"യെമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 92:
}}
 
[[മദ്ധ്യപൂർവേഷ്യ|മധ്യപൂർവേഷ്യയിൽ]] ഉൾപ്പെടുന്ന ഒരു രാജ്യമാണ് '''യെമൻ''' ({{IPAc-en|audio=En-us-Yemen.ogg|ˈ|j|ɛ|m|ə|n}}; {{lang-ar|ٱلْيَمَن|al-Yaman}}) ഔദ്യോഗികമായി '''റിപ്പബ്ലിക്ക് ഓഫ് യെമൻ''' ([[Arabic language|Arabic]]:<big> الجمهورية اليمنية </big>al-Jumhuuriyya al-Yamaniyya). വടക്ക് [[സൗദി അറേബ്യ]], പടിഞ്ഞാറ് [[ചെങ്കടൽ]], തെക്ക് [[അറേബ്യൻ കടൽ]], [[ഏഡൻ ഉൾക്കടൽ]], കിഴക്ക് [[ഒമാൻ]] എന്നിവയുമായി ഈ രാജ്യം അതിർത്തി പങ്കിടുന്നു. [[അറബ് ലീഗ്]], [[ഐക്യരാഷ്ട്രസഭ]], [[ചേരിചേരാ പ്രസ്ഥാനം]], [[ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ]] എന്നിവയിൽ അംഗമാണ്.
 
== ചരിത്രം ==
[[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ ഉപദ്വീപിലെ]] ഏറ്റവും പുരാതനവും സാംസ്കാരിക സമ്പന്നവുമായ ഒരു ചരിത്രം അവകാശപ്പെടാവുന്ന നാടാണ് യെമൻ. മറ്റു ജനവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരാതനകാലം തൊട്ടുതന്നെ സ്ഥിരവാസികളണ് യെമെനികൾ. മറ്റു അറേബ്യൻ ജനതകൾ [[നാടോടികൾ|നാടോടികളോ]], അർധനടോടികളോ ആയിരുന്നു. ഇന്ന് ദരിദ്രരാജ്യങ്ങളുടെ നിരയിലാണെങ്കിലും സമ്പന്നമായ ഒരു സംസ്കാരമാണ് യെമെനി ജനതയ്ക്ക് അവകാശമെടാനുള്ളത്. ബി.സി. 1000 മുതൽ എ.ഡി. 200 വരെ ഇവിടെ നിലനിന്നിരുന്ന [[സബായിയൻ രാജവംശം]] [[മാരിബ്]] തലസ്ഥാനമാക്കിയാണ് യെമെൻ ഭരിച്ചിരുന്നത്. ഐതിഹ്യ പ്രകാരം [[നോഹ|നോഹയുടെ]] മൂത്ത പുത്രൻ ശേം സ്ഥാപിച്ചതാണ് ഈ പട്ടണം. സബായിയൻ കാലഘട്ടത്തിലാണ് [[റോമാ സാമ്രാജ്യം|റോമാക്കാർ]] യെമെനെ സന്തുഷ്ടമായ അറേബ്യ എന്ന് വിശേഷിപ്പിച്ചത്. അക്കാലത്ത് [[കൃഷി|കൃഷിയും]] [[വ്യാപാരം|വ്യാപാരവും]] അഭിവൃദ്ധിപ്രാപിച്ചു. ജലസേചനത്തിനായി വൻതോതിൽ തോടുകളും അണക്കെട്ടുകളും നിർമ്മിച്ചു. ബി.സി. 700 ൽ നിർമ്മിച്ച മാരിബിലെ അണക്കെട്ട് പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ അതിജീവിച്ച ഈ അണക്കെട്ട് എ.ഡി. 570 ൽ നാശനത്തിനു വിധേയമായി. [[ബൈബിൾ|ബൈബിളിലെ]] പഴയനിയമത്തിൽ പറയുന്ന [[ശേബാരാജ്ഞി|ശേബാരാജ്ഞിയുടെ]] രാജ്യം ഇതാണെന്ന് വിശ്വസിക്കപ്പെടുന്നു. യെമെനിൽ ഉത്പാദിപ്പിച്ചിരുന്ന കുന്തിരിക്കവും മിറായും വിവിധ രാജ്യങ്ങളിൽ എത്തി. കടൽവഴി ഇന്ത്യയുമായും കച്ചവടത്തിലേർപ്പെട്ടു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ദാഫർ തലസ്ഥാനമാക്കി നിലവിൽവന്ന [[ഹിമ്യാറിറ്റുകൾ]] സബായിയൻ രാജവംശത്തെ അപ്രസക്തമാക്കി. അവർ [[ജൂതമതം]] ഔദ്യോഗിക മതമാക്കുകയും ക്രൈസ്തവരെ വധിക്കാനും തുടങ്ങി. ഇതോടെ [[ബൈസന്റൈൻ]] ചക്രവർത്തി ജസ്റ്റിൻ ഒന്നാമന്റെ പിന്തുണയോടെ ഓക്സമിലെ ക്രൈസ്തവരാജാവ് യെമെൻ അധിനിവേശിച്ചു. എ.ഡി. 630 ന് അടുത്ത് [[പേർഷ്യ|പേർഷ്യൻ]] ഭരണകാലത്താണ് [[ഇസ്ലാം|ഇസ്ലാം മതം]] യെമെനിൽ കടന്നുവരുന്നത്. വടക്കൻ യെമെൻ ഇസ്ലാമിലെ സയീദി വിഭാഗത്തിൽപ്പെട്ട [[ഇമാമുകൾ|ഇമാമുകളുടെ]] നിയന്ത്രണത്തിലായിരുന്നു. നജാഹിദ്, സുലൈഹിദ്, [[ഈജിപ്ത്|ഈജിപ്തുകാരായ]] അയൂബികൾ, തുർക്കോമൻമാരായ റസൂലിദുകൾ എന്നിവയായിരുന്നു മറ്റു പ്രബല ഇമാമുകൾ. പത്തൊമ്പതാം നൂറ്റാണ്ടിൽ വടക്കൻ യെമെൻ [[ഒട്ടോമൻ സാമ്രാജ്യം|ഒട്ടോമൻ സാമ്രാജ്യത്തിന്റെ]] ഭാഗമായി. ഈ കാലത്ത് വടക്കൻ യെമെനിലെ നിയന്ത്രണം ഇമാമുകൾക്കും തെക്കൻ യെമെനിൽ [[ഏഡൻ]] തുറമുഖം കേന്ദ്രമാക്കി, [[ബ്രിട്ടീഷ് സാമ്രാജ്യം|ബ്രിട്ടീഷുകാരും]] നിയന്ത്രണം ഉറപ്പിച്ചിരുന്നു.
===ആധുനിക യെമെൻ===
 
"https://ml.wikipedia.org/wiki/യെമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്