"ഓടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==പേരും വിസ്തൃതിയും==
 
ഓടനാടിന്റെ ഇപ്പോഴത്തെ പേര് ഓണാട്ടുകര എന്നാണ്. ഓണം പോലെ ഐശ്വര്യമുള്ള നാട് എന്ന് അതിനു ഗ്രാമീണര്‍ വ്യുത്പത്തി കല്പിക്കുന്നു. ഇവിടെ തിരുവോണ മഹോത്സവവും ഓണപ്പടയും പഴയകാലത്ത് രാജാക്കന്മാരുടെ സാന്നിധ്യത്തില്‍ നടന്നിരുന്നു. ഓണാട്ടുകരയിലെ ഒരു പ്രധാന സ്ഥലമായ് ''മാവേലിക്കര'', ഈ നാടിന് [[ഓണം|ഓണവുമായുള്ള]] ബന്ധത്തെ പിന്‍താങ്ങുകയും ചെയ്യുന്നു. ഓണത്തപ്പനായ മഹാബലിയെ പരാമര്‍ശിക്കുന്നതാണ് ആ നാമം.
 
ഓടങ്ങളുടെ നാട് (സഞ്ചാരത്തിനും മറ്റും വള്ളങ്ങള്‍ അധികമായി ഉപയോഗിച്ചിരുന്ന നാട്) എന്ന അര്‍ഥത്തിലാണ് ഓടനാടിന്‍ ഈ പേരു വന്നതെന്ന് കരുതപ്പെടുന്നു (''വഞ്ചിനാട്'' എന്ന പേരുമായി താരതമ്യപ്പെടുത്തുക). സംസ്കൃത ''മയൂരസന്ദേശത്തില്‍'' (സ്ലോകം57) ഓടനാടിനെ ഓടല്‍ വള്ളികളുള്ള നാട് എന്നര്‍ഥത്തില്‍ ''ഇംഗുദി ഭൂവിഭാഗാഃ'' എന്നു പരാമര്‍ശിച്ചിട്ടുണ്ട്.
 
ഇപ്പോഴത്തെ [[കരുനാഗപ്പള്ളി|കരുനാഗപ്പള്ളി]], [[കാര്‍തികപ്പള്ളി|കാര്‍തികപ്പള്ളി]], മാവേലിക്കര എന്നീ താലൂക്കുകളും മറ്റുചില ദേശങ്ങളും ചേര്‍ന്നിരുന്ന ഓടനാടിന്റെ അതിര്‍ത്തികള്‍ തെക്കു കന്നേറ്റി, വടക്കു തൃക്കുന്നപ്പുഴ, പടിഞ്ഞാറു സമുദ്രം, കിഴക്ക് ഇളയെടത്തു സ്വരൂപം എന്നിങ്ങനെയായിരുന്നു. എ. ഡി. 1743-ല്‍ കൊച്ചിലെ ഡച്ചു കമാന്‍ഡര്‍ വാന്‍ ഗോളനേസ് (Julius Valentyan Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുള്ളതനുസരിച്ച് പന്തളം, തെക്കുംകൂര്‍, ഇളയെടത്തു, മാടത്തുംകൂര്‍, പുറക്കാട്, തൃക്കുന്നപ്പുഴ എന്നിവയായിരുന്നു ഓടനാടിന്റെ അയല്‍ രാജ്യങ്ങള്‍.<ref name=''tdm''>A. Galletti, The Dutch in Malabar.</ref>
 
കന്നേറ്റി തെക്കേ അതിര്‍ത്തിയായ കരുനഗപ്പള്ളി (മരുതൂര്‍ കുളങ്ങര, Marta)യും മടത്തൂംകൂറും മാവേലിക്കര (Martamcur)യും ഓടനാടു സ്വരൂപത്തില്‍ നിന്ന് പിന്നീട് പിരിഞ്ഞുപോയതായിരിക്കണം [കര്‍ണാപൊളി (Carnapoli) എന്നും മാര്‍ത്ത (Marta, മരുതൂര്‍കുളങ്ങര) എന്നുമാണ് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും കരുനാഗപ്പള്ളിയെ പരാമര്‍ശിച്ചിട്ടുള്ളത്; മാടത്തുംകൂര്‍ ഡച്ചുകാരുടെ മാര്‍ത്തെന്‍കൂര്‍ (Martencur) ആണ് ]. ഈ രണ്ടു സ്വരൂപങ്ങളുടെയും ഓടനാടിന്റെയും അതിര്‍ത്തികള്‍ വ്യക്തമായി മനസിലാക്കാന്‍ രേഖകളില്ല.
"https://ml.wikipedia.org/wiki/ഓടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്