"നഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

notice changed after modification
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വർഗ്ഗം ശരിയാക്കി, minor edits
വരി 6:
[[File:ChacaoAltamiraView2004-8.jpg|thumb|[[വെനസ്വേല]]യിലെ [[കാരക്കാസ്]]]]
[[File:Tour Eiffel, École militaire, Champ-de-Mars, Palais de Chaillot, La Défense - 01.jpg|thumb|[[പാരീസ്]]]]
ആയിരക്കണക്കിൽ തുടങ്ങി ദശലക്ഷങ്ങൾ വരെ ജനങ്ങൾ ഉത്പാദനപരമായ തൊഴിലുകളിലേർപ്പെട്ട് ജീവസന്ധാരണം നിർവഹിക്കുകയും ഇടതൂർന്ന് നിവസിക്കുകയും ചെയ്യുന്ന അധിവാസകേന്ദ്രങ്ങളാണ് '''നഗരങ്ങൾ'''. <ref name="Goodall">Goodall, B. (1987) ''The Penguin Dictionary of Human Geography. London: Penguin.</ref><ref name="Kuper and Kuper">Kuper, A. and Kuper, J., eds (1996) ''The Social Science Encyclopedia''. 2nd edition. London: Routledge.</ref> നഗരങ്ങളിൽ വലിയ കെട്ടിടങ്ങളും തെരുവുകളും ഉണ്ടാകും. നഗരങ്ങളിൽ ജനങ്ങൾ ജീവിക്കുന്നതിനു പ്രധാന കാരണം അവശ്യ സാധനങ്ങളുടെ ലഭ്യതയും ജോലിസ്ഥലത്തിനോടുള്ള സാമീപ്യവുമാണ്.നഗരത്തിൽ സാധാരണയായി ആളുകൾക്ക് താമസിക്കാനുള്ള സ്ഥലങ്ങളും വ്യവസായശാലകളും കച്ചവട കെട്ടിടങ്ങളും ഉണ്ട്.ഭൂതലത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് നഗരങ്ങളിലാണ്. ലോകരാഷ്ട്രങ്ങളിലോരോന്നിലെയും നഗരങ്ങളിലെ ജനസാന്ദ്രത ദേശീയ ശരാശരിയുടെ പല മടങ്ങായി കാണപ്പെടുന്നു. ഉദാഹരണത്തിന് 2001-ലെ [[സെൻസസ്]] കണക്കനുസരിച്ച് [[ഇന്ത്യ|ഇന്ത്യയിലെ]] ശരാശരി ജനസാന്ദ്രത ച.കി.മീറ്ററിന് 324 -ഉം ദേശീയതലസ്ഥാനമായ [[ഡൽഹി|ഡൽഹിയിലേത്]] 9340-ഉം ആയിരുന്നു.
 
<!--ആധുനികകാലത്ത് നഗരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്നു. ഇന്ന് ഒരുകോടിയിൽ അധികം ജനസംഖ്യയുള്ള ഇരുപത് നഗരങ്ങൾ ഉണ്ട്.
 
നഗരത്തെ തരം തിരിക്കാൻ 3 പ്രധാന കാര്യങ്ൾ ആണു ഉപയോഗിക്കുന്നത്.
മൊത്തം ജനസംഗ്യ 5000 ത്തിൽ കൂടൂതൽ ആയിരിക്കും-->
 
1800-ൽ ലോകത്തിലെ മൊത്തം ജനങ്ങളിൽ 2.5% മാത്രമാണ് നഗരങ്ങളിൽ പാർത്തിരുന്നത്. 1980-ലെ കണക്കനുസരിച്ച്, നഗരവാസികളുടെ സംഖ്യ 40% ആയി വർധിച്ചു. രണ്ടായിരാമാണ്ടിൽ ഇത് 50%-ത്തിൽ കവിഞ്ഞിരുന്നു. ഉത്പാദനപ്രക്രിയയുടെ പ്രവൃദ്ധിയിലൂടെ നഗരങ്ങൾ തുറന്നിടുന്ന വമ്പിച്ച തൊഴിൽസാധ്യതയാണ്, പൊതുവേ തൊഴിലില്ലായ്മ ഏറിയോ കുറഞ്ഞോ നിലനില്ക്കുന്ന ഗ്രാമമേഖലകളിൽനിന്ന് ജനങ്ങളെ അവിടേക്ക് ആകർഷിക്കുന്നത്. അതോടൊപ്പം നഗരത്തിലെ സേവനസംവിധാനങ്ങൾ മെച്ചപ്പെട്ട ജീവിതസൌകര്യം ഉറപ്പുനല്കുന്നുമുണ്ട്. കാലക്രമത്തിൽ, നഗരത്തിനുള്ളിൽനിന്ന് മോചനംനേടാൻ ഒരുമ്പെടുന്നവർപോലും അവിടത്തെ വിവിധ സൌകര്യങ്ങൾ അനായാസമായി അനുഭവിക്കുവാൻ പാകത്തിൽ നഗരസീമയോടടുത്തുതന്നെ പാർപ്പുറപ്പിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഇത് ഫലത്തിൽ നഗരങ്ങളുടെ വ്യാപനത്തിലേക്കു നയിക്കുന്നു.
 
തൊഴിലവസരവർധനവിന്റെയും ജനപ്പെരുപ്പത്തിന്റെയും ഫലമായി ഉത്പാദനശാലകളും ആവാസകേന്ദ്രങ്ങളുമുൾപ്പെടെയുള്ള നഗരഘടകങ്ങൾ നിലവിലുള്ള നഗരപരിധിയെ ഉല്ലംഘിച്ച് വളരുകയും അങ്ങനെ വിസ്തൃതി നേടുകയും ചെയ്യുന്നവയെ മഹാനഗരം (Greater city) എന്നു വിശേഷിപ്പിക്കുന്നു. നിശ്ചിതകാലയളവിൽ ഉണ്ടാകാവുന്ന വികസനത്തിന്റെ പ്രവണതയെ അവലംബിച്ച് നഗരത്തിന്റെ സീമ പുനർനിർണയിക്കുകയും മഹാനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തെ സാങ്കേതികാസൂത്രണത്തിലൂടെ സമഗ്രമായ വളർച്ചയിലെത്തിക്കുകയും ചെയ്യുന്ന സമ്പ്രദായം സാർവത്രികമായിട്ടുണ്ട്. പ്രാന്തമേഖലയുടെ വികസനത്തിലൂടെ ഉപനഗരങ്ങളെ ഉയർത്തുകയും അവയെക്കൂടി ഉൾക്കൊണ്ട് ബൃഹദാകാരം ആർജിച്ചതും തുടർന്നും വൻവളർച്ചനേടിക്കൊണ്ടിരിക്കുന്നതുമായ നഗരങ്ങളെ മാനഗരം (Metropolitan city) എന്ന വിഭാഗത്തിൽപ്പെടുത്തുന്നു. ഇവയുടെ വികാസത്തിന്റെ മാനവും(magnitude) പഥവും(itinery) ഏകദിശീയമായിരിക്കില്ല. ജനസംഖ്യാടിസ്ഥാനത്തിൽ, പത്തുലക്ഷത്തിലേറെപ്പേർ നിവസിക്കുന്ന നഗരങ്ങളെ പ്രയുതനഗരം (Million city) എന്നു വിശേഷിപ്പിക്കാറുണ്ട്. പ്രയുതനഗരങ്ങളെ മാനഗരങ്ങളാക്കി മാറ്റുന്നതിലൂടെ അവ നേരിടുന്ന പ്രശ്നങ്ങൾക്ക് നല്ലൊരളവുവരെ പരിഹാരം കാണാമെന്ന് ശാസ്ത്രം സമർഥിക്കുന്നു. എന്നാൽ ഈവിധമുള്ള മാറ്റം ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിലെ ദുർവഹമായ സാമ്പത്തികഭാരംമൂലം ലോകരാജ്യങ്ങളൊന്നുംതന്നെ ഇതിനു തുനിയാറില്ല.
വരി 28:
ജനസാമാന്യത്തിന് തങ്ങളുടെ ജീവിതശൈലി സുകരവും സൗകര്യപ്രദവുമാക്കുന്നതിന് ഉപകരിച്ച ഏതുവിധ കണ്ടെത്തലുകളെയും സാങ്കേതികജ്ഞാനത്തിന്റെ പരിധിയിൽപ്പെടുത്താം. അങ്ങനെ നോക്കുമ്പോൾ സാങ്കേതികതയുടെ ആദ്യ പടി കാർഷിക സമ്പ്രദായങ്ങളുടെ മെച്ചപ്പെടലാണ്. തനതായി ഉപകരണങ്ങൾ നിർമിച്ചുപയോഗിച്ചും കാലികളെ പരിപാലിച്ച് അവയുടെ സേവനം കൃഷിനിലങ്ങളിൽ പ്രയോജനപ്പെടുത്തിയുമാണ് ശിലായുഗമനുഷ്യർ കാർഷികസമ്പ്രദായങ്ങൾക്ക് ചിട്ടയും പ്രയോഗക്ഷമതയും കൈവരിച്ചത്. തങ്ങളുടെ ഉപഭോഗത്തിലുംകവിഞ്ഞ് കാർഷിക വിളകൾ ഉത്പാദിപ്പിക്കുവാൻ മെച്ചപ്പെട്ട കൃഷിരീതികൾ അവരെ സഹായിച്ചു. ഭക്ഷ്യസുലഭ്യതമൂലം ഒരുവിഭാഗം ആളുകൾ കാർഷികേതരവൃത്തികളിൽ ഏർപ്പെട്ടതോടെ കൈത്തൊഴിലുകൾ വികസിച്ചു. നിലംകുഴിച്ച് കടുപ്പമേറിയ കല്ലുകളും പിന്നീട് ലോഹധാതുക്കളും ഉത്പാദിപ്പിക്കുവാനും തുടർന്ന് അവയുപയോഗിച്ച് മെച്ചപ്പെട്ട പണിയായുധങ്ങളും ഉപകരണങ്ങളും നിർമിച്ചെടുക്കുവാനും മനുഷ്യന് അവസരമൊരുങ്ങി. ഉത്പാദിതവസ്തുക്കളുടെ സാങ്കേതികതയിലും ആവശ്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടായതോടെ പ്രത്യേക വസ്തുക്കൾ മാത്രം നിർമ്മിക്കുന്ന വിഭാഗങ്ങൾ രൂപംകൊണ്ടു. സ്വാഭാവികമായും തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെയോ കൈമാറ്റത്തിലൂടെയോ ജീവിതാവശ്യങ്ങൾ നിറവേറ്റുവാൻ ഇക്കൂട്ടർ നിർബന്ധിതരായി. അതോടൊപ്പംതന്നെ കാർഷികേതരവൃത്തികളെ ആശ്രയിച്ചുപോന്നവരുടെ സംഖ്യ ഗണ്യമായി വർധിച്ചു. കൃഷിനിലങ്ങൾ അല്ലാതുള്ള ഭൂമിയിൽ പണിശാലകൾക്കു സ്ഥാനം കണ്ടെത്തുന്ന രീതിയാണ് ആദ്യകാലത്തുണ്ടായിരുന്നത്. ഉത്പന്നക്കൈമാറ്റ(barter)ത്തിന് ഏറെ പ്രസക്തിയുണ്ടായിരുന്ന അക്കാലത്ത് കാർഷികേതര പ്രവർത്തനങ്ങൾ ഒട്ടുമുക്കാലും കേന്ദ്രീകൃതമായി വളർന്നു. അധിവാസകേന്ദ്രങ്ങളുടെ മർമസ്ഥാനത്ത് തങ്ങളുടെ ഉത്പന്നങ്ങൾക്കായി ഒരു പൊതുവിപണി ഏർപ്പെടുത്തുവാനും അവിടെ കാർഷികോത്പന്നങ്ങൾ ധാരാളമായി വില്പനയ്ക്കെത്തിക്കുവാനും അക്കാലത്തെ ജനങ്ങൾ പ്രത്യേകം ശ്രദ്ധിച്ചുപോന്നു. വിപണി മെച്ചപ്പെടുന്നതിനൊപ്പം അതിനെ ചുറ്റി കൂടുതൽ പണിശാലകൾ ഉണ്ടായി; അതോടൊപ്പം വിദഗ്ദ്ധ പണിക്കാർ ഇത്തരമിടങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ലോകത്തിലെ ആദ്യത്തെ നഗരാധിവാസങ്ങൾ ഉരുത്തിരിഞ്ഞത് ഈ വിധത്തിലായിരുന്നു.
 
നദീതീരങ്ങളിലാണ് പല നഗരങ്ങളും വികസിച്ചത്. വള്ളങ്ങളും മൃഗങ്ങൾ വലിക്കുന്ന വണ്ടികളും ചരക്കുഗതാഗതത്തിന് ഉപയോഗിക്കപ്പെട്ടു. പില്ക്കാലത്ത് പത്തേമാരികളും പായ്ക്കപ്പലും നിർമ്മിക്കാനുള്ള സാങ്കേതികജ്ഞാനം നേടിയതോടെ കടൽത്തീരങ്ങളിൽ വൻനഗരങ്ങൾ ഉയർന്നുവന്നു.
 
18-ാം ശ.-ത്തിന്റെ ആരംഭത്തിൽ ആവിയന്ത്രങ്ങളുടെ ആവിർഭാവം ഉത്പാദനരംഗത്ത് വലുതായ കുതിച്ചുചാട്ടത്തിന് കളമൊരുക്കി. ഓട്ടോമൊബൈലുകൾ, യന്ത്രവത്കൃത ജലയാനങ്ങൾ, തീവണ്ടികൾ തുടങ്ങിയവയിലൂടെ കൈവന്ന സഞ്ചാര-ചരക്കുനീക്ക സൗകര്യങ്ങൾ ഉത്പന്നങ്ങൾക്ക് വ്യാപകമായ വിപണനസ്വാതന്ത്ര്യം ഉറപ്പുവരുത്തി. ഇത് ഉത്പാദനമേഖലയുടെ ഗവേഷണപരമായ വികസനത്തിന് ആക്കം കൂട്ടി. പ്രാദേശികതലത്തിൽ ഒതുങ്ങിയിരുന്ന ഉത്പന്നങ്ങൾ പോലും വിദേശക്കമ്പോളങ്ങളിൽ വിപണന സാധ്യത ആർജിച്ചത് അടിസ്ഥാനപരമായ ഉത്പാദനമേഖലയ്ക്ക് പതിന്മടങ്ങ് ഊർജ്ജം പകർന്നു. ഒപ്പംതന്നെ തൊഴിലാളികളുടെ വേതനവ്യവസ്ഥയും ജീവിതനിലവാരവും സാമാന്യമായ അളവിൽ മെച്ചപ്പെട്ടു. നഗരജീവിതം താരതമ്യേന സുഖസമൃദ്ധവും സന്തുഷ്ടവുമായി മാറി. ഇതിനു സമാന്തരമായി, യന്ത്രവത്കൃത സമ്പ്രദായങ്ങൾ, ഉത്പാദിത വളങ്ങൾ തുടങ്ങിയവയെ ആശ്രയിച്ച് കാർഷികമേഖലയിലും മുന്നേറ്റമുണ്ടായി. വിളവ് ഇരട്ടിച്ചു. കൃഷിനിലങ്ങളിൽ അധ്വാനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. ഫലത്തിൽ, കാർഷികമേഖലയിൽ തൊഴിൽമാന്ദ്യം ഉണ്ടായി.
 
നഗരപ്രാന്തങ്ങളിലെ നിവാസികൾ കാർഷികേതരവൃത്തികളിൽ ആകൃഷ്ടരായി നഗരങ്ങളിലേക്കു ചേക്കേറുന്ന അവസ്ഥയാണ് തുടർന്നുണ്ടായത്. തൊഴിലുറപ്പിനും മെച്ചപ്പെട്ട വേതനത്തിനുമൊപ്പം സമ്പുഷ്ടമായ ജീവിതസൌകര്യവും നഗരത്തിന്റെ ആകർഷകഘടകമായിരുന്നു. തൊഴിലാളികളുടെ അനുസ്യൂതമായ പ്രവാഹം തൊഴിലുടമകൾക്ക് തങ്ങളുടെ പ്രവർത്തനരംഗം വികസിപ്പിക്കുന്നതിനുള്ള ശക്തമായ പ്രേരണയായി. ഉത്പാദന മേഖലയുടെ നാനാമുഖമായ വികാസമാണ് പിന്നീടുണ്ടായത്. അതോടൊപ്പം തൊഴിലവസരങ്ങൾ ശതഗുണീഭവിച്ചത് നഗരത്തിലേക്കുള്ള ജനപ്രവാഹത്തിന് ആക്കം കൂട്ടി. ഇതുമൂലം നഗരങ്ങളിലെ ജനസംഖ്യ അസാമാന്യമായി വർധിച്ചു. പുതുതായി കുടിയേറിയവർക്ക് പാർപ്പിടസൗകര്യം ലഭ്യമാക്കേണ്ടതും അവർക്കുവേണ്ട സേവനസൗകര്യങ്ങൾ വിപുലീകരിക്കേണ്ടതും നഗരത്തിന്റെ ആവശ്യമായി മാറി. ഉത്പാദനമേഖലയിലെന്നപോലെ മറ്റു സേവനപരമായ തൊഴിലുകളിലും ഏറ്റമുണ്ടായി. ഗതാഗത-വാർത്താവിനിമയ രംഗങ്ങളിലെ പുരോഗതിയും അസാമാന്യമായിരുന്നു. നഗരങ്ങൾ ക്രമാതീതമായി വികസിക്കുകയും വ്യാപ്തി വർധിപ്പിക്കുകയും ചെയ്യുന്ന ആഗോള പ്രതിഭാസമാണ് 19-ഉം 20-ഉം ശതകങ്ങളിൽ ദൃശ്യമായത്. ഈ പ്രവണത വർധിച്ച തോതിൽ ഇപ്പോഴും തുടർന്നുവരികയുമാണ്.
 
===ഭൗതിക ഘടകങ്ങളും പരിസ്ഥിതിയും===
വരി 45:
==പ്രാചീന നഗരങ്ങൾ.==
[[File:Ur-Nassiriyah.jpg|thumb|left|250px|ലോകത്തിലെ ആദ്യ നഗരങ്ങളിലൊന്നായ സുമേറിയയിലെ ഉർ]]
ശിലായുഗകാലത്തെ ഗ്രാമാധിവാസങ്ങൾ നൂറ്റാണ്ടുകൾ നീണ്ട വളർച്ചയിലൂടെയാണ് നഗരങ്ങളായി വളർന്നത്. ഭൂമുഖത്തെ ഏറ്റവും പ്രാചീനമായ നഗരങ്ങൾ ക്രിസ്തുവിന് 3500 വർഷം മുമ്പ് സുമേറിയൻ സംസ്കാരത്തിന്റെ ഭാഗമായി യൂഫ്രടിസ്-ടൈഗ്രിസ് നദീതടത്തിൽ രൂപംകൊണ്ടതായി അനുമാനിക്കപ്പെടുന്നു. നൈൽതടത്തിലെ ഗ്രാമങ്ങൾ സംയോജിച്ച് ബി.സി. 3000-ത്തോടടുത്ത് ഈജിപ്തിലെ ആദ്യകാല നഗരങ്ങളുണ്ടായി. ബി.സി. 2500-ൽ സിന്ധുനദീതടത്തിലെ നഗരങ്ങൾ സംസ്കാരകേദാരങ്ങളായി പരിലസിച്ചിരുന്നു. ചൈനയിലും ഏതാണ്ട് ഇതേ കാലത്താണ് ആദ്യമായി നഗരങ്ങൾ ഉയിർത്തത്. ക്രിസ്തുവിന് 200 വർഷം മുമ്പ് മയാ-ഇങ്കാ സംസ്കാരങ്ങളുടെ ഭാഗമായി മധ്യഅമേരിക്കയിൽ നഗരാധിവാസങ്ങൾ പുഷ്ടിപ്പെട്ടിരുന്നു; ഇവയാണ് പശ്ചിമാർധഗോളത്തിലെ ആദ്യ നഗരങ്ങൾ.
 
പ്രാചീന നഗരങ്ങളുടെ പ്രധാന സവിശേഷതകൾ ഗ്രാമാധിവാസങ്ങളെ അപേക്ഷിച്ചുള്ള വലിപ്പത്തിനു പുറമേ, ആരാധനാലയങ്ങൾ, ജനങ്ങൾക്ക് ഒത്തുചേരുവാൻപാകത്തിലുള്ള വിശാലമായ മണ്ഡപങ്ങൾ, ധാന്യസംഭരണത്തിനുതകുന്ന ബൃഹത്തായ പണ്ടികശാലകൾ, ആയുധപ്പുരകൾ എന്നിവയുടെ അവശ്യസാന്നിധ്യമായിരുന്നു. ഏകോപിത രീതിയിൽ ശത്രുക്കളെ എതിരിടുവാനുതകുന്ന കേന്ദ്രീകൃത സങ്കേതങ്ങളായാണ് നഗരങ്ങളെ വികസിപ്പിച്ചിരുന്നത്. ഇവിടത്തെ ജീവസന്ധാരണമാർഗങ്ങൾ ഗ്രാമങ്ങളിലേതിൽനിന്ന് തുലോം വ്യത്യസ്തമായി കാർഷികേതര വൃത്തികളായിരുന്നു. ഇതിന്റെ ഫലമായി ഒരു വ്യതിരിക്ത വർത്തകസമൂഹം നിലവിൽവന്നു. ഇക്കൂട്ടരുടെ, താരതമ്യേന അധ്വാനം കുറഞ്ഞ സുഖകരമായ ജീവിതക്രമം ഗ്രാമങ്ങളിലെ ജനങ്ങളെ പട്ടണത്തിലേക്ക് ആകർഷിച്ചുപോന്നു. കൈത്തൊഴിലുകളുടെയും കരകൗശലവിദ്യയുടെയും അഭൂതപൂർവമായ വളർച്ചയ്ക്ക് പട്ടണങ്ങൾ കളമൊരുക്കി.
 
പ്രാചീന നഗരങ്ങളുടെ വ്യാപ്തി കേവലം 2 - 2.5 ച.കി.മീ. മാത്രമായിരുന്നു. ജനങ്ങളിൽ ഭൂരിപക്ഷവും നഗരത്തിലെ പ്രധാന ജലസ്രോതസ്സിനു ചുറ്റുമായി അധിവാസം ഉറപ്പിച്ചുപോന്നു.
 
പര്യാപ്തമായ വിതരണസംവിധാനത്തിന്റെ അഭാവംമൂലം തങ്ങൾക്കാവശ്യമായ വെള്ളം ശേഖരിച്ചും സ്വയം ചുമന്നും വീടുകളിലെത്തിക്കുന്നത് പട്ടണവാസികളുടെ ദിനചര്യകളിൽ ഉൾപ്പെട്ടിരുന്നു. (സിന്ധുനദീതട നഗരങ്ങളിൽ ജലവിതരണത്തിനും നിർഗമനത്തിനും ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.) [[അക്വിഡക്റ്റുകൾ]] തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളിലൂടെ ദൂരെയുള്ള സ്രോതസ്സുകളിൽനിന്ന് ജലം ലഭ്യമാക്കിയതുവഴി പല പ്രാചീന നഗരങ്ങൾക്കും വൻ വളർച്ച നേടാനായി. 10 ച.കി. മീറ്ററിലേറെ വ്യാപ്തി ഉണ്ടായിരുന്ന റോമാനഗരത്തിന്റെ പുരോഗതി പൂർണമായും അക്വിഡക്റ്റുകളെ ആശ്രയിച്ചായിരുന്നു . കുന്നുകളുടെ പുറംചരിവുകൾ (ഉദാ. [[ആഥൻസ്]]), കുന്നുകൾ ചൂഴ്ന്ന് സുരക്ഷിതമായ ഇടം (ഉദാ. [[റോം]]), നദീശാഖകൾക്കിടയ്ക്കുള്ള പ്രദേശം (ഉദാ. [[മെസപ്പൊട്ടേമിയ]]) എന്നിങ്ങനെ ഭൂരൂപങ്ങളൊരുക്കുന്ന നൈസർഗിക പ്രതിരോധം അവലംബിച്ചാണ് മിക്ക പ്രാചീന നഗരങ്ങളും വികസിച്ചിരുന്നത്. ശത്രുക്കളെ പ്രതിരോധിക്കുവാൻ വൻ മതിലുകളും കോട്ടകൊത്തളങ്ങളും നിർമ്മിക്കുന്ന പതിവും ഉണ്ടായിരുന്നു. പ്രാചീന നഗരങ്ങൾ നേരിട്ടിരുന്ന മുഖ്യ പ്രശ്നം ശുചിത്വപാലനത്തിനുള്ള സംവിധാനമില്ലായ്മയാണ്. തലങ്ങും വിലങ്ങും നിർമ്മിക്കപ്പെട്ടിരുന്ന പാതകൾ അഴുക്കുചാലുകളായിമാറി ജനസാമാന്യത്തെ സാംക്രമിക രോഗങ്ങൾക്കും കൂട്ടമരണത്തിനും ഇരയാക്കുന്നത് പ്രാചീന നഗരങ്ങളിൽ സാധാരണമായിരുന്നു.
വരി 63:
നഗരങ്ങളിലെ സമ്പന്നവർഗം ക്രമേണ ഗ്രാമങ്ങളിലെ കൃഷിഭൂമികളുടെമേലും ഉടമാവകാശം സ്ഥാപിച്ചെടുത്തു. പ്രാന്തമേഖലകളിൽ വിളയിച്ചിരുന്ന ഭക്ഷ്യധാന്യങ്ങളും ഇതര കാർഷികോത്പന്നങ്ങളും നഗരങ്ങളിലെ ആവശ്യത്തിന് ബലമായി പിടിച്ചെടുക്കുന്ന സമ്പ്രദായവും വ്യാപകമായി. തുടർന്ന് ഗ്രാമങ്ങൾ ദുർഭിക്ഷതയുടെ പിടിയിലമർന്നു. ഇതിന്റെ ഫലമായി നഗരങ്ങളിലേക്ക് തൊഴിൽ തേടിയുള്ള കുടിയേറ്റം വൻ തോതിലായി. പാശ്ചാത്യനാടുകളിൽനിന്ന് വ്യത്യസ്തമായി മധ്യ പൂർവദേശങ്ങളിലെയും പൌരസ്ത്യനാടുകളിലെയും സ്ഥിതി ഇതിൽനിന്ന് തുലോം വിഭിന്നമായിരുന്നു. ഗ്രാമോത്പന്നങ്ങളുടെ വിപണനകേന്ദ്രമെന്നതിനു പുറമേ, കരകൌശലവസ്തുക്കളുടെയും കൈത്തൊഴിൽ നിർമിത ഉത്പന്നങ്ങളുടെയും വ്യാപാരത്തിലും പ്രസക്ത മേഖലകളിലെ നഗരങ്ങൾ മുൻപന്തിയിലായിരുന്നു. പൂർവദേശത്തെ വർത്തകർ വൻകരയിലെ മറ്റു നഗരങ്ങളുമായുള്ള വ്യാപാരബന്ധത്തിനുപുറമേ, തങ്ങളുടെ ഉത്പന്നങ്ങൾ കടലിനക്കരെയുള്ള വിദൂരദേശങ്ങളിൽപ്പോലുമെത്തിച്ച് വിപണനം നടത്തുന്നതിനുള്ള ഉദ്യമങ്ങൾ ഫലവത്താക്കി. നഗരങ്ങൾ സമ്പത്സമൃദ്ധങ്ങളായി. വരേണ്യവർഗത്തിനും പണിയാളുകൾക്കുമിടയിൽ ധനശേഷിയുള്ള ഒരു മധ്യവർഗം പ്രാബല്യം നേടി.
 
ഉത്പന്നങ്ങളുടെ കാര്യത്തിൽ തൊഴിലാളികൾ ചെലുത്തിയ ഗവേഷണപരമായ താത്പര്യത്തിന്റെ ഫലമായി നിരവധി പുതിയ കണ്ടുപിടിത്തങ്ങൾക്കും നവംനവങ്ങളായ വസ്തുക്കളുടെ ഉത്പാദനത്തിനും വഴിയൊരുങ്ങി. കാറ്റിന്റെയും നീരാവിയുടെയും ശക്തി ഉപയോഗിച്ച് ചെറുകിട യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുവാനും യന്ത്രനിർമിതമായി വസ്തുക്കൾ ഉത്പാദിപ്പിക്കുവാനുമുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. വെടിമരുന്ന്, യന്ത്രവത്കൃത ഘടികാരങ്ങൾ, കടലാസ്, സോപ്പ്, അച്ചടിയന്ത്രം തുടങ്ങിയവ വിപണിയിലെത്തി. ഒപ്പം കിടാരങ്ങൾ, വീപ്പ തുടങ്ങി വൈയവസായികാവശ്യത്തിനും ഉത്പന്നക്കൈമാറ്റത്തിനുമുതകുന്ന വലിപ്പമേറിയ സംഭരണികളും നിർമ്മിക്കപ്പെട്ടു. ഇതോടെ ദ്രവോത്പന്നങ്ങൾ വിദൂരങ്ങളിലെത്തിച്ച് വിപണനം ചെയ്യാനായി. അച്ചടിതന്ത്രം വികസിച്ചതോടെ ഉത്പാദനരീതികൾ, വിപണനസാധ്യതകൾ, വിപണികൾ എന്നിവയെ സംബന്ധിച്ച വിവരവിനിമയം വ്യാപകമായി. ഫലത്തിൽ ഉത്പാദനരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങി. ഇതോടൊപ്പമുണ്ടായ സാമ്പത്തികനേട്ടം പുനർനിക്ഷേപിച്ച് ഉത്പാദകർക്കും വർത്തകർക്കും തങ്ങളുടെ പ്രവർത്തനമേഖലകളെ വൻതോതിൽ വികസിപ്പിക്കുവാൻ കഴിഞ്ഞു. അച്ചടി സാധ്യമാക്കിയ വിജ്ഞാനവികാസം ശാസ്ത്രത്തിന്റെ കുതിപ്പിനിടയാക്കി. പുതിയ കണ്ടുപിടിത്തങ്ങളെ ആശ്രയിച്ച് കരകൌശലവിദഗ്ദ്ധരും ഉത്പാദകരും നവംനവങ്ങളായ ഉപഭോഗവസ്തുക്കളും ചെറുകിടയന്ത്രങ്ങളും വൻതോതിൽ നിർമിച്ചെത്തിക്കാനും വ്യാപാരികൾ തങ്ങളുടെ ശൃംഖല വികസിപ്പിച്ച് അവയുടെ വൻതോതിലുള്ള വിപണനം നിർവഹിക്കാനും മുൻകൈയെടുത്തു. മധ്യവർഗത്തിന് സാമ്പത്തികമണ്ഡലത്തിലും സാമൂഹിക പദവികളിലും ആധിപത്യമുറപ്പിക്കാനായി എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഭരണപരമായ കാര്യങ്ങളിൽ തങ്ങൾക്കു പങ്കാളിത്തമുണ്ടാവണമെന്ന അവബോധം നഗരവാസികളിൽ രൂഢമൂലമായത് മധ്യകാലഘട്ടത്തിന്റെ അന്ത്യശതകങ്ങളിലായിരുന്നു.
 
ഉത്പന്നങ്ങളുടെ കാര്യത്തിൽ തൊഴിലാളികൾ ചെലുത്തിയ ഗവേഷണപരമായ താത്പര്യത്തിന്റെ ഫലമായി നിരവധി പുതിയ കണ്ടുപിടിത്തങ്ങൾക്കും നവംനവങ്ങളായ വസ്തുക്കളുടെ ഉത്പാദനത്തിനും വഴിയൊരുങ്ങി. കാറ്റിന്റെയും നീരാവിയുടെയും ശക്തി ഉപയോഗിച്ച് ചെറുകിട യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുവാനും യന്ത്രനിർമിതമായി വസ്തുക്കൾ ഉത്പാദിപ്പിക്കുവാനുമുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. വെടിമരുന്ന്, യന്ത്രവത്കൃത ഘടികാരങ്ങൾ, കടലാസ്, സോപ്പ്, അച്ചടിയന്ത്രം തുടങ്ങിയവ വിപണിയിലെത്തി. ഒപ്പം കിടാരങ്ങൾ, വീപ്പ തുടങ്ങി വൈയവസായികാവശ്യത്തിനും ഉത്പന്നക്കൈമാറ്റത്തിനുമുതകുന്ന വലിപ്പമേറിയ സംഭരണികളും നിർമ്മിക്കപ്പെട്ടു. ഇതോടെ ദ്രവോത്പന്നങ്ങൾ വിദൂരങ്ങളിലെത്തിച്ച് വിപണനം ചെയ്യാനായി. അച്ചടിതന്ത്രം വികസിച്ചതോടെ ഉത്പാദനരീതികൾ, വിപണനസാധ്യതകൾ, വിപണികൾ എന്നിവയെ സംബന്ധിച്ച വിവരവിനിമയം വ്യാപകമായി. ഫലത്തിൽ ഉത്പാദനരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുങ്ങി. ഇതോടൊപ്പമുണ്ടായ സാമ്പത്തികനേട്ടം പുനർനിക്ഷേപിച്ച് ഉത്പാദകർക്കും വർത്തകർക്കും തങ്ങളുടെ പ്രവർത്തനമേഖലകളെ വൻതോതിൽ വികസിപ്പിക്കുവാൻ കഴിഞ്ഞു. അച്ചടി സാധ്യമാക്കിയ വിജ്ഞാനവികാസം ശാസ്ത്രത്തിന്റെ കുതിപ്പിനിടയാക്കി. പുതിയ കണ്ടുപിടിത്തങ്ങളെ ആശ്രയിച്ച് കരകൌശലവിദഗ്ദ്ധരും ഉത്പാദകരും നവംനവങ്ങളായ ഉപഭോഗവസ്തുക്കളും ചെറുകിടയന്ത്രങ്ങളും വൻതോതിൽ നിർമിച്ചെത്തിക്കാനും വ്യാപാരികൾ തങ്ങളുടെ ശൃംഖല വികസിപ്പിച്ച് അവയുടെ വൻതോതിലുള്ള വിപണനം നിർവഹിക്കാനും മുൻകൈയെടുത്തു. മധ്യവർഗത്തിന് സാമ്പത്തികമണ്ഡലത്തിലും സാമൂഹിക പദവികളിലും ആധിപത്യമുറപ്പിക്കാനായി എന്നതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഭരണപരമായ കാര്യങ്ങളിൽ തങ്ങൾക്കു പങ്കാളിത്തമുണ്ടാവണമെന്ന അവബോധം നഗരവാസികളിൽ രൂഢമൂലമായത് മധ്യകാലഘട്ടത്തിന്റെ അന്ത്യശതകങ്ങളിലായിരുന്നു.
 
മധ്യകാല നഗരങ്ങളുടെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത അവയുടെ വാസ്തുശില്പചാരുതയാണ്. ഭരണം കയ്യാളിയിരുന്ന സമ്രാട്ടുകളും ശക്തരായ രാജാക്കന്മാരും തങ്ങളുടെ പ്രൗഢി വിളംബരം ചെയ്യാൻ അധികവും ആശ്രയിച്ചുപോന്നത് വാസ്തുശില്പനിർമിതിയെയാണ്. മധ്യപൂർവദേശത്തും ഇന്ത്യയിലും ഇതര പൗരസ്ത്യരാജ്യങ്ങളിലും അക്കാലത്തെ പ്രൗഢഗംഭീരവും അതിമനോഹരങ്ങളുമായ വാസ്തുസവിശേഷതകൾ ഇന്നും അഭംഗുരം നിലനില്ക്കുന്നു. തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ആയിരക്കണക്കിന് അടിമകളുടെ ചോര നീരാക്കിയാണ് ഈ ശില്പമാതൃകകൾ നിർമിച്ചതെങ്കിലും നഗരസൗന്ദര്യത്തിന് രാജാക്കന്മാർ നല്കിയ സംഭാവനകളെ കുറച്ചുകാണാനാവില്ല. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ രാജ്യതലസ്ഥാനമായ സിറിയയിലെ ദമാസ്കസ് പോലും ശില്പചാതുരിയുടെ ഉദാത്തമാതൃകകളാൽ സമ്പന്നമാണ്. ഭാരതത്തിലെ മധ്യകാല നഗരങ്ങൾ ഈ കാര്യത്തിൽ മുൻപന്തിയിലാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തെത്തുടർന്ന് യൂറോപ്പിലെ നഗരങ്ങളുടെ ഹൃദയഭാഗത്ത് കൂറ്റൻ കത്തോലിക്കാപള്ളികൾ പടുത്തുയർത്തിയത് കിഴക്കിന്റെ മാതൃക പിൻതുടർന്നായിരുന്നു.
Line 80 ⟶ 79:
20-ാം ശ.-ത്തിന്റെ അന്ത്യദശകമായപ്പോൾ ലോകത്ത് 10,000-ത്തിലേറെ ജനസംഖ്യയുള്ള 2,300 നഗരങ്ങളുണ്ടായിരുന്നു. ഇവയിൽത്തന്നെ 225 എണ്ണം പത്തുലക്ഷത്തിൽ കവിഞ്ഞ ജനസംഖ്യയുള്ള പ്രയുതനഗരങ്ങളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരമായി ഗണിക്കപ്പെട്ട മെക്സിക്കോസിറ്റിയിൽ ഒരു കോടിയിലേറെ ജനങ്ങളുണ്ടായിരുന്നു. ആശങ്കാവഹമായ ജനപ്പെരുപ്പം കാണിച്ച മറ്റൊരു ഭൗമമേഖലയാണ് നഗരപ്രാന്തങ്ങൾ (Suburbs). നഗരാധിവാസങ്ങളുടെ എല്ലാ സവിശേഷതകളെയും ഉൾക്കൊണ്ടിരുന്ന ഈയിനം ജനസാന്ദ്രമായ സങ്കേതങ്ങൾ, പ്രയുതനഗരങ്ങളുടേതെന്നപോലെ, വളർന്നുകൊണ്ടിരുന്ന മിക്ക വൻനഗരങ്ങളുടെയും പ്രാന്തങ്ങളിൽ എണ്ണമറ്റയളവിൽ പെരുകിയിരുന്നു. ഈയിനം നഗരങ്ങൾ മെട്രോപൊളിറ്റൻ സിറ്റി അഥവാ 'മാനഗരം' എന്നു വിശേഷിപ്പിക്കപ്പെട്ടു. (ഗ്രീക്ക് ഭാഷയിൽ മെട്രോപൊളിറ്റൻ എന്ന പദത്തിന് മാതൃനഗരം-ങീവേലൃ രശ്യ-എന്നാണ് അർഥം). ലോകത്തിലെ ഏറ്റവും വലിയ മാനഗരമായ മെക്സിക്കോസിറ്റിയിലെ ജനസംഖ്യ 1.9 കോടിയാണ്. 20-ാം ശ.-ത്തിന്റെ രണ്ടാം പകുതിയിൽ ആഗോളവ്യാപകമായുണ്ടായ ജനസംഖ്യാസ്ഫോടനമാണ് മാനഗരങ്ങൾ രൂപപ്പെടുന്നതിന് ഇടയാക്കിയത്. ജനപ്പെരുപ്പംമൂലം നഗരവാസികളിലെ ഗണ്യമായ വിഭാഗം നഗരപ്രാന്തങ്ങളിൽ പാർപ്പിടം കണ്ടെത്തുവാൻ നിർബന്ധിതരായി. ഇവർ സ്വാഭാവികമായി നാഗരികവൃത്തികളെ ആശ്രയിക്കുകയും നഗരത്തിലെ ജീവിതശൈലി തുടരുകയും ചെയ്തു. തുടർന്ന് പ്രാന്തീയ മേഖലയിൽ ഉപനഗരങ്ങൾ രൂപപ്പെടുവാനുള്ള പ്രവണതയുണ്ടായി. തറവില, നികുതി, അടിസ്ഥാനസൗകര്യം തുടങ്ങി ഉപഭോഗവസ്തുക്കളിൽ വരെ സിദ്ധിച്ച വിലക്കിഴിവ് എന്നിവ നഗരപ്രാന്തങ്ങളിലെ നിവാസികളെ, വിശിഷ്യ ഉത്പാദകരെ താരതമ്യേന സമ്പന്നരാക്കി മാറ്റി. ഇത് ഉപനഗരങ്ങളുടെ വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. പ്രായേണ ദുർഗമമായ ഭാഗങ്ങളിലേക്കുപോലും സുഗമമായ യാത്രാസൌകര്യം ഉറപ്പുവരുത്തിയ ഓട്ടോമൊബൈലുകൾ മാനഗരങ്ങളുടെ വളർച്ചയ്ക്ക് സാരമായ ഉത്തേജനം നല്കിയിട്ടുണ്ട്.
 
മാനഗരങ്ങളുടെ സവിശേഷത അവയുടെ മധ്യഭാഗത്ത് പഴയ നഗരം തനതായ പ്രൗഢിയോടെ പൂർവധർമങ്ങൾ ഉത്തരോത്തരം വികസിപ്പിച്ച് നിലകൊള്ളുന്നുണ്ടാവുമെന്നതാണ്. പ്രാന്തമേഖലയുടെ എല്ലാ ഭാഗത്തുനിന്നുമായി നല്ലൊരു വിഭാഗം ജനങ്ങൾ മധ്യമേഖലയിൽ പ്രവൃത്തിയെടുക്കുന്നുണ്ടാകും. നേരത്തേ പ്രവർത്തിച്ചിരുന്ന വ്യവസായശാലകളും മറ്റു സ്ഥാപനങ്ങളും ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കും. മാനഗരത്തിന്റെ ഹൃദയഭാഗത്തെ പുരാതന ഭവനങ്ങളും വാസ്തുവിശേഷങ്ങളും മാറ്റമില്ലാതെ നിലനിന്നുപോരുന്നത് സാധാരണമാണ്. പാർപ്പിട സമ്പന്നതയിൽ പ്രാന്തീയമേഖല പ്രധാന നഗരത്തെ കടത്തിവെട്ടുന്നു. നഗരത്തിലെ സാധാരണക്കാരും ദരിദ്രരുമായ ജനവിഭാഗം പ്രധാന നഗരത്തിന്റെ ഒത്ത മധ്യത്തായിത്തന്നെ നിവസിക്കുന്നുണ്ടാവും. ഈ ഭാഗത്ത് ചേരികളും ചെറുഭവനങ്ങളും നിരനിരയായി അവശേഷിച്ചുകാണുന്നതും വിരളമല്ല. നഗരമധ്യത്തിലെ തെരുവുകൾ താരതമ്യേന ഇടുങ്ങിയവയാവും. പാതകളുടെ സ്ഥിതിയും വിഭിന്നമായിരിക്കില്ല. മാനഗരങ്ങളുടെ മധ്യഭാഗങ്ങളെ പൊതുവേ അന്തർനഗരം (inner city) എന്നു വിശേഷിപ്പിക്കാറുണ്ട്. അന്തർനഗരത്തിന്റെ വികസനം മിക്ക മാനഗരങ്ങളുടെയും ഗൗരവമേറിയ പ്രശ്നങ്ങളിലൊന്നാണ്. പ്രാന്തമേഖലകളാവട്ടെ, ഇതിനു വിപരീതമായി വീതിയേറിയപാതകൾ, ആധുനിക നിലവാരത്തിലുള്ള ഭവനനിരകൾ, ശില്പചാരുതയേറിയ കൂറ്റൻ വ്യവസായശാലകൾ, അംബരചുംബികളായ ബഹുനിലഹർമ്മ്യങ്ങൾ, കളിസ്ഥലങ്ങൾ, വിനോദശാലകൾ, ഉദ്യാനങ്ങൾ തുടങ്ങിയവയെ ഉൾക്കൊണ്ടിട്ടുള്ള മനോജ്ഞമേഖലകളായി വികസിച്ചിട്ടുണ്ടാവും. പൊതുവേ, പ്രാന്തമേഖലയിലെ ഉപനഗരങ്ങൾക്ക് ആസൂത്രിതമായ വികസനമാണ് സിദ്ധിക്കുന്നത്.
 
മാനഗരങ്ങളുടെ നാനാദിശകളിലേക്കുമുള്ള വളർച്ച, ഭൂപ്രകൃതിയും ഗതാഗത-വാർത്താവിനിമയ വ്യവസ്ഥകളും അനുകൂലമായിരിക്കുമ്പോൾ സമീപസ്ഥങ്ങളായ സ്വതന്ത്രനഗരങ്ങളോളം വ്യാപിച്ചെന്നു വരാം; ഈ നഗരങ്ങളും ബാഹ്യദിശകളിലേക്കു വികസിക്കുന്നവയായിരിക്കാം. ഇതിന്റെ പരിസമാപ്തി എന്ന നിലയിൽ പ്രസക്ത നഗരങ്ങൾക്കിടയിലെ അന്യോന്യപ്രക്രിയകൾക്ക് ഏകതാനത കൈവരുന്നു. വ്യാപാര വാണിജ്യ ഇടപാടുകളിലും ഭരണമുൾപ്പെടെയുള്ള നയപരമായ വിഷയങ്ങളിലും ബന്ധപ്പെട്ട നഗരങ്ങൾ ഒരേ സ്വത്ത(entity)മായി പ്രവർത്തിച്ചുതുടങ്ങും. ഇമ്മാതിരിയുള്ള നഗരസമൂഹത്തെ മൊത്തത്തിൽ നഗരസമുച്ചയം (Conurbation) എന്നു വിശേഷിപ്പിക്കുന്നു. സാധാരണഗതിയിൽ ഒരു നഗരസമുച്ചയം രണ്ടിലേറെ സ്വതന്ത്ര നഗരങ്ങളുടെ സംയോജിതരൂപമായിരിക്കും. പ്രാന്തമേഖലയിൽ ഉരുത്തിരിയുന്ന ഉപനഗരങ്ങൾക്കല്ല പകരം തനതായി നിലവിൽവന്ന് വളർച്ചയുടെ പടവുകൾ കടക്കുന്ന സ്വതന്ത്ര നഗരങ്ങൾക്കാണ് നഗരസമുച്ചയത്തിൽ പങ്കാളിത്തമുള്ളത്; നഗരസമുച്ചയവും മാനഗരവും തമ്മിലുള്ള പ്രധാന വേർതിരിവും ഇതുതന്നെയാണ്.
 
==ജനവിന്യാസം നഗരങ്ങളിൽ==
വ്യവസായവിപ്ലവത്തിനുശേഷമുള്ള കാലഘട്ടത്തിൽ, ആഗോളതലത്തിൽ, നഗരങ്ങളിലെ ജനസംഖ്യ അനുസ്യൂതമായി പെരുകുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ലോകജനതയിലെ 40%-ത്തിലേറെപ്പേർ നഗരങ്ങളിലാണുള്ളത്. 1945നുശേഷം നഗരമധ്യങ്ങളിലേതിനെക്കാൾ ജനപ്പെരുപ്പം കാട്ടുന്നത് നഗരപ്രാന്തങ്ങളും ഉപനഗരങ്ങളുമാണ്. ഈ ഭാഗങ്ങളിൽ അധിവസിക്കുന്ന ജനങ്ങളിൽ ഏറിയവരും മികച്ച പാർപ്പിടസൗകര്യം, വാഹനസമ്പത്ത്, ജീവസന്ധാരണത്തിന് ആവശ്യമുള്ളതിലും കവിഞ്ഞ ധനം തുടങ്ങിയവയുടെ ബലത്തിൽ സുഖസമൃദ്ധമായ ജീവിതം നയിക്കുന്നു. ഇവരുടെ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനാവുന്നു. നിരർഗളമായ സാമ്പത്തിക പ്രവൃദ്ധിയുടെയും സംഘടനാബലത്തിന്റെയും പശ്ചാത്തലത്തിൽ എല്ലാ മണ്ഡലങ്ങളിലുമുള്ള തൊഴിലാളികൾക്ക് സാമാന്യം ഉയർന്ന ജീവിതനിലവാരം ഉറപ്പായിട്ടുണ്ട്. പശ്ചിമ യൂറോപ്പിലെ രാജ്യങ്ങൾ, യു.എസ്., കാനഡ, ജപ്പാൻ എന്നിവിടങ്ങളിലെ മാനഗര പ്രാന്തങ്ങളിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ ജീവിതശൈലി സ്വീകരിക്കപ്പെട്ടുകാണുന്നത്. ഈ സമ്പന്നതയുടെ ഇടയിലും ദരിദ്രജീവിതം നയിക്കുന്ന ഗണ്യമായ ഒരു സമൂഹം അവശേഷിക്കുന്നുണ്ടെന്നത് ഒരു ചരിത്രസത്യമായി നിലനില്ക്കുന്നു. സമ്പന്നർക്കും ദരിദ്രർക്കുമിടയിലെ സാമ്പത്തികാന്തരം ലഘൂകരിക്കുകയെന്നത് മിക്ക നഗരങ്ങളും അഭിമുഖീകരിക്കുന്ന രൂക്ഷസമസ്യയാണ്. സാമ്പത്തികമായി താഴേത്തട്ടിൽ നില്ക്കുന്നവർ സർവാത്മനാ ശ്രമിച്ചാലും അഭിവൃദ്ധി നേടാനാവുന്നില്ല. തങ്ങളുടെ കുട്ടികൾക്ക് മുന്തിയ വിദ്യാഭ്യാസം നല്കുവാനോ മികച്ച ഭാവി കരുപ്പിടിപ്പിക്കുവാനോ സാധാരണക്കാർക്കു കഴിയുന്നില്ല. ഭൂരിപക്ഷംപേർക്കും പരിമിത സൗകര്യമെങ്കിലുമുള്ള പാർപ്പിടങ്ങൾപോലും നിഷേധിക്കപ്പെടുന്നു.
 
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരിൽ ഭൂരിപക്ഷവും നഗരത്തിന്റെ മധ്യഭാഗത്താണ് പാർക്കുന്നത്. ഇടതൂർന്ന ഭവനങ്ങളെ അനേകം കുടുംബങ്ങൾ പങ്കിട്ടുപയോഗിക്കുന്നത് സാധാരണമാണ്. പ്രധാന നഗരത്തിന്റെ ചുറ്റിലുമായി മധ്യവർഗക്കാർക്ക് പ്രാമാണ്യമുള്ള ഒരു മേഖല ഉണ്ടായിരിക്കും. ജനസാന്ദ്രത അല്പം കുറവായ ഈ ഭാഗങ്ങളിൽ ജീവിതസൌകര്യങ്ങളും നിലവാരവും താരതമ്യേന മെച്ചപ്പെട്ടു കാണുന്നു. പ്രധാന നഗരത്തിൽനിന്നുള്ള അകലത്തിനനുസരിച്ച് ഭവനങ്ങളുടെ വലിപ്പവും വാസ്തുസൗകുമാര്യവും ഭവനങ്ങൾക്കിടയ്ക്കുള്ള അകലവും ഏറിവരുന്നു.
Line 110 ⟶ 109:
 
===സാമ്പത്തിക പ്രശ്നങ്ങൾ.===
നഗരജനതയിലെ ബഹുഭൂരിപക്ഷവും മെച്ചപ്പെട്ട നിലവാരത്തിലുള്ള സുഖജീവിതത്തിലേർപ്പെടുമ്പോൾത്തന്നെ ഒരു ന്യൂനപക്ഷം ദരിദ്രനാരായണന്മാരായി, ഇല്ലായ്മയുടെ വറുതിയിൽ നട്ടംതിരിയുന്നു. സമ്പദ്വൃദ്ധിയുടെ നെറുകയിലെത്തുന്ന നഗരത്തിനുപോലും ഈ അപഭ്രംശം ഒഴിവാക്കാനാവുന്നില്ല. താഴേക്കിടയിലുള്ള ഇക്കൂട്ടരുടെ കടുത്ത അസംതൃപ്തിയും നിരാശയും ചിലപ്പോൾ വിപത്കരമായ നിയമനിഷേധങ്ങൾക്കും കടുത്ത സംഘർഷങ്ങൾക്കും വഴിയൊരുക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളുടെ സങ്കീർണമായ തകിടം മറിച്ചിൽ, ചിലപ്പോൾ ഉത്പാദന വിപണന പ്രക്രിയകൾക്ക് കനത്ത മാന്ദ്യം ഏല്പിച്ചെന്നുവരാം. ഇത്തരം പരിതഃസ്ഥിതിയിൽ ഉത്പാദനശാലകൾ പ്രവർത്തനം നിർത്താനും തുടർന്ന്, തൊഴിലാളികൾക്ക് വൻതോതിൽ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ടാകുന്നു. ഭരണാധികാരികളിൽനിന്നു ലഭിക്കുന്ന 'ക്ഷതിപൂരക' (Compensation pay) വേതനം തൊഴിലാളികളുടെ ജീവിതാവശ്യങ്ങൾ പര്യാപ്തമായ തോതിൽ നിറവേറ്റില്ല. തൊഴിലാളിവർഗത്തിന്റെ ക്രയശേഷി (Purchasing capacity) പാടേ ഇടിയുന്നു. ഇത് സാമ്പത്തികമാന്ദ്യത്തെ ഒരുപടികൂടി ശക്തമാക്കുകയും ചെയ്യുന്നു.
 
===ഭരണപരമായ പ്രശ്നങ്ങൾ===
Line 136 ⟶ 135:
മുനിസിപ്പൽസഭകളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സംഖ്യാബലത്തിന് ആനുപാതികമായ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതുപോലെ ഓരോ മുനിസിപ്പാലിറ്റിയിലും ആകെയുള്ള സീറ്റുകളുടെ മൂന്നിലൊന്നിൽ വനിതാപ്രാതിനിധ്യം ഉണ്ടാവണമെന്ന വ്യവസ്ഥയുമുണ്ട്. മുനിസിപ്പൽ സഭകളുടെ അധ്യക്ഷപദവി ഏതേതുവിധത്തിൽ സംവരണം ചെയ്യണമെന്ന് നിഷ്കർഷിക്കുവാനുള്ള അവകാശം ബന്ധപ്പെട്ട സംസ്ഥാന നിയമസഭകൾക്കു വിട്ടുകൊടുത്തിരിക്കുന്നു; ഇതിൽ പിന്നാക്കക്കാർക്കു സംവരണം നല്കുവാനുള്ള അവകാശവും ഉൾപ്പെടുന്നു. ആർട്ടിക്കിൾ 334 അനുസരിച്ചുള്ള കാലയളവുവരെമാത്രമേ, പട്ടികജാതി/പട്ടികവർഗങ്ങൾക്കുള്ള സംവരണത്തിന് പ്രാബല്യമുള്ളൂ.
 
ഓരോ മുനിസിപ്പൽ സഭയുടെയും അധികാരകാലാവധി അത് ആദ്യയോഗം ചേരുന്ന ദിവസം മുതൽ അഞ്ചുവർഷത്തേക്കാണ്. ഈ കാലയളവിനുള്ളിൽ, ആർട്ടിക്കിൾ 243 ഝവിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, ഏതു മുനിസിപ്പൽസഭയെയും പിരിച്ചുവിടാവുന്നതാണ്. ഇതേത്തുടർന്നുള്ള ആറുമാസങ്ങൾക്കകം പൊതുതെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസഭ രൂപീകരിച്ചിരിക്കണം; ഇങ്ങനെയുണ്ടാകുന്ന സഭയുടെ കാലാവധി പിരിച്ചുവിടപ്പെട്ട സഭയുടെ അഞ്ചുവർഷ കാലയളവ് തീരുന്ന ദിവസംവരെയായിരിക്കും. കാലാവധി തീരുന്നതിന് ആറുമാസത്തിൽ കുറഞ്ഞ സമയമുള്ളപ്പോഴാണ് സഭ പിരിച്ചുവിടുന്നതെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കാവുന്നതാണ്. 21 വയസ്സുപൂർത്തിയായ ഏതു സമ്മതിദായകനും മുനിസിപ്പൽ തെരഞ്ഞെടുപ്പിനു മത്സരിക്കാവുന്നതാണ്.
 
മുനിസിപ്പാലിറ്റികൾക്ക് ഭരണഘടനാപരമായ അംഗീകാരം ഉറപ്പുവരുത്തിയ 74-ാം ഭേദഗതിയിലെ അനുശാനസപ്രകാരം സംസ്ഥാന ഗവണ്മെന്റുകൾ നഗരഭരണവുമായി ബന്ധപ്പെട്ട് മറ്റുരണ്ടു സമിതികൾകൂടി രൂപീകരിക്കുവാൻ ബാദ്ധ്യതപ്പെട്ടിരിക്കുന്നു. ജില്ലാതലത്തിൽ ജില്ലാ ആസൂത്രണ സമിതിയും നഗരമേഖലകൾക്ക് മെട്രോപ്പൊളിറ്റൻ പ്ളാനിങ് കമ്മിറ്റിയും. ഈ സമിതികളുടെ ഘടനയും അംഗത്വത്തിന്റെ സ്വഭാവവും ബന്ധപ്പെട്ട നിയമസഭകൾ പ്രത്യേക നിയമനിമർമാണത്തിലൂടെ നിഷ്കർഷിക്കേണ്ടതാണ്.
Line 150 ⟶ 149:
|caption = <center>ന്യൂ യോർക്ക് നഗരകേന്ദ്രം</center>
}}
 
 
==ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങൾ==
Line 158 ⟶ 156:
*[[ലാഗോസ്]], [[നൈജീരിയ]] - 21,324,000 <ref>http://www.citypopulation.de/php/nigeria-metrolagos.php</ref>
*[[ഡെൽഹി]], [[ഇന്ത്യ]] - 16,787,941<ref>http://www.citypopulation.de/India-Delhi.html</ref>
*[[ടിയാൻജിൻ]],[[ചൈന]] - 15,200,000 <ref> http://www.citypopulation.de/php/china-township-tianjin-admin.php </ref>
*[[ഇസ്താംബുൾ]],[[തുർക്കി ]] -14,160,467 <ref>http://www.turkstat.gov.tr/PreHaberBultenleri.do?id=15974</ref>
*[[ടോക്കിയോ]], [[ജപ്പാൻ]] - 13,297,629 <ref>http://www.metro.tokyo.jp/INET/CHOUSA/2014/02/60o2r100.htm</ref>
*[[ഗ്വാങ്ജോ]],[[ചൈന]] - 13,080,500 <ref>http://gzdaily.dayoo.com/html/2015-03/22/content_2887547.htm</ref>
Line 167 ⟶ 165:
<references/>
{{സർവ്വവിജ്ഞാനകോശം|നഗരം}}
 
[[വർഗ്ഗം:നഗരങ്ങൾപട്ടണങ്ങൾ]]
 
[[cy:Tref]]
"https://ml.wikipedia.org/wiki/നഗരം" എന്ന താളിൽനിന്ന് ശേഖരിച്ചത്