"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ്‌ ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം. തൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, അമിത രക്തസമ്മർദം കുറയുവാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), നല്ല ഉറക്കത്തിനും അതുവഴി മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും, പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുവാനും, സ്ത്രീകളിൽ മൂത്രാശയ പേശികളുടെ ശക്തി വർധിക്കാനും തന്മൂലം നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ ചെറുക്കുവാനും, യോനീ ഭാഗത്തേക്കും ലിംഗഭാഗത്തേക്കും ഉള്ള രക്തയോട്ടം വർദ്ധിപ്പിക്കുവാനും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർദ്ധിപ്പിക്കുവാനും പതിവായ ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ദീർഘകാലം രതിയുടെ അഭാവത്തിൽ പലരിലും ശാരീരികമോ മാനസികവുമായതോവായ ബുദ്ധിമുട്ടുകൾ കാണപ്പെടാറുണ്ട്.
 
അതുപോലെ തന്നെ അമിതമായ ലൈംഗികതാല്പര്യം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ധാരാളമുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടെയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ ആണ്‌ ലൈംഗിക പ്രവർത്തി അധികമായി കണക്കാക്കുന്നത്. എപ്പോഴും ലൈംഗിക ചിന്തയിൽ മുഴുകി ഇരിക്കുകയും അതുമൂലം നിയന്ത്രിക്കാനാകാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അമിത ലൈംഗിക ആസക്തി. ഇതുമൂലം സാമ്പത്തിക നഷ്ടം, ബന്ധങ്ങളിലെ ഉലച്ചിൽ, വേർപിരിയൽ, ലൈംഗിക പീഡനങ്ങൾ എന്നിവ ഇത്തരക്കാരിൽ ഉണ്ടാകാം. ലൈംഗികാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. തലച്ചോറിലെ സെറാടോണിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ, അപസ്മാരം, പാർക്കിൻസൺസ് പോലെയുള്ള ചില രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ, തലച്ചോറിലെ പരിക്കുകൾ, മനോരോഗങ്ങളായ ബൈപോളാർ ഡിസോർഡർ, ഒബ്സസ്സീവ് കമ്പൽസിവ് ഡിസോർഡർ, അഡൾട്ട് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്നിവയൊക്കെ അമിത ലൈംഗികതയിലേക്ക് നയിക്കാം. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് കൃത്യമായ ചികിത്സയും തെറാപ്പിയും ആവശ്യമാണ്.
 
വാസ്തവത്തിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ് എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ, മതിയായ ഉറക്കം, ലഹരിവർജ്ജനം, വ്യക്തിവ്യക്തിശുചിത്വം ശുചിത്വംപാലിക്കുക, പ്രത്യേകിച്ച്ശരീര വായയുംദുർഗന്ധം ഒഴിവാക്കുക പ്രത്യേകിച്ച് മറ്റുംവായ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ മികച്ച ലൈംഗിക ജീവിതത്തിന് വളരെയധികം സഹായിക്കുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ട് പോയെങ്കിലും യാഥാസ്ഥിക സമൂഹങ്ങളിൽ ലൈംഗികതയെ ഒരു പാപമായി കണക്കാക്കുന്നതും സർവ സാധാരണമാണ്. സാധാരണ ഒരു ലൈംഗികബന്ധം ഏതാണ്ട് അരമണിക്കൂർ കുറഞ്ഞ വേഗത്തിൽ നടക്കുന്നതിന് തുല്യമായ വ്യായാമം കൂടിയാണ്. ഇതുവഴി സ്ത്രീകളിൽ 213 കാലറിയും പുരുഷന്മാരിൽ 276 കാലറിയും ഉപയോഗിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
 
ഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടെങ്കിലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV/എയ്ഡ്‌സ്, HPV അണുബാധ, അതുമൂലം ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ പകരാം. രോഗാണു വാഹകരുമായുള്ളരോഗാണുവാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. പങ്കാളിയോടുള്ള അന്ധമായ വിശ്വാസം മൂലമോ അല്ലെങ്കിൽ പങ്കാളിയുടെ നിര്ബന്ധത്തിനു വഴങ്ങിയോ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.
 
പ്രായപൂർത്തി ആകാത്തവരുമായി ഉള്ള ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികപീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ഇവിടെ വ്യക്തിയുടെ സമ്മതം (Consent) പ്രധാനമാണ്. മുതിർന്ന വ്യക്തി കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ 'പീഡോഫീലിയ' എന്ന മനസ്സികാവസ്ഥയുള്ളവർ നടത്തുന്ന ബാലലൈംഗികപീഡനം ഒരു കുറ്റകൃത്യമാണ്. പ്രശ്നങ്ങൾ ഒഴിവാക്കാൻ പല രാജ്യങ്ങളിലും ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകി വരുന്നുണ്ട്.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്