"പ്രകാശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
 
വരി 1:
{{prettyurl|Optics}}
[[പ്രകാശം|പ്രകാശത്തിന്റെ]] സ്വഭാവസവിശേഷതകളെക്കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ്‌ '''പ്രകാശശാസ്ത്രം''' അഥവാ '''പ്രകാശികം''' (Optics). പ്രകാശത്തിന്റെ ദ്രവ്യവുമായുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനവും പ്രകാശിക ഉപകരണങ്ങളുടെ നിർമ്മാണവുമെല്ലാം ഈ ശാഖയുടെ ഭാഗമായി വരുന്നു. ദൃശ്യപ്രകാശവുമായി ബന്ധപ്പെട്ട പഠനങ്ങളാണ്‌ സാധാരണയായി പ്രകാശശാസ്ത്രം നടത്തുന്നതെങ്കിലും [[അൾട്രാവയലറ്റ് കിരണം|അൾട്രാവയലറ്റ് കിരണങ്ങൾ]], [[ഇൻഫ്രാറെഡ് കിരണം|ഇൻഫ്രാറെഡ് കിരണങ്ങൾ]], വിദ്യുത്കാന്തിക വർണ്ണരാജിയിലെ മറ്റു ഭാഗങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
 
ഉദാത്ത വിദ്യുത്കാന്തികതയുപയോഗിച്ച് പ്രകാശത്തിന്റെ മിക്ക സ്വഭാവങ്ങളെയും വിശദീകരിക്കാം. എന്നിരുന്നാലും വിദ്യുത്കാന്തികതയുപയോഗിച്ചുള്ള പൂർണ്ണമായ വിശകലനം നിത്യജീവിതത്തിലെ മിക്ക ഉപയോഗങ്ങളിലും കഠിനവും അപ്രായോഗികവുമാണ്‌. ഇക്കാരണത്താൽ പ്രായോഗികമായി, കൂടുതൽ സരളമായ മാതൃകകളാണ്‌ ഉപയോഗിക്കുക. '''[[ജ്യാമിതീയ പ്രകാശശാസ്ത്രം]]''' പ്രകാശത്തെ നേർരേഖയിൽ സഞ്ചരിക്കുന്ന രശ്മികളായി കണക്കാക്കുന്നു. ഇവ പ്രതലങ്ങളിൽ നിന്ന് പ്രതിഫലിക്കുമ്പോഴും ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോഴും വളയുന്നു. ജ്യാമിതീയ പ്രകാശശാസ്ത്രത്തിന്‌ വിശദീകരിക്കാനാകാത്ത തരംഗസ്വഭാവങ്ങളായ [[വിഭംഗനം]], [[വ്യതികരണം]] മുതലായവയെക്കൂടി ഉൾക്കൊള്ളുന്ന കൂടുതൽ വിപുലമായ മാതൃകയാണ്‌ '''[[ഭൗതിക പ്രകാശശാസ്ത്രത്തിൽ|ഭൗതിക പ്രകാശശാസ്ത്രം]]''' ഉപയോഗിക്കുന്നത്. ജ്യാമിതീയ പ്രകാശശാസ്ത്രശാഖയുടെ വികസനത്തിനു ശേഷമാണ്‌ തരംഗമാതൃക വികസിപ്പിക്കപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യുത്കാന്തികതയെക്കുറിച്ചു നടന്ന പഠനങ്ങൾ പ്രകാശതരംഗങ്ങൾ യഥാർത്ഥത്തിൽ വിദ്യുത്കാന്തികതരംഗങ്ങളാണെന്ന കണ്ടുപിടിത്തത്തിന്‌ കാരണമായി
"https://ml.wikipedia.org/wiki/പ്രകാശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്