുള്ളവരും ശൂദ്രസ്ഥാനമുള്ളവരും സങ്കരവർണ്ണികരും അനഭിജാത ശൂദ്രർ(താഴ്ന്നജാതി ശൂദ്രർ) എന്നിങ്ങനെ പലവിധമുണ്ടായിരുന്നു. എന്നാൽ നായൻമാർ പരശുരാമനാൽ പലായനം ചെയ്യപ്പെട്ടു പൂണൂൽ ഉപേക്ഷിച്ച ക്ഷത്രിയർ ആണെന്നും ഐതിഹ്യമുണ്ട്<ref>Chattampi Swami</ref>{{Citation needed|reason=പുസ്തകത്തിന്റെ പേര് നൽകുക |date=April 2020}}. വില്യംലോഗൻവില്യം ലോഗൻ, സൂസൻ ബല്ലിബെയ്‌ലി അടക്കം ഉള്ളവരുടെ ലേഖനങ്ങളിൽ നായർമാരെ ക്ഷത്രിയർ ആയി ആണ് പറഞ്ഞിരിക്കുന്നത്. <ref>Hindu Kingship and the Origin of Community: Religion, State and Society in Kerala, 1750-1850 Susan Bayly Modern Asian Studies, Vol. 18, No. 2 (1984), pp. 177–213</ref><ref>Maha-Magha Encyclopaedia of Indian Culture, by Rajaram Narayan Saletore. Published by Sterling, 1981. ISBN 0-391-02332-2. 9780391023321</ref>. നായരിൽ തന്നെ ക്ഷത്രിയ പദവി ഉള്ളവരും ശൂദ്ര, വൈശ്യ പദവി ഉള്ളവരും ഉണ്ട്. തിരുവിതാംകൂറിലെ നായന്മാരെ മറുനാടൻ ശൂദ്രവിഭാഗങ്ങളിൽനിന്നും വേർതിരിച്ചുപറയാൻ മലയാള ശൂദ്രർ എന്നു നമ്പുതിരിമാർ വിളിച്ചിരുന്നു എന്നു് 'ദക്ഷിണേന്ത്യയിലെ ജാതികളും ഗോത്രങ്ങളും' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്‌.<ref name="ThurstonRangachari2001">{{cite book|author1=Edgar Thurston|author2=K. Rangachari|title=Castes and Tribes of Southern India - Volume 1|url=http://books.google.com/books?id=FnB3k8fx5oEC&pg=PA293|accessdate=6 January 2013|year=2001|publisher=Asian Educational Services|isbn=978-81-206-0288-5|page=293}}</ref><ref name="Mavor1813">{{cite book|author=William Fordyce Mavor|title=Forster, Buchanan's India|url=http://books.google.com/books?id=X4xPAAAAYAAJ&pg=PA346|accessdate=6 January 2013|year=1813|publisher=Sherwood, Neely & Jones|page=346}}</ref>
 
116 വിഭാഗം നായർമാരുണ്ട് എന്ന് 1901-ലെ സെൻസസ് പറയുന്നു.{{Fact}} പ്രധാനമായ വിഭാഗങ്ങൾ താഴെപ്പറയുന്നവയാണ്.
 
=== സാമന്ത ക്ഷത്രിയർ ===
നായർ ക്ഷത്രിയ വിഭാഗത്തിലെ പ്രമുഖ ഉപവിഭാഗമാണ് സാമന്ത ക്ഷത്രിയർ{{Citation needed|date=April 2020}}, [[ഉപനയനം]] നിർബന്ധമായി ആചരിക്കുന്നവരും ഇല്ലാത്തവരും സാമന്തക്ഷത്രിയ വിഭാഗത്തിലുണ്ട്. 'വർമ്മ' എന്ന സ്ഥാനപ്പേര്‌ ഉള്ള മലയാള ക്ഷത്രിയരാണിവർ. രാജാ, കോയി തമ്പുരാൻ, [[തിരുമുല്‌പാട്‌/തമ്പാൻ]] എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ.
 
===കിരിയത്ത്‌ നായർ ===
മതപരവും സാമൂഹ്യവുമായ സാഹചര്യങ്ങൾക്ക് വഴിപ്പെട്ട് ബ്രാഹ്മണാധിപത്യത്തിനു വഴങ്ങേണ്ടിവരുന്നതുവരെ, ബ്രാഹ്മണരോട് ആചാരപരമായും ബന്ധുതാപരമായും സേവനപരമായും ബന്ധപ്പെടാതെ 'വർഗശുദ്ധി' പരിപാലിച്ചിരുന്ന ഒരുഉയർന്ന സാമന്തനായർ ക്ഷത്രിയരുടെ വിഭാഗമായിരുന്നുഉപജാതിയായിരുന്നു [[കിരിയത്തു നായർമാർ]].<ref>Nairs of Malabar by F C Fawcett page 185</ref>{{Failed verification|date=April 2020}}. പഴയകാലത്തെ [[മലബാർ]], [[കൊച്ചി]] പ്രദേശങ്ങളിലാണ് ഇക്കൂട്ടർ പ്രധാനമായും താമസിച്ചിരുന്നത്.{{fact}} നാടുവാഴികളും ദേശവാഴികളും ഇക്കൂട്ടരായിരുന്നു. മൂപ്പിൽ നായർ, നായനാർ, നമ്പ്യാർ, കിടാവ്‌, അടിയോടി, വാഴുന്നോർ എന്നിങ്ങനെ സ്ഥാനപ്പേരുകൾ.
 
===ഇല്ലത്ത്‌ നായർ===
ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി [[നമ്പൂതിരി]] കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നായർമാരുംനാടുവാഴികളും ജന്മികളും നാട്ടുനടപ്പുകളിലെ ഇതരകൃത്യങ്ങളും കൃഷിയും സൈന്യവൃത്തിയും ചെയ്തിരുന്നവർ.{{fact}}കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി [[പരശുരാമൻ]] ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തുനായർ എന്നൊരു ഐതിഹ്യം<ref>കേരളോത്പത്തി page 63</ref>{{fact}} ചരിത്രപണ്ഡിതന്മാർ ഒരിക്കലും ഒരു വിശ്വസനീയരേഖയായി അംഗീകരിച്ചിട്ടില്ലാത്ത [[കേരളോത്പത്തി]]യിൽ പരാമർശിച്ചു കാണുന്നു.പിള്ള, കൈമൾ, കർത്താ, തമ്പി, കാരണവർ, വല്യത്താൻ, ഉണ്ണിത്താൻ എന്നിങ്ങനെ സ്ഥാനപ്പേരുകൾ.
 
=== സ്വരൂപത്ത്‌ നായർ/ചേർന്ന നായർ ===
[[Image:Akkathucharnanayar.jpg|thumb|right]]
സാമന്തക്ഷത്രിയ കുടുംബവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ ആയിരുന്നു ഇവർ. മലബാറിൽ ഇക്കൂട്ടരെ അകത്തുചാർന്ന നായർ എന്നും പുറത്തുചാർന്ന നായർ പടയാളികൾ<ref>Nairs of Malabar by F C Fawcett page 188</ref> എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഇവർ ഉദ്യോഗസ്ഥരും ഭരണാധികാരികളും പടനായന്മാരും ആയിരുന്നു. ശേഖരിവർമ്മ എന്ന പാലക്കാട്ടുശേരി രാജാക്കന്മാർ, പാലിയത്തച്ചൻ, മങ്ങാട്ടച്ചൻ തുടങ്ങിയവർ ഈ വിഭാഗത്തിലുള്ളവർ ആയിരുന്നു. മേനോൻ, പണിക്കർ, കുറുപ്പ്‌, മേനോക്കി, അച്ചൻ എന്നിങ്ങനെ സ്ഥാനപ്പേരുകൾ.
 
ഉയർന്ന നായർ ഉപജാതികൾ മേൽപ്പറഞ്ഞവയാണ്‌.
 
== പിന്നാക്ക ശൂദ്രർ ==
 
===പാദമംഗലം നായർ===
Line 114 ⟶ 116:
ചരിത്രകാരനായ എസ്.കെ. വസന്തൻ കേരള സംസ്കാരചരിത്രനിഘണ്ടുവിൽ വിവിധ നായർ വിഭാഗങ്ങളെ ക്രോഡീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:{{fact}}
 
"പള്ളിച്ചാൻ(പറപ്പുനായർ), വട്ടേക്കാടുനായർ(ചക്കാലൻ), അത്തിക്കുറിശ്ശി(ചീതിയൻ), അന്തുറനായർ (കലം ഉണ്ടാക്കുന്നവർ), ഇടച്ചേരിനായർ(അജപാലൻ), ഓടത്തുനായർ (ഓടുണ്ടാക്കുന്നവനോ വഞ്ചി തുഴയുന്നവനോ) എന്നെല്ലാം വിഭജനങ്ങളുണ്ട്. വട്ടേക്കാട്ടുനായരുടെ ജോലി എണ്ണ ആട്ടലാണ്. ഇക്കൂട്ടരെ ചക്കാലനായർ എന്നും പറയും. അത്തിക്കുറിശ്ശി മറ്റു നായർമാരെ പുലയിൽനിന്നും ശുദ്ധീകരിക്കുന്നവരാണ്. [[ശാലിയൻ]], വെളുത്തേടൻ, വിളക്കിത്തല എന്നും വിഭജനമുണ്ട്. ചക്കാലൻ, ശാലീയൻ, വെളുത്തേടൻ, വിളക്കിത്തല, പള്ളിച്ചാൻ, അത്തിക്കുറിശ്ശി തുടങ്ങിയ താഴ്‌ന്ന നായർ വിഭാഗങ്ങളുമായി [[നമ്പൂതിരി]]ക്കു സംബന്ധമില്ല. [[അയിനിയൂണ്]], [[ചൗളം]], [[വാതിൽപ്പുറപ്പാട്]], [[പാനക്കുടം]] ഉഴിയൽ, [[നിഴൽപ്പമെഴുകൽ]] എന്നീ ചടങ്ങുകൾക്കു നമ്പൂതിരിക്കു ഇല്ലക്കാരന്റെ സഹായം ആവശ്യമാണ്. പള്ളിച്ചാൻ വിഭാഗക്കാർ മഞ്ചൽ ചുമക്കുന്നവരാണ്. [[അന്തോളം ഉഴിയൽ]] കർമത്തിന് പള്ളിച്ചാന് നമ്പൂതിരിയുടെ നാലുകെട്ടിൽ കയറാം. അത്തിക്കുറിശ്ശി(പട്ടിലോൻ, ചീതകൻ) ആണ് നമ്പൂതിരിമാരുടെ ശവമെടുക്കുന്ന കോണി കെട്ടൽ തുടങ്ങി സംസ്കരിച്ച സ്ഥലം വെടിപ്പാക്കൽ വരെ ചെയ്യുന്നത്. പിണ്ഡം കഴിയുംവരെ [[ഉദകക്രിയ|ക്രിയ]]കളിൽ തുണചെയ്യാൻ ഇക്കൂട്ടർ വേണമെന്നുണ്ട്. കുളക്കടവിലെ ക്രിയയിൽ നമ്പൂതിരിയുടെ കൈയിലേക്ക് [[എള്ളും പൂവും]] ഇടുന്നത് അത്തിക്കുറിശ്ശിയാണ്. ചൌളം, [[ഗോദാനം]], [[സമാവർത്തനം]] എന്നിവയ്ക്കിടയിൽ അത്തിക്കുറിശ്ശിക്കു മനയ്ക്കലെ [[വടക്കിനി]]യിൽ കയറി ഒരു മന്ത്രം കേൾക്കാം. നടുമുറ്റം ഒതുക്കൽ, ശവം വഹിക്കാനുള്ള മുളങ്കോണി ഉണ്ടാക്കൽ എന്നിവ അത്തിക്കുറിശ്ശിനായരുടെ ചുമതലയായിരുന്നു. അത്തിക്കുറിശ്ശിയുടെ സ്ഥാനം ജാതിശ്രേണിയിൽ പള്ളിച്ചാനും കീഴിലാണത്രെ. ഇല്ലക്കാരനും പള്ളിച്ചാനും അത്തിക്കുറിശ്ശിയുടെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കില്ല. ചക്കാലനായർ (വാണിയൻ, വട്ടേക്കാടൻ) തമിഴ് വാണിയനിൽ നിന്നും ഭിന്നനാണ്. തമിഴ് വാണിയനു പൂണൂലുണ്ട്. അന്തൂരാനെ കലംകൊട്ടി എന്നും പറയും. ആയർ, ഇടയർ, വെള്ളാളർ, വാണിയൻ, കോലായൻ, കണിശൻ, പള്ളിച്ചാൻ, പണിക്കൻ, ഊരാളി എന്നിവരൊക്കെ നായർ സമുദായത്തിൽ ലയിച്ചു.
 
വിജയരാഗതേവന്റെ 9-ാം നൂറ്റാണ്ടിലെ തിരുക്കടിസ്ഥാനം (തൃക്കൊടിത്താനം) രേഖയിലാണ് നായർ എന്ന പദപ്രയോഗം ആദ്യം കാണുന്നത്. പേരിനൊപ്പം ഇവർ പിള്ള, മേനോൻ, നായർ, നായനാർ, മേനോക്കി, നമ്പ്യാർ, കൈമൾ, കുറുപ്പ്, കർത്താവ്കർത്താ, പണിക്കർ, മന്നാടിയാർ, നെടുങ്ങാടി, ഏറാടി, വെള്ളോടി, മൂപ്പിൽ നായർ, ഉണ്ണിത്താൻ, അച്ചൻ, തമ്പി, തമ്പാൻ, തമ്പുരാൻ, തുടങ്ങിയ സ്ഥാനപ്പേരുകൾ ചേർക്കും. വെള്ളോടി, ഏറാടി, നെടുങ്ങാടി എന്നീ സ്ഥാനികൾ സാമന്തന്മാരാണ്. പൂണൂൽ ഇല്ലെങ്കിലും സസ്യഭുക്കുകളായി, ക്ഷത്രിയകർമങ്ങൾ അനുവർത്തിച്ചിരുന്നവരാണത്രെ സാമന്തരായത്. സാമന്തൻമാരായ നായർമാർ ജന്മി/നാടുവാഴികൾ അല്ലെങ്കിൽ ദേശത്തിന് അധികാരികൾ ആയിരുന്നു(ഉദാ : രാജ അഞ്ചി കൈമൾ, ചേരാനെല്ലൂർ കർത്ത, വടശ്ശേരി തമ്പി) അവരുടെ പദവി സാമന്തരുടേതിനു തുല്യവുമായിരുന്നു. അവർക്കു ശാലഭോജനത്തിനും യാഗശാല പ്രവേശനത്തിനും അനുമതി ഉണ്ടായിരുന്നു.
 
തരകന്മാർ കച്ചവടക്കാരാണ്. യാവരി(വ്യാപാരി) നായർമാർ എന്നു പറയും. അകത്തു ചാർന്ന നായർമാർക്കു സൈനികവൃത്തി ഇല്ലാത്തതിനാൽ പുറത്തുചാർന്ന നായരോളം ആഭിജാത്യമില്ല. പുറത്തുചാർന്നവരാണ് കർത്താവ്, കൈമൾ, പണിക്കർ എന്നീ സ്ഥാനങ്ങൾ ഉപയോഗിക്കുക. ഇല്ലക്കാരൻ നായർ നമ്പൂതിരിയുടെ ഭൃത്യനാണ്. തിരുവിതാംകൂറിൽ ചില പ്രദേശങ്ങളിൽ ഇവർക്കു സ്വരൂപക്കാരെക്കാൾ ആഭിജാത്യമുണ്ട്. പാദമംഗലക്കാർ ക്ഷേത്രജോലികൾ ചെയ്യുന്നവരാണ്. ഘോഷയാത്രയിൽ ഇവർ വിളക്കുപിടിക്കും. പള്ളിച്ചാൻ നമ്പൂതിരിയുടെ പല്ലക്കു ചുമക്കും. വാളും പരിചയും ആയി അകമ്പടി സേവിക്കുകയും ചെയ്യും. ഇടച്ചേരി നായർമാർ ഇടയന്മാരായിരുന്നു. വട്ടക്കാടൻ, കച്ചേരിനായർ എന്നും ഉപജാതികളുണ്ട്. ഊരാളിനായർ, വെളുത്തേടത്തുനായർ, വിളക്കിത്തല നായർ എന്നിവർ ആഭിജാത്യശ്രേണിയിൽ താണവരായി കരുതിയിരുന്നു. ഊരാളിനായർമാരിൽത്തന്നെ കോലായൻ, അഴുത്തൻ, മൂച്ചാരി, ഏറ്റുമാർ (മരം കയറ്റം) തുടങ്ങി അവാന്തരവിഭാഗങ്ങളുണ്ട്; കല്പണിക്കാരുമുണ്ട്. വിളക്കിത്തല നായർമാരുടെ ഭാര്യമാർ വയറ്റാട്ടികൾ ആയിരുന്നു. പണ്ടു പല നാടുകളിലും ക്ഷുരകൻ വൈദ്യനും കൂടി ആയിരുന്നു. അച്ചന്മാർ നാടുവാഴികളാണ്. നാടുവാഴിനായർമാർക്കു ജീവിതവൃത്തി ബ്രാഹ്മണരുടേതുപോലെയാണ്. അവർക്ക് അകമ്പടിയോടെ സഞ്ചരിക്കാം. തമ്പി, ഉണ്ണിത്താൻ, വല്യത്താൻ എന്നീ സ്ഥാനങ്ങൾ അവർ രാജസന്തതികളാണ് എന്നു സൂചിപ്പിക്കുന്നു. കുറുമ്പ്രനാട് നായർ സമൂഹത്തിന്റെ ഉപവിഭാഗങ്ങളാണ് നെല്ലിയോടൻ, വിയ്യൂർ, വെങ്ങളോൻ എന്നീ വിഭാഗങ്ങൾ. പരിന്തർ, നമ്പൂതിരിയുടെ പരിപാവനക്കാരനായ നായർ വിഭാഗമാണ്. നായർ എന്നതു ജാതിപ്പേര് ആയിരുന്നില്ല എന്നും പടയാളികളുടെ നായകൻ എന്നായിരുന്നു അതിനർഥം എന്നും അഭിപ്രായമുണ്ട്. ഇത്തരം സംഘങ്ങളാണത്രെ വേണാട്ട് അറുനൂറ്റവർ, നന്റുഴനാട്ടു മുന്നൂറ്റവർ, കീഴമലനാട് അറുനൂറ്റവർ, കുറുംപുറനാട് എഴുനൂറ്റവർ തുടങ്ങിയവർ.{{fact}}
 
==ദായക്രമം==
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്