"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
 
=== പതിനെട്ടാം നൂറ്റാണ്ട് ===
പ്രധാനമായും 1765 ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അടിച്ചമർത്തൽ സ്റ്റാമ്പ് നിയമത്തിന് പ്രതികരണമായി 1760 കളിൽ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിലാണ്]] [[സൺസ് ഓഫ് ലിബർട്ടി]] സംഘടിപ്പിക്കപ്പെട്ടത്. ആ വർഷം ഒക്ടോബർ 19 ന് കോണ്ടിനെന്റൽ കോൺഗ്രസിന് പിന്തുടരാൻ വേദിയൊരുക്കിയ പതിമൂന്ന് കോളനികളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സ്റ്റാമ്പ് ആക്ട് കോൺഗ്രസ് നഗരത്തിൽ യോഗം ചേർന്നു.  സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് അവകാശങ്ങളുടെയും പരാതികളുടെയും പ്രഖ്യാപനത്തിന് കാരണമാകുകയും ഇത് [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പ്രകടിപ്പിക്കപ്പെട്ട നിരവധി അവകാശങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലുള്ള അമേരിക്കൻ പ്രതിനിധികളുടെ ആദ്യത്തെ രേഖാമൂലമുള്ള പ്രയോഗമായിരുന്നു. പ്രതിനിധി സർക്കാരിനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ബ്രിട്ടനുമായി ശക്തമായ വാണിജ്യപരവും വ്യക്തിപരവും വൈകാരികവുമായ ബന്ധങ്ങൾ പുലർത്തിയിരുന്ന ന്യൂയോർക്ക് നിവാസികളിൽ പലരും രാജഭക്തരായിരുന്നു. 1775-ൽ ബോസ്റ്റൺ ഉപരോധത്തിൽ നിന്ന് ബ്രിട്ടീഷുകാരെ പിന്തിരിപ്പിക്കാൻ നിർബന്ധിതമാക്കുന്നതിന് ആവശ്യമായ പീരങ്കിയും വെടിമരുന്നും ഫോർട്ട് ടിക്കോണ്ടൊറോഗ പിടിച്ചെടുത്തതിലൂടെ സാധിച്ചിരുന്നു.
 
സ്വാതന്ത്ര്യത്തിനായി വോട്ട് ചെയ്യാത്ത ഒരേയൊരു കോളനിയാണ്കോളനിയായിരുന്നു ന്യൂയോർക്ക്, കാരണം പ്രതിനിധികൾക്ക് അതിനുള്ള അധികാരമില്ലായിരുന്നു. 1776 ജൂലൈ 9 ന് ന്യൂയോർക്ക് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരം നൽകി.<ref>{{cite web|url=http://www.history.com/minisites/fourthofjuly/viewPage?pageId=690|title=Declaration of Independence|accessdate=April 10, 2008|publisher=history.com|archiveurl=https://web.archive.org/web/20080409165028/http://www.history.com/minisites/fourthofjuly/viewPage%3FpageId%3D690|archivedate=April 9, 2008|url-status=dead}}</ref> 1776 ജൂലൈ 10 ന് വൈറ്റ് പ്ലെയിൻസിൽ സമ്മേളിച്ച ഒരു കൺവെൻഷനിൽ ന്യൂയോർക്ക് സ്റ്റേറ്റ് കോൺസ്റ്റിറ്റ്യൂഷൻ രൂപീകരിക്കപ്പെടുകയും ആവർത്തിച്ചുള്ള അവധിവയ്ക്കലുകൾക്കും സ്ഥലമാറ്റങ്ങൾക്കും ശേഷം 1777 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം കിംഗ്സ്റ്റണിൽവച്ച് ഇതിന്റെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ജോൺ ജയ് കരട് തയ്യാറാക്കിയ പുതിയ ഭരണഘടന വിയോജിപ്പുള്ള ഒരു വോട്ടോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇത് അംഗീകാരത്തിനായി ജനങ്ങൾക്ക് സമർപ്പിച്ചിട്ടില്ലായിരുന്നു. 1777 ജൂലൈ 30 ന് ജോർജ്ജ് ക്ലിന്റൻ ന്യൂയോർക്കിലെ ആദ്യത്തെ ഗവർണറായി കിംഗ്സ്റ്റണിൽവച്ച് ചുമതലകൾ ഏറ്റെടുത്തു.
 
[[അമേരിക്കൻ സ്വാതന്ത്ര്യസമരം|അമേരിക്കൻ വിപ്ലവ യുദ്ധത്തിന്റെ]] മൂന്നിലൊന്ന് യുദ്ധങ്ങൾ ന്യൂയോർക്കിലാണ് നടന്നത്; 1776 ഓഗസ്റ്റിൽ നടന്നതും ബ്രൂക്ലിൻ യുദ്ധം എന്നുകൂടി അറിയപ്പെടുന്നതുമായ ലോംഗ് ഐലന്റ് യുദ്ധമാണ് ഇതിൽ ആദ്യത്തെ പ്രധാന യുദ്ധം (മുഴുവൻ യുദ്ധത്തിലേയും ഏറ്റവും വലിയത്). വിജയത്തിനുശേഷം ബ്രിട്ടീഷുകാർ ന്യൂയോർക്ക് നഗരം കൈവശപ്പെടുത്തുകയും ഇത് പോരാട്ട കാലത്തെ അവരുടെ വടക്കേ അമേരിക്കയിലെ സൈനിക, രാഷ്ട്രീയ പ്രവർത്തനത്തിനുള്ള താവളമാക്കി മാറ്റുകയും ജനറൽ ജോർജ്ജ് വാഷിംഗ്ടണിന്റെ രഹസ്യാന്വേഷണ ശൃംഖലയിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു . വാലാബൌട്ട് ബേയിലെ കുപ്രസിദ്ധമായ ബ്രിട്ടീഷ് ജയിൽ കപ്പലുകളിൽ, ഓരോ പോരാട്ടത്തിലും യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ അമേരിക്കൻ ഭടന്മാർ മനഃപൂർവ്വമുള്ള അവഗണന മൂലം മരിച്ചു. ഇരുപക്ഷത്തും മുറിവുവേറ്റു മരിച്ചതിനേക്കാൾ കൂടുതൽ ഭടന്മാർ രോഗബാധിതരായി മരണമടഞ്ഞു. രണ്ട് പ്രധാന ബ്രിട്ടീഷ് സൈന്യങ്ങളിൽ ആദ്യത്തേത് 1777 ലെ സരറ്റോഗ യുദ്ധത്തിൽ കോണ്ടിനെന്റൽ ആർമി പിടിച്ചെടുക്കുകയും ഇത് ഫ്രാൻസിനെ വിപ്ലവകാരികളുമായി സഖ്യമുണ്ടാക്കുന്നതിൽ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. 1777 ൽ സംസ്ഥാന ഭരണഘടന നടപ്പിലാക്കി. 1788 ജൂലൈ 26 ന് യു.എസ്. ഭരണഘടന അംഗീകരിക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമായി.
"https://ml.wikipedia.org/wiki/ന്യൂയോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്