"ഇ.എം.ജെ. വെണ്ണിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
തിരുവിതാംകൂർ ആർക്കിയോളജി വിഭാഗത്തിന്റെ ഡയറക്ടറും, കലാനിരൂപകനും ആയിരുന്ന ആർ. വാസുദേവപൊതുവാളിന്റെ മകൾ ഇന്ദിരയെ 1954ൽ വെണ്ണിയൂർ വിവാഹം ചെയ്തു. ബോംബെയിൽ സ്റ്റേഷൻ ഡയറക്ടർ ആയിരിക്കവെ ഹൃദയസ്തംഭനം മൂലം 1982 മാർച്ച് 9ന് വെണ്ണിയൂർ അന്തരിച്ചു.
==കൃതികൾ==
വെണ്ണിയൂരിന്റെ കൃതികളുടെ കൂട്ടത്തിൽ പ്രധാനപെ്പട്ടവ ജീവചരിത്രങ്ങളും കലാനിരൂപണസംബന്ധിയായ പ്രബന്ധങ്ങളും ആണ്. മലയാളത്തിന്റെ ജീനിയസ് എന്ന ഉപന്യാസസമാഹാരത്തിൽ 12 ഉപന്യാസങ്ങൾ ആണ് ഉള്ളത്. വിശ്വമഹാകവികളിൽ ഒരാളായ ഗൊയ്‌ഥെയെപ്പറ്റിയുള്ള പഠനം ആണ്, ഗൊയ്‌ഥെയുടെ ജീവചരിത്രവും കൃതികളുടെ ആസ്വാദനവും ഉൾക്കൊള്ളുന്ന ഗൊയ്‌ഥെ – ഇതാ ഒരു മനുഷ്യൻ. ഡോക്ടർ ഫൗസ്റ്റ് – കഥയും പൊരുളും എന്ന കൃതിയാകട്ടെ ഗൊയ്‌ഥെയുടെ പ്രശസ്ത കൃതികളുടെ പുനരാഖ്യാനമാണ്. ആൽബെർട്ട് ഷൈറ്റ്‌സർ എന്ന മനുഷ്യസ്‌നേഹിയായ ഡോക്ടറുടെ കഥയാണ് ഷൈറ്റ്‌സർ എന്ന ജീവചരിത്രം. അനശ്വരതയിലേയ്ക്കുള്ള ക്ഷണം, പടങ്ങളും പ്രതിമകളും പടയോട്ടങ്ങളും, ഫ്‌ളോറൻസ് കൊളുത്തിയ കലാദീപം എന്നീ പ്രബന്ധങ്ങൾ ഉൾക്കൊള്ളുന്ന മൈക്കലാഞ്ജലോ കലാനിരൂപണ ശാഖയിൽ ശ്രദ്ധേയമായ കൃതിയാണ്. കൃസ്തുമതവും മലയാള സാഹിത്യവും, പാട്ടുകളുടെ പാട്ട്, കണ്ണിനു പകരം കണ്ണ്, ഏദൻ മുതൽ ഈജിപ്തുവരെ എന്നിവയാണ് മറ്റു കൃതികൾ. മോബിഡിക് എന്ന ആഖ്യായിക വിവർത്തനം ചെയ്തതു വെണ്ണിയൂരാണ്.
* മലയാളത്തിന്റെ ജീനിയസ്
* ഗൊയ്‌ഥെ – ഇതാ ഒരു മനുഷ്യൻ
Line 35 ⟶ 34:
* ഏദൻ മുതൽ ഈജിപ്തുവരെ
* മോബിഡിക് (വിവർത്തനം)
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഇ.എം.ജെ._വെണ്ണിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്