"മാടായിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (യന്ത്രത്തിന്റെ പരീക്ഷണം) (via JWB)
No edit summary
വരി 1:
{{PU|Madayipara}}
[[File:Murdannia plant-Madayippara Kerala.jpg|400px|thumb|right|കാക്കപ്പൂക്കൾ വിരിഞ്ഞ മാടായിപ്പാറ]]
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മാടായി]] [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്തിൽ ]] സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശമാണ് '''മാടായിപ്പാറ'''. ഏകദേശം അറുന്നൂറേക്കളോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.
 
==ചരിത്രം==
പ്രാക്തന കാലം തൊട്ട് നാവികർക്ക് വഴികാട്ടിയായ [[ഏഴിമല]]യ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ. ഒരു കാലത്ത് ഇവിടംഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു . ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് '''മാടായി''' എന്ന് പിന്നീട് അറിയപ്പെട്ടത്. <ref> മാടായിപ്പാറയിൽ പൂക്കൾ വിരിയുമ്പോൾ , അജിത്ത് യു. കൂട് മാസിക ഡിസംബർ 2013 </ref>
 
[[കോലത്തുനാട്|കോലത്തുനാട്ടിലെ]] രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഇവിടം. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന [[ചെറുശ്ശേരി]] ഇവിടെയാണു് ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. [[മാടായി]] പരിസരത്ത് [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[കൃഷ്ണഗാഥ|കൃഷ്ണപ്പാട്ട്]] വായന ഇന്നും പതിവുണ്ട്‌. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരുടെ]] അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം [[പറങ്കിമാവ്|പറങ്കിമാവുകൾ]] ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത്‌ [[പോർച്ചുഗീസ് സാമ്രാജ്യം|പോർച്ചുഗീസുകാരാണെന്ന്]] പറയപ്പെടുന്നു. മാടായിപ്പാറയിലെ പാളയം മൈതാനത്ത് [[ടിപ്പു സുൽത്താൻ|ടിപ്പുവിന്റെ]] പടയോട്ടക്കാലത്ത്‌ യുദ്ധം നടന്നിരുന്നു.
 
ഇവിടെ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്‌. [[പാറക്കുളം]] എന്നാണവ പൊതുവേ അറിയപ്പെടുന്നതു്. അത് പണ്ട് [[ജൂതർ]] പണിതതിനാൽ ജൂതക്കുളമെന്നും അറിയപ്പെടുന്നു. [[‌‌ഭാരതം|ഭാരതത്തിൽ]] ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണു. പാറയുടെ [[പഴയങ്ങാടി]] ഭാഗത്തെ ചരിവിലാണ്‌ 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ [[മാടായി പള്ളി| മാടായിപ്പള്ളി]]. പാറയുടെ മുകളിലുള്ള മാടായി കോളേജിന്റെ പരിസരത്ത് പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വരി 13:
 
==പ്രകൃതി==
മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത്ഭാഗത്ത് [[ഏഴിമല|ഏഴിമലയാണ്‌.]] ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകർഷകമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന [[പഴയങ്ങാടിപ്പുഴ]] മറ്റൊരു മനോഹരകാഴ്ചയാണു്. മാടായിപ്പാറയുടെ പടിഞ്ഞാറെ ചെരിവിൽ ഒരു ഭാഗത്ത് [[വെങ്ങര|വെങ്ങരയും]] മറുഭാഗത്ത് [[പഴയങ്ങാടി]] റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു. വടക്ക് ഭാഗത്ത് [[അടുത്തില]] സ്ഥിതിചെയ്യുന്നു
 
തീവ്രമായ [[തെക്കുപടിഞ്ഞാറൻ കാലവർഷം|മഴക്കാലവും]] നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്. വേനൽകാലത്തു് പാറയിലെ [[പുല്ല്| പുല്ലുകൾ]] കരിഞ്ഞുതുടങ്ങുകയും പലപ്പോഴും തീപിടിത്തമുണ്ടാകുകയും ചെയ്യും. [[പോർച്ചുഗൽ|പോർച്ചുഗീസുകാർ]] ലാൻഡ്‌ ഓഫ്‌ ബർണിങ്‌ ഫയർ എന്നു വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിനു് എരിയുന്ന പുരം എന്നർത്ഥം വരുന്ന [[എരിപുരം]] എന്ന സ്ഥലപേരുണ്ടായത്.
വരി 34:
==ജൈവ വൈവിദ്ധ്യം==
[[File:Fejervarya sahyadris Madayippara.jpg|200px|thumb|right|Fejervarya sahyadris മാടായിപ്പാറയിൽ നിന്നും രേഖപ്പെടുത്തിയ തവള ]]
അപൂർവം [[സസ്യം|സസ്യ]]-ജന്തുജാലങ്ങളുള്ള ഒരു കലവറകലവറയായ തന്നെയാണു്മാടായിപ്പാറയിൽ മാടായിപ്പാറ.38 ഇനം പുൽച്ചെടികളും,500 ഓളം തരത്തിലുള്ള മറ്റു [[ചെടി|ചെടികളും]] ഇവിടെ വളരുന്നു. ഇതിൽ 24 ഇനം [[ഔഷധസസ്യങ്ങളുടെ_പട്ടിക|ഔഷധചെടികളാണ്]] .അപൂർവ്വങ്ങളായ 92 ഇനം [[ചിത്രശലഭം|ചിത്രശലഭങ്ങളും]] 175 ഓളം [[പക്ഷികൾ|പക്ഷികളും]] ഈ പ്രദേശത്ത് കാണപ്പെടുന്നു<ref>[http://kannur.entegramam.gov.in/index.php?option=com_content&task=view&id=137&Itemid=45 മാടായിപ്പാറ]</ref>. 138 ഓളം [[പൂമ്പാറ്റ|പൂമ്പാറ്റകളെ]] ജന്തുശാസ്‌ത്രജ്ഞനും നാട്ടുകാരനുമായ ജാഫർ പാലോട്ട്‌ ഇവിടെ കണ്ടെത്തിയിരുന്നു.
 
ഇവിടെയുള്ള പാറക്കുളത്തിനു തെക്കുഭാഗത്ത് ധാരാളം സസ്യങ്ങളും അരുവികളും കാണാം. അവിടെ ഓണക്കാലത്ത് നിരവധി പക്ഷികളും ശലഭങ്ങളും കാണപ്പെടുന്നു. ഈ പ്രദേശത്ത് വിരിയുന്ന ചെറിയ പൂക്കളാണ് ശലഭങ്ങളെ ആകർഷിക്കുന്നത്. ഇവിടെയുള്ള മനോഹരമായ ഒരു ശലഭമാണ് [[സുവർണ്ണ ഓക്കിലശലഭം]]. ഇതിന്റെ ചിറകുകൾക്ക് തീജ്വാലപോലെ തിളക്കമുണ്ട്. [[വെള്ളിലത്തോഴി]], [[കുഞ്ഞുവാലൻ]], [[നരിവരയൻ]] തുടങ്ങിയ ശലഭങ്ങളേയും ഇവിടെ കാണാം.അതിനാൽ അവിടം ഒരു ബട്ടർഫ്ലൈ പാർക്ക് ആയി അറിയപ്പെടുന്നു. ഇവിടെ നിന്ന് അപൂർവമായ തവളകളെയും കണ്ടെത്തിയിട്ടുണ്ട്. Fejervarya sahyadris അത്തരം തവളയാണ് .
<gallery>
File:Madayippara August Flowering.jpg|ആഗസ്റ്റ് മാസത്തിൽ
"https://ml.wikipedia.org/wiki/മാടായിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്