"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,969 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ടൈംസ് സ്ക്വയർ, സെൻട്രൽ പാർക്ക്, [[നയാഗ്ര വെള്ളച്ചാട്ടം]], ഗ്രാൻഡ് സെൻട്രൽ ടെർമിനൽ  പോലെ 2013 ൽ ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലെണ്ണം ഉൾപ്പെടെ ന്യൂയോർക്കിലെ പല ലാൻഡ്‌മാർക്കുകളും ഏറെ പ്രസിദ്ധമാണ്. [[സ്റ്റാച്യൂ ഓഫ് ലിബർട്ടി|സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ]] ആസ്ഥാനമാണ് ന്യൂയോർക്ക്. 21ആം നൂറ്റാണ്ടിൽ ന്യൂയോർക്ക് സർഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും സാമൂഹിക സഹിഷ്ണുതയുടെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും ഒരു ആഗോള ടെർമിനലായി മാറി. ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഏകദേശം 200 കോളേജുകളും സർവ്വകലാശാലകളും ന്യൂയോർക്കിലുണ്ട്. ഇവയിൽ പലതും രാജ്യത്തെയും ലോകത്തെതന്നെയും മികച്ച 100 സ്ഥാപനങ്ങളിലുൾപ്പെടുന്നതാണ്.
 
== ചരിത്രം ==
 
=== തദ്ദേശീയ അമേരിക്കൻ ചരിത്രം ===
ഇപ്പോൾ ന്യൂയോർക്കായി അറിയപ്പെടുന്ന പ്രദേശത്തെ തദ്ദേശീയ ഗോത്രവർഗ്ഗക്കാർ പ്രധാനമായും ഹൌഡെനോസൗണിയും [[അൽഗോങ്കിയൻ വർഗം|അൽഗോൺക്വിയൻ]] വർഗ്ഗക്കാരുമായിരുന്നു. ലോംഗ് ഐലൻഡിനെ [[വാമ്പനൂഗ്|വാമ്പനോഗും]] ലെനാപികളും തമ്മിൽ പകുതിയായി വിഭജിച്ച് അധിവസിച്ചിരുന്നു. ന്യൂയോർക്ക് ഹാർബറിനു ചുറ്റുമുള്ള മിക്ക പ്രദേശങ്ങളും ലെനാപെ വർഗ്ഗക്കാരാൽ നിയന്ത്രിയ്ക്കപ്പെട്ടു. ലെനാപികളുടെ വടക്കുവശം മൂന്നാമത്തെ അൽഗോൺക്വിയൻ രാഷ്ട്രമായ മൊഹിക്കാൻ വർഗ്ഗക്കാരുടെ ആധിപത്യത്തിലായിരുന്നു. അവയുടെ വടക്കുവശത്തായി, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ മൊഹാവ്ക്, യഥാർത്ഥ ഇറോക്വോയിസ്, പെറ്റൂൺ എന്നിങ്ങനെ മൂന്ന് ഇറോക്വിയൻ രാഷ്ട്രങ്ങളായിരുന്നു നിലനിന്നിരുന്നത്. അവയുടെ തെക്ക്, അപ്പലേചിയ മേഖലയാൽ ഏതാണ്ട് വിഭജിക്കപ്പെട്ട  പ്രദേശത്ത് സുസ്‌കെഹാനോക്ക്, ഈറി വംശജർ അധിവസിച്ചിരുന്നു..<ref>{{cite web|url=http://www.everyculture.com/multi/Ha-La/Iroquois-Confederacy.html|title=Iroquois Confederacy—History, Relations with non-native americans, Key issues|accessdate=March 3, 2018|website=www.everyculture.com}}</ref><ref>{{cite web|url=http://www.departments.bucknell.edu/environmental_center/sunbury/website/HistoryofSusquehannockIndians.shtml|title=Susquehannock Indians|accessdate=March 3, 2018|website=www.departments.bucknell.edu}}</ref><ref>{{cite web|url=https://www.accessgenealogy.com/native/erie-tribe.htm|title=Erie Tribe—Access Genealogy|accessdate=March 3, 2018|date=July 9, 2011|publisher=}}</ref><ref>{{cite web|url=http://www.wyandot.org/rb10.htm|title='PETUN' AND THE PETUNS|accessdate=March 3, 2018|last=English|first=J.|website=www.wyandot.org}}</ref><ref>{{cite web|url=https://www.accessgenealogy.com/native/mahican-tribe.htm|title=Mahican Tribe—Access Genealogy|accessdate=March 3, 2018|date=July 9, 2011|publisher=}}</ref><ref>Barron, Donna. "The Long Island Indians & Their New England Ancestors". 2006</ref>
 
യൂറോപ്പ്യൻ കുടിയേറ്റക്കാരെ തങ്ങളുടെ ദേശത്തുനിന്ന് പിന്തള്ളാനുള്ള മിക്ക ന്യൂ ഇംഗ്ലണ്ട് ഗോത്രങ്ങളുടേയും സംയുക്ത പരിശ്രമമായ [[കിംഗ് ഫിലിപ്പ് യുദ്ധം|കിംഗ് ഫിലിപ്പ് യുദ്ധത്തിൽ]] വാമ്പനോഗ്, മൊഹിക്കൻ ജനങ്ങളിൽ അനേകംപേർ പിടിക്കപ്പെട്ടു. അവരുടെ നേതാവായ ചീഫ് ഫിലിപ്പ് മെറ്റാകോമെറ്റിന്റെ മരണശേഷം, ആ ജനങ്ങളിൽ ഭൂരിഭാഗവും ഉൾനാടുകളിലേക്ക് പലായനം ചെയ്യുകയും അബെനാക്കി, ഷാഗ്ടിക്കോക്ക് വർഗ്ഗങ്ങൾക്കിടയിലേയ്ക്ക് പിരിഞ്ഞുപോകുകയും ചെയ്തു. 1800 വരെ മൊഹിക്കൻ വർഗ്ഗക്കാരിൽ പലരും ഈ പ്രദേശത്ത് തുടർന്നുവെന്നിരുന്നാലും ഒബാനോ എന്നറിയപ്പെടുന്ന ഒരു ചെറിയ സംഘം [[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീനിയയുടെ]] തെക്കുപടിഞ്ഞാറ പ്രദേശത്തേയ്ക്ക്  മുമ്പുതന്നെ കുടിയേറിയിരുന്നു. അവർ [[ഷാവ്നീ ഇന്ത്യൻ ജനത|ഷാവ്നീ]] വർഗ്ഗക്കാരുമായി ലയിപ്പിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.<ref>John Heckewelder (Loskiel): Conoys, Ganawese, etc. explains Charles A. Hanna (Vol II, 1911:96, Ganeiens-gaa, Margry, i., 529; ii., 142–43,) using La Salle's letter of August 22, 1681 Fort Saint Louis (Illinois) mentioning "Ohio tribes" for extrapolation.</ref><ref>Hanna 1911:158</ref>
 
മൊഹാവ്ക്കും സുസ്‌ക്ഹെനോക്കും ഇവരിൽ ഏറ്റവും രണശൂരരായിരുന്നു. യൂറോപ്യന്മാരുമായി വ്യാപാരം വ്യാപിപ്പിക്കാൻ അവർ മറ്റ് ഗോത്രങ്ങളെ കരുവാക്കി. തങ്ങളുടെ ഭൂമിയിൽ വെള്ളക്കാരെ താമസിക്കാൻ അനുവദിക്കാതിരിക്കുന്നതിനും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട് സ്വന്തം ഗോത്രത്തിലുള്ളവരെ നാടുകടത്തിയതിന്റെപേരിലു മൊഹാവ്ക് വർഗ്ഗം അറിയപ്പെട്ടിരുന്നു. അവർ അബെനാകികൾക്കും മൊഹിക്കക്കാർക്കും വലിയ ഭീഷണി ഉയർത്തിയപ്പോൾ 1600 കളിൽ സുസ്‌ക്ഹെനോക്ക് ലെനപ്പികളെ കീഴടക്കി. എന്നിരുന്നാലും, നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ സംഭവം [[ബീവർ യുദ്ധം|ബീവർ യുദ്ധങ്ങളായിരുന്നു]]. ഏകദേശം 1640-1680 മുതൽ, ഇറോക്വോയൻ ജനത ആധുനിക [[മിഷിഗൺ]] മുതൽ [[വിർജീനിയ]] വരെയുള്ള പ്രദേശത്ത് [[അൽഗോങ്കിയൻ വർഗം|അൽഗോൺക്വിയൻ]], സിയാൻ ഗോത്രങ്ങൾക്കെതിരെയും പരസ്പരവും പ്രചാരണം നടത്തി. ആദ്യം വെള്ളക്കാരുമായി കച്ചവടം നടത്താമെന്ന പ്രതീക്ഷയിൽ മിക്ക തദ്ദേശീയരും മൃഗങ്ങളെ കെണിവച്ചു പിടിക്കുന്നതിനായി കൂടുതൽ ഭൂമി നിയന്ത്രിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ.  ഇത് പ്രദേശത്തിന്റെ വംശീയഘടന പൂർണ്ണമായും മാറ്റിമറിക്കുന്നതിലേയ്ക്കു നയിച്ചു. എന്നിട്ടും, ഇറോക്വോയിസ് കോൺഫെഡറസി മാസ്കൌട്ടൻ, ഈറി, ചൊന്നോന്റൺ, ടുട്ടെലോ, സപ്പോണി, ടസ്കറോറ എന്നീ നേഷനുകളിലെ അഭയാർഥികൾക്ക് അഭയം നൽകിയിരുന്നു. 1700 കളിൽ, [[ഫ്രഞ്ച് ഇന്ത്യൻ യുദ്ധം|ഫ്രഞ്ച്-ഇന്ത്യൻ യുദ്ധസമയത്ത്]] അവർ മൊഹാവാക്കുമായി ലയിക്കുകയും യുദ്ധത്തിൽ നശിച്ചതിനുശേഷം അവശേഷിക്കുന്ന [[പെൻ‌സിൽ‌വാനിയ|പെൻ‌സിൽ‌വാനിയയിലെ]] സുസ്‌ക്ഹെനോക്കുകളെ ഏറ്റെടുക്കുകയും ചെയ്തു.<ref>Editor: Alvin M. Josephy, Jr., by The editors of American Heritage Magazine (1961). "The American Heritage Book of Indians" pages 188–219. American Heritage Publishing Co., Inc</ref> ഈ ഗ്രൂപ്പുകളിൽ ഭൂരിഭാഗവും മറ്റു വർഗ്ഗക്കാരുമായി കൂടിച്ചേർന്നു. വിപ്ലവത്തിനുശേഷം, അവരിൽ വലിയൊരു വിഭാഗം പിരിഞ്ഞ് [[ഒഹായോ|ഒഹായോയിലേക്ക്]] മടങ്ങുകയും മിംഗോ സെനേക്ക എന്നറിയപ്പെടുകയും ചെയ്തു. ഇറോക്വോയിസ് കോൺഫെഡറസിയുടെ നിലവിലെ ആറ് ഗോത്രങ്ങൾ സെനേക്ക, കയുഗ, ഒനോണ്ടാഗ, ഒനെയ്ഡ, ടസ്കറോറ, മൊഹാവ്ക് എന്നിവയാണ്. വിപ്ലവ യുദ്ധത്തിൽ ഇറോക്വോയിസ് ഇരുപക്ഷത്തായി വേണ്ടിയും പോരാടുകയും പിന്നീട് ബ്രിട്ടീഷ് അനുകൂല ഇറോക്വോയിസുകളിൽ‍ അനേകം പേർ [[കാനഡ|കാനഡയിലേക്ക്]] കുടിയേറുകയും ചെയ്തു. ഇന്ന് ഇറോക്വോയിസ് വർഗ്ഗക്കാർ അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ  നിരവധി റിസർവേഷനുകളിൽ താമസിക്കുന്നു.<ref>{{cite web|url=https://www.oneidaindiannation.com/wp-content/uploads/2019/03/Historical-Timeline-2019.pdf|title=Historical Timeline|accessdate=December 19, 2019|publisher=Oneida Nation}}</ref><ref>{{cite web|url=https://sni.org/|title=Seneca Nation|accessdate=December 19, 2019}}</ref><ref>{{cite web|url=https://www.warpaths2peacepipes.com/the-indian-wars/beaver-wars.htm|title=Beaver Wars ***|accessdate=March 3, 2018|website=www.warpaths2peacepipes.com}}</ref><ref>{{cite web|url=http://genealogytrails.com/ohio/early_indian_migration_in_ohio.htm|title=Early Indian Migration in Ohio|accessdate=March 3, 2018|website=genealogytrails.com}}</ref>
 
അതേസമയം, ലെനാപെ വർഗ്ഗക്കാർ വില്യം പെന്നുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എന്നിരുന്നാലും, പെന്നിന്റെ മരണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ പുത്രന്മാർ തദ്ദേശീയരുടെ ഭൂമി ഏറ്റെടുക്കുകയും ഈ വർഗ്ഗക്കാരെ ഒഹായോയിലേക്ക് നാടുകടത്തുകയും ചെയ്തു.<ref>{{cite web|url=http://delawaretribe.org/blog/2013/06/27/the-walking-purchase/|title=Official Site of the Delaware Tribe of Indians » The Walking Purchase|accessdate=March 3, 2018|website=delawaretribe.org}}</ref> അമേരിക്കൻ ഐക്യനാടുകൾ ഇന്ത്യൻ നീക്കംചെയ്യൽ നിയമം തയ്യാറാക്കിയപ്പോൾ, ലെനാപെകളെ [[മിസോറി|മിസ്സൗറിയിലേക്ക്]] മാറ്റുകയും, അതേസമയം അവരുടെ ബന്ധുക്കളായ മൊഹിക്കൻ‌ വർഗ്ഗക്കാരെ [[വിസ്കോൺസിൻ|വിസ്കോൺ‌സിനിലേക്ക്]] പിന്തള്ളുകയും ചെയ്തു. 1778-ൽ, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകൾ]] നാന്റികോക്ക് വർഗ്ഗത്തെ ഡെൽമാർവ ഉപദ്വീപിൽ നിന്ന് [[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ തടാകത്തിന്]] തെക്ക് പഴയ ഇറോക്വോയിസ് ദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുവെങ്കിലും അവർ അവിടെ അധികകാലം താമസിച്ചിരുന്നില്ല.  ഇവരിൽ ചിലർ പടിഞ്ഞാറോട്ട് നീങ്ങി ലെനാപുമായി ലയിച്ചെങ്കിലും [[കാനഡ|കാനഡയിലേക്ക്]] കുടിയേറാനും ഇറോക്വോയിസുമായി ലയിക്കാനും ഭൂരിപക്ഷവും തീരുമാനിച്ചു.<ref>Pritzker 441</ref>
 
== ഭൂമിശാസ്ത്രം ==
37,347

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3393274" എന്ന താളിൽനിന്ന് ശേഖരിച്ചത്