"ലൈംഗികബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
ജീവിവർഗങ്ങളിൽ സ്വാഭാവികമായി മൊട്ടിട്ടു വരുന്ന അടിസ്ഥാനപരമായ ഒരു ജൈവീക ചോദനയാണ് '''ലൈംഗികത അഥവാ ലൈംഗികത്വം (Sexuality)'''. സാമൂഹികവും ജനതികപരവും മാനസികവുമായ മറ്റനേകം ഘടകങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഒന്നിലേറെ ഘടകങ്ങളുടെ കൂട്ടായ്മയും അതിൽ നിന്നും ഉയിർത്തുവരുന്ന വികാരങ്ങളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന ജൈവീകമായ വികാരമാണ് ലൈംഗികത. ലിംഗപരമായ വ്യത്യസ്‌തകൾ, മറ്റൊരാളോട് തോന്നുന്ന ആകർഷണം, അതിൽ നിന്നും ഒരാളുടെ മനസ്സിലുണ്ടാകുന്ന ചോദനകൾ (സ്നേഹം), ഈ സ്നേഹം പ്രകടിപ്പിക്കുന്ന രീതി (ശൃംഗാരം, സ്പർശനം), ഏറ്റവും ഒടുവിലായി സ്നേഹത്തിന്റെ ബഹിസ്‌ഭുരണമായി '''ലൈംഗികബന്ധം''' നടക്കുന്നു. ജീവികളിലെ [[പ്രത്യുൽപ്പാദനം|പ്രത്യുദ്പാദനരീതികളും]] ആസ്വാദനവുമായി ബന്ധപ്പെട്ട ഒന്നാണ് '''ലൈംഗികബന്ധം, മൈഥുനം, അഥവാ സംഭോഗം''' (Sexual Intercourse)'''. ഇതുവഴി ജീവിവർഗ്ഗങ്ങളിലെ ജനതിക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനതിക പാരമ്പര്യങ്ങൾ ഉള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മെച്ചപ്പെട്ട ഒരു തലമുറയുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ പാരമ്പര്യരോഗങ്ങൾ കുറഞ്ഞു വരാൻ കാരണം.
 
പ്രത്യുത്പാദനത്തിന് വേണ്ടി മാത്രമല്ല സന്തോഷത്തിനും സ്നേഹം പ്രകടിപ്പിക്കാനും സുഖാസ്വാദനത്തിനും കൂടിയാണ് ലൈംഗികബന്ധത്തിൽ ഏർപ്പെടാറുള്ളത്. അതിനാൽഎൻഡോർഫിൻസ്, ഓക്‌സിടോസിൻ മുതലായ ഹോർമോണുകളുടെ ഉത്പാദനം സന്തോഷത്തിന് കാരണമാകുന്നു. ഇംഗ്ലീഷിൽ സെക്സ് എന്ന വാക്കിന് പകരം "ലവ് മേക്കിങ്" എന്നും പറയാറുണ്ട് (Love making). മറ്റ് ജൈവീക ചോദനകളിൽ നിന്നും ലൈംഗികബന്ധത്തിനെ വ്യത്യസ്തമാക്കുന്നത് അതിലൂടെ ലഭിക്കുന്ന ആനന്ദം അഥവാ സുഖകരമായ അനുഭൂതി തന്നെയാണ് എന്ന് പറയാറുണ്ട്. ഭൗതികമായി പറഞ്ഞാൽ ഇണകളുടെ [[പ്രത്യുൽപ്പാദനാവയവം|പ്രത്യുല്പാദനാവയങ്ങൾ]] തമ്മിലുള്ള കൂടിച്ചേരലാണ് (പുരുഷലിംഗം
സ്ത്രീ യോനിയിൽ പ്രവേശീപ്പിച്ചു ചലിപ്പിക്കുകയാണ് സസ്തനികളിൽ ചെയ്യുന്നത്) വേഴ്ച എന്നിരിക്കിലും ലൈംഗികതക്ക് ശാരീരികബന്ധം എന്നതിലുപരിയായി പല തലങ്ങളുമുണ്ട്.
 
വരി 17:
മനുഷ്യർ ജനതികപരമായി ഏക പങ്കാളിയിൽ തൃപ്തിപ്പെടുന്നവരല്ല എന്ന്‌ വിലയിരുത്തപ്പെടുന്നു. ഇതാണ് ഒന്നിലധികം ബന്ധങ്ങൾ തേടാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം എന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. ലൈംഗിക താല്പര്യം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ലൈംഗികതയെ നിയന്ത്രിക്കുന്നത് മത്തിഷ്ക്കം തന്നെയാണ്. അതിനാൽ ഏറ്റവും വലിയ ലൈംഗിക അവയവം 'തലച്ചോറാണ് (Brain)' എന്ന് പറയപ്പെടുന്നു.
ബന്ധപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയം സന്തോഷകരമായ രതിപൂർവലാളനകൾക്ക് (Foreplay) ചിലവഴിക്കുന്നത് പങ്കാളികൾക്ക് ഉത്തേജനം നൽകുന്നു. കൃസരി/ഭഗശിശ്നികയിലെ (Clitoris) മൃദുവായ പരിലാളനം സ്ത്രീകളെ ഉത്തേജനത്തിലേക്ക് നയിക്കുന്നു. പുരുഷനിൽ ലിംഗത്തിലെ അറകളിലേക്ക് ഉള്ള രക്തയോട്ടം വർധിക്കുകയും 'ഉദ്ധാരണം' ഉണ്ടാവുകയും ചെയ്യുന്നു. സ്ത്രീയിൽ ജനനേന്ദ്രിയ ഭാഗത്തേക്ക്‌ രക്തയോട്ടം വർധിക്കുകയും ബർത്തോലിൻ ഗ്രന്ഥികളിൽ നിന്നും വഴുവഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ (Vaginal lubrication) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം യോനീനാളം വികസിക്കുകയും, കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു. രതിപൂർവലാളനകളുടെ അഭാവത്തിൽ പലപ്പോഴും ശരീരം ലൈംഗികബന്ധത്തിന് തയ്യാറിട്ടുണ്ടാവില്ല. ലൂബ്രിക്കേഷന്റെ അഭാവത്തിൽ സ്ത്രീക്ക് ലൈംഗികബന്ധം വിരസമോ വേദനാജനകമാവുകമോ ആകുകയും, പുരുഷന് ആയാസം സൃഷ്ടിക്കുകയും ചെയ്തേക്കാം. ഇത് ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമായേക്കാം. അണുബാധ, യോനീസങ്കോചം തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ലൈംഗികബന്ധത്തിൽ വേദന ഉണ്ടായേക്കാം. യോനീവരൾച്ചയും (Vaginal dryness) മുറുക്കവും അനുഭവപ്പെട്ടാൽ കൂടുതൽ സമയം രതിപൂർവലാളനകളിൽ ഏർപ്പെടുകയും, ആവശ്യമെങ്കിൽ ഏതെങ്കിലും കൃത്രിമ ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) ഉപയോഗിക്കുകയും ചെയ്യാം. പ്രത്യേകിച്ചും ആർത്തവവിരാമം, പ്രസവം തുടങ്ങിയവ കഴിഞ്ഞവർക്ക്‌ ഇത് ആവശ്യമായേക്കാം. സ്ത്രീകളിൽ രതിമൂർച്ഛ (Orgasm) പുരുഷനെ അപേക്ഷിച്ചു പതുക്കെ അനുഭവപ്പെടുന്നതിനാലും പുരുഷനിലെ 'സമയക്കുറവ്' പരിഹരിക്കാനും ആമുഖലീലകൾ (Foreplay) സഹായിച്ചേക്കാം. എന്നാൽ പങ്കാളിക്ക് താല്പര്യമില്ലാത്ത രതി രീതികൾക്ക് നിർബന്ധിക്കുന്നത് താല്പര്യക്കുറവിന് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം രീതികൾ പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. അതുപോലെ ഭയം, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഒക്കെ ലൈംഗികതയെ ബാധിക്കാനിടയുണ്ട്. പങ്കാളിക്ക് താൽപര്യക്കുറവ്, വേദന, ബുദ്ധിമുട്ട് എന്നിവയില്ല എന്നുറപ്പ് വരുത്തുന്നത് മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് സഹായകരമാണ്. ലൈംഗിക ബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയ ഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശുചിത്വത്തിന്റെ ഭാഗമാണ്. എന്നാൽ ഈ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പിന്റെയും മറ്റും ഉപയോഗം ഒഴിവാക്കേണ്ടതാണ്.
ശാരീരിക-മാനസിക സുഖാനുഭവവും പ്രത്യുല്പാദനവുമാണ്‌ ഊഷ്മളമായ ലൈംഗികബന്ധത്തിന്റെ ഫലങ്ങളെങ്കിലും എല്ലാ സംഭോഗവും പ്രത്യുൽപ്പാദനത്തിൽ കലാശിക്കണമെന്നില്ല. ഇത് സ്ത്രീയുടെ ആർത്തവചക്രത്തിലെ അണ്ഡവിസർജനവുമായി (Ovulation) ബന്ധപ്പെട്ട് കിടക്കുന്നു. അണ്ഡവിസർജന കാലത്തെ ലൈംഗികവേഴ്ച ഗർഭധാരണത്തിന് കാരണമായേക്കാം. തൃപ്തികരമായ ലൈംഗികബന്ധം പങ്കാളികൾ തമ്മിലുള്ള അടുപ്പം വർദ്ധിക്കുവാനും, അമിത രക്തസമ്മർദം കുറയുവാനും, മാനസിക സംഘർഷം ലഘൂകരിക്കാനും (Stress reduction), നല്ല ഉറക്കത്തിനും അതുവഴി മെച്ചപ്പെട്ട ആരോഗ്യത്തിനും സഹായിക്കുന്നതായി ശാസ്ത്രം വ്യക്തമാക്കുന്നു; പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിനും, ഓർമശക്തിക്കും, ചറുചുറുക്കിനും, പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും, ലൈംഗികബന്ധംപ്രോസ്ട്രേറ്റ് ഗുണകരമാണെണ്കാൻസർ പഠനങ്ങൾസാധ്യത തെളിയിക്കുന്നു.കുറയ്ക്കുവാനും, അതിനാൽസ്ത്രീകളിൽ ദീർഘകാലംമൂത്രാശയ രതിയുടെപേശികളുടെ അഭാവത്തിൽശക്തി പലരിലുംവർധിക്കാനും ശാരീരികമോതന്മൂലം മാനസികവുമായതോവായനിയന്ത്രണമില്ലാതെ ബുദ്ധിമുട്ടുകൾമൂത്രം കാണപ്പെടാറുണ്ട്.പോകുന്ന അതുപോലെഅവസ്ഥ തന്നെചെറുക്കുവാനും, അമിതമായയോനീ ലൈംഗികതാല്പര്യംഭാഗത്തേക്കും മൂലംലിംഗഭാഗത്തേക്കും പ്രശ്നങ്ങൾഉള്ള അനുഭവിക്കുന്നവരുംരക്തയോട്ടം ധാരാളമുണ്ട്വർദ്ധിപ്പിക്കുവാനും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർദ്ധിപ്പിക്കുവാനും പതിവായ ലൈംഗികബന്ധം ഗുണകരമാണെണ് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ ദീർഘകാലം രതിയുടെ അഭാവത്തിൽ പലരിലും ശാരീരികമോ മാനസികവുമായതോവായ ബുദ്ധിമുട്ടുകൾ കാണപ്പെടാറുണ്ട്.
 
അതുപോലെ തന്നെ അമിതമായ ലൈംഗികതാല്പര്യം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരും ധാരാളമുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടെയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയോ ചെയ്യുമ്പോൾ ആണ്‌ ലൈംഗിക പ്രവർത്തി അധികമായി കണക്കാക്കുന്നത്. എപ്പോഴും ലൈംഗിക ചിന്തയിൽ മുഴുകി ഇരിക്കുകയും അതുമൂലം നിയന്ത്രിക്കാനാകാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അമിത ലൈംഗിക ആസക്തി. ഇതുമൂലം സാമ്പത്തിക നഷ്ടം, ബന്ധങ്ങളിലെ ഉലച്ചിൽ, വേർപിരിയൽ, ലൈംഗിക പീഡനങ്ങൾ എന്നിവ ഇത്തരക്കാരിൽ ഉണ്ടാകാം. ലൈംഗികാസക്തി അമിതമാകുന്നതിന് പല കാരണങ്ങൾ ഉണ്ട്. തലച്ചോറിലെ സെറാടോണിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ ഏറ്റക്കുറച്ചിൽ, അപസ്മാരം, പാർക്കിൻസൺസ് പോലെയുള്ള ചില രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ, തലച്ചോറിലെ പരിക്കുകൾ, മനോരോഗങ്ങളായ ബൈപോളാർ ഡിസോർഡർ, ഒബ്സസ്സീവ് കമ്പൽസിവ് ഡിസോർഡർ, അഡൾട്ട് അറ്റെൻഷൻ ഡെഫിസിറ്റ് ഡിസോർഡർ എന്നിവയൊക്കെ അമിത ലൈംഗികതയിലേക്ക് നയിക്കാം. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് കൃത്യമായ ചികിത്സയും തെറാപ്പിയും ആവശ്യമാണ്.
 
വാസ്തവത്തിൽ വാർദ്ധക്യത്തിലെത്തിയ വ്യക്തികൾക്ക് പോലും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ് എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ, മതിയായ ഉറക്കം, ലഹരിവർജ്ജനം, വ്യക്തി ശുചിത്വം പ്രത്യേകിച്ച് വായയും മറ്റും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ മികച്ച ലൈംഗിക ജീവിതത്തിന് വളരെയധികം സഹായിക്കുമെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. വികസിത രാജ്യങ്ങൾ ഇക്കാര്യത്തിൽ ഏറെ മുൻപോട്ട് പോയെങ്കിലും യാഥാസ്ഥിക സമൂഹങ്ങളിൽ ലൈംഗികതയെ ഒരു പാപമായി കണക്കാക്കുന്നതും കാണാൻസർവ സാധിക്കുംസാധാരണമാണ്. സാധാരണ ഒരു ലൈംഗികബന്ധം ഏതാണ്ട് അരമണിക്കൂർ കുറഞ്ഞ വേഗത്തിൽ നടക്കുന്നതിന് തുല്യമായ വ്യായാമം കൂടിയാണ്. ഇതുവഴി സ്ത്രീകളിൽ 213 കാലറിയും പുരുഷന്മാരിൽ 276 കാലറിയും ഉപയോഗിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
 
എന്നാൽഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടെങ്കിലും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ ആഗ്രഹിക്കാത്ത ഗർഭധാരണം; കൂടാതെ HIV/എയ്ഡ്‌സ്, HPV അണുബാധ, ഗർഭാശയമുഖ കാൻസർ, ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, ഹെപ്പറ്റൈറ്റിസ്, പെൽവിക്ക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പിടിപെടാൻ സാധ്യതയുണ്ട്. ബന്ധപ്പെടുന്ന സമയത്ത് സ്രവങ്ങൾ, ശുക്ലം എന്നിവ വഴി രോഗാണുക്കൾ പകരാം. രോഗാണു വാഹകരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുന്നതും, ഗർഭനിരോധന ഉറയുടെ (Condom) ഉപയോഗവും ഇത്തരം രോഗങ്ങളെ ചെറുക്കുവാൻ സഹായിക്കുന്നു. പങ്കാളിയോടുള്ള അന്ധമായ വിശ്വാസം മൂലമോ അല്ലെങ്കിൽ പങ്കാളിയുടെ നിര്ബന്ധത്തിനു വഴങ്ങിയോ സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്.
 
പ്രായപൂർത്തി ആകാത്തവരുമായി ഉള്ള ലൈംഗികബന്ധവും (Pedophilia), ഉഭയ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികപീഡനവും ബലാത്സംഗത്തിന്റെ പരിധിയിൽ പെടുന്ന ഒന്നാണ്. പല രാജ്യങ്ങളിലും ഇവ കടുത്ത കുറ്റകൃത്യങ്ങളാണ്. ഇവിടെ വ്യക്തിയുടെ സമ്മതം (Consent) പ്രധാനമാണ്. മുതിർന്ന വ്യക്തി കുട്ടികളുമായി നടത്തുന്ന ലൈംഗികബന്ധം ചൂഷണമാണെന്നും, ഇതവർക്ക് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും, കുട്ടികളുടെ സമ്മതം മൂല്യവത്തല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ 'പീഡോഫീലിയ' എന്ന മനസ്സികാവസ്ഥയുള്ളവർ നടത്തുന്ന ബാലലൈംഗികപീഡനം ഒരു കുറ്റകൃത്യമാണ്. പ്രശ്നങ്ങൾ ഒഴിവാക്കാൻ പല രാജ്യങ്ങളിലും ശാസ്ത്രീയമായ ലൈംഗികാരോഗ്യ വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകി വരുന്നുണ്ട്.
 
എന്നാൽ ലൈംഗിക താല്പര്യമോ ലൈംഗിക ശേഷിയോ, ചിലപ്പോൾ പ്രത്യുത്പാദന ശേഷിയോ തീരെ ഇല്ലാത്ത വ്യക്തികളുമുണ്ട്. ഇവരെ "അലൈംഗികർ (Asexuals)" എന്ന് അറിയപ്പെടുന്നു. ഈ സവിശേഷതയെ "അലൈംഗികത (Asexuality)" എന്ന് വിളിക്കുന്നു. അലൈംഗികർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടെണമെന്നോ സ്വയംഭോഗം ചെയ്യണമെന്നോ ഉള്ള താല്പര്യം തീരെ ഉണ്ടായിരിക്കുകയില്ല. അതില്ലാതെ തന്നെ ഇക്കൂട്ടർ സന്തുഷ്ടരാണ്. ഇവർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIA+) ഉൾപ്പെടുന്ന 'A' എന്ന വിഭാഗമാണ്. ഇത് ബ്രഹ്മചര്യമല്ല. ബാക്ടീരിയ തുടങ്ങിയ ഏകകോശജീവികളിലും, ഹൈഡ്ര തുടങ്ങിയവയിലും അലൈംഗിക പ്രത്യുത്പാപാദനം കാണാം.
"https://ml.wikipedia.org/wiki/ലൈംഗികബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്