"തിക്കുറിശ്ശി സുകുമാരൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 53:
പിൽക്കാലത്ത് തിക്കുറിശ്ശി നാടകരചന തുടങ്ങി. 'മരീചിക', 'കലാകാരൻ' എന്നീ പേരുകളിൽ അദ്ദേഹം എഴുതിയ നാടകങ്ങൾ വൻ ജനപ്രീതി പിടിച്ചുപറ്റി. പിന്നീട് സ്ത്രീ, മായ, ശരിയോ തെറ്റോ എന്നിങ്ങനെ മൂന്ന് നാടകങ്ങൾ കൂടി അദ്ദേഹം രചിച്ചു. അതുവരെയുള്ള സംഗീതനാടകങ്ങൾ മാറ്റി റിയലിസ്റ്റിക് നാടകങ്ങൾക്ക് ജനകീയമുഖം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധപുലർത്തി.
 
1950-ൽ, മലയാളസിനിമ പിച്ചവച്ചുതുടങ്ങിയ കാലത്താണ് തിക്കുറിശ്ശി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ 'സ്ത്രീ' എന്ന നാടകത്തിന്റെ അതേ പേരിലുള്ള ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. അദ്ദേഹം തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ അദ്ദേഹം നായകവേഷം കൈകാര്യം ചെയ്തു. അക്കാലത്ത് [[ഹിന്ദി സിനിമ|ഹിന്ദി]], [[തമിഴ് സിനിമ|തമിഴ്]] ചലച്ചിത്രങ്ങൾ ജനകീയമായി നിലനിന്നിരുന്നതിനാൽ ചിത്രം പരാജയമായി. എന്നാൽ, തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ''ജീവിതനൗക''യിലൂടെ അദ്ദേഹം വെന്നിക്കൊടി പാറിച്ചു. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചലച്ചിത്രമായ [[ജീവിത നൗക|ജീവിതനൗക]] കെ & കെ. പ്രൊഡക്ഷൻസ് നിർമ്മിച്ച് കെ. വേമ്പുവാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളത്തിലെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവി കരസ്ഥമാക്കി. [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]], [[ഹിന്ദി]] എന്നീ ഭാഷകളിലേയ്ക്ക് ചിത്രം ഡബ്ബ് ചെയ്തു. അവിടങ്ങളിലും ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് 1952-ൽ സാമൂഹികപ്രസക്തിയുള്ള ഒരു പ്രമേയം ആസ്പദമാക്കി നിർമ്മിച്ച 'നവലോകം' എന്ന ചിത്രത്തിൽ [[മിസ് കുമാരി]]യോടൊപ്പം അദ്ദേഹം അഭിനയിച്ചു. അതേ വർഷം പുറത്തിറങ്ങിയ [[വിശപ്പിന്റെ വിളി]], [[അമ്മ]] എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം സൂപ്പർസ്റ്റാർ പദവി ഭദ്രമാക്കി.
 
1953-ൽ പുറത്തിറങ്ങിയ 'ശരിയോ തെറ്റോ' എന്ന ചിത്രത്തിലൂടെ തിക്കുറിശ്ശി സംവിധാനരംഗത്തേയ്ക്കും ചുവടുവച്ചു. അദ്ദേഹത്തിന്റെ അതേ പേരുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എന്നിവ എഴുതിയതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹമാണ്. പിന്നീട്, ഒരുപാട് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. [[സത്യൻ]], [[പ്രേം നസീർ]], [[മധു]], [[കെ.പി. ഉമ്മർ]], [[ജയൻ]], [[സോമൻ]], [[സുകുമാരൻ]], [[മമ്മൂട്ടി]], [[മോഹൻലാൽ]] തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കൾക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1968-ൽ മലയാളത്തിലെ ആദ്യമുഴുനീള ഹാസ്യചിത്രമായ [[വിരുതൻ ശങ്കു]]വിൽ അഭിനയിച്ച അദ്ദേഹം അവസാനമായി അഭിനയിച്ചത്, 1996-ൽ പുറത്തിറങ്ങിയ [[ഏപ്രിൽ 19 (ചലച്ചിത്രം)|ഏപ്രിൽ 19]]-ലാണ്.
"https://ml.wikipedia.org/wiki/തിക്കുറിശ്ശി_സുകുമാരൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്