"ഇന്ത്യയിലെ കമ്മ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shaheed Hemukalani (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Arjun Muraleedharan Madathiparambil സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
==ചരിത്രം==
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. [[സി.പി.ഐ. | സി.പി.ഐ.-യുടെ]] നിലപാട് പ്രകാരം [[1925 | 1925-ൽ]] [[കാൺപൂർ|കാൺപൂരിൽ]] വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ [[സി.പി.ഐ.(എം) | സി.പി.ഐ.(എം)-ന്റെ]] നിലപാടാകട്ടെ, [[1920 | 1920-ൽ]] താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും.<ref name="hindu0" />
 
ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്ത്യ രാജ്യങ്ങളിൽ ഉയർന്നു വന്ന വിപ്ലവമുന്നേറ്റങ്ങൾക്ക് ഒരു സംഘടിതരൂപം നൽകുവാൻ സോവിയറ്റ് യൂണിയനിലെ നേതാക്കൾ ഒരു കമ്മ്യൂണിസ്റ്റ് സർവ്വകലാശാലയ്ക്ക് രൂപം നൽകുകയുണ്ടായി. അവിടെ നിന്നും പരിശീലനം ലഭിച്ച നിരവധിയാളുകൾ ഇന്ത്യയിലേക്ക് തിരികെ പോയി കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുവാൻ സഹായിച്ചിരുന്നുവെങ്കിലും, അത് മാത്രം പോരായെന്ന് തിരിച്ചറിഞ്ഞ് കൊണ്ട്, ഒരു കേന്ദ്രീകൃത നേതൃത്വം ഇന്ത്യയിലെ ഇടതുപക്ഷത്തിന് ആവശ്യമാണെന്ന് കണ്ട് 1920 ഒക്ടോബറിൽ താഷ്കെന്റിൽ വെച്ച് ഒരു കമ്മിറ്റി സംഘടിപ്പിച്ചു<ref name="ems-history-cpi">ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം - 1920-1998 - ഇ.എം.എസ്. നമ്പൂതിരിപ്പാട്</ref>. [[എം.എൻ. റോയ്]], [[അബാനി മുഖർജി]], [[ഹസ്രത് അഹ്മദ് ഷഫീക്ക്]] തുടങ്ങി ഏതാനും ചില വ്യക്തികൾ പങ്കെടുത്ത ഈ ചടങ്ങലിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുവാൻ ധാരണ ആയത്. തുടർന്നുള്ള വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്കും കാൺപൂരിലെ മീറ്റിങ്ങിനും വഴി വെച്ചത് താഷ്കെന്റിലെ മീറ്റിങ്ങാണെന്നാണ് സി.പി.ഐ. (എം) നേതാവും എഴുത്തുകാരനുമായ [[പി. ഗോവിന്ദപ്പിള്ള]] അഭിപ്രായപ്പെടുന്നത്.<ref name="hindu0" />
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_കമ്മ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്