"സൈക്കോ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
സൈക്കോ--പുതിയ ലേഖനം
(വ്യത്യാസം ഇല്ല)

08:10, 28 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ആദ്യ മനഃശാസ്ത്ര പംക്തീകാരനും പ്രമുഖ മനോരോഗ വിദഗ്ദനും എഴുത്തുകാരനും ആണ് സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രൊഫ.ഇ.മുഹമ്മദ് അഥവാ സൈക്കോ മുഹമ്മദ്. മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളു പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈക്കോയുടെ ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് കെ.ജി.ജോർജിന്റെ ആദ്യ സിനിമയായ സ്വപ്നാടനത്തിന്റെ കഥാതന്തു.[1]

ജീവിതം

അഹമദുണ്ണി മുസ്ല്യാരുടെയും മറിയകുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ 1935ൽ ജനനം. തിരൂരങ്ങാടി യതീംഖാന, പൊന്നാനി എം.ഐ.ഹൈസ്കൂൾ, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. 1958 മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ബാംഗ്ലൂരിലെ നിംഹാൻസിൽ നിന്ന് 1962 ൽ ക്ലിനിക്കൽ സൈക്കോളജിയിൽ ഉന്നത ബിരുദവും നേടി.[2]

അവലംബം

"https://ml.wikipedia.org/w/index.php?title=സൈക്കോ_മുഹമ്മദ്&oldid=3399247" എന്ന താളിൽനിന്ന് ശേഖരിച്ചത്