"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

247 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഭൂതല വിസ്തീർണ്ണമനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിലെ 27-ആമത്തെ വലിയ സംസ്ഥാനമായ ന്യൂയോർക്കിന് ഒരു വൈവിധ്യമാർന്ന ഭൂമിശാസ്ത്രമുണ്ട്. സംസ്ഥാനത്തിന്റെ തെക്ക് [[ന്യൂ ജെഴ്സി|ന്യൂജേഴ്‌സി]], [[പെൻ‌സിൽ‌വാനിയ]] എന്നിവയും കിഴക്ക് [[കണെക്റ്റിക്കട്ട്|കണക്റ്റിക്കട്ട്]], [[മസാച്യുസെറ്റ്സ്]], [[വെർമോണ്ട്]] എന്നിവയുമാണ് അതിർത്തികൾ. ലോംഗ് ഐലന്റിന് കിഴക്ക് റോഡ് ഐലൻഡുമായി സമുദ്രാതിർത്തിയും അതുപോലെതന്നെ കനേഡിയൻ പ്രവിശ്യകളായ ക്യൂബെക്കുമായി വടക്കുഭാഗത്തും [[ഒണ്ടാറിയോ|ഒണ്ടാറിയോയുമായി]] വടക്കുപടിഞ്ഞാറ് ഭാഗത്തും സംസ്ഥാനത്തിന് അന്താരാഷ്ട്ര അതിർത്തിയുമുണ്ട്. അറ്റ്ലാന്റിക് തീരപ്രദേശത്തുള്ള സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് ലോംഗ് ഐലൻഡും നിരവധി ചെറിയ അനുബന്ധ ദ്വീപുകളും ന്യൂയോർക്ക് നഗരവും നിമ്ന്ന ഹഡ്‌സൺ റിവർ വാലിയും ഉൾപ്പെടുന്നു. ബൃഹത്തായ അപ്‌സ്റ്റേറ്റ് ന്യൂയോർക്ക് മേഖലയിൽ വിശാലമായ [[അപ്പലേച്ചിയൻ പർവ്വതനിരകൾ|അപ്പലേചിയൻ പർവതനിരകളും]] സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അഡിറോണ്ടാക്ക് പർവതനിരകളും ഉൾപ്പെടുന്നു. വടക്ക്-തെക്ക് ഹഡ്സൺ റിവർ വാലി, കിഴക്ക്-പടിഞ്ഞാറ് മൊഹാവ്ക് റിവർ വാലി എന്നിവ ഭൂരിഭാഗവും പർവത പ്രകൃതിയുള്ള ഈ പ്രദേശങ്ങളെ വിഭജിക്കുന്നു. പടിഞ്ഞാറൻ ന്യൂയോർക്ക് ഗ്രേറ്റ് ലേക്സ് മേഖലയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒണ്ടാറിയോ തടാകം, ഈറി തടാകം, നയാഗ്ര വെള്ളച്ചാട്ടം എന്നിവയുടെ അതിർത്തികളുമാണ്. സംസ്ഥാനത്തിന്റെ മധ്യഭാഗത്ത് പ്രശസ്ത അവധിക്കാല കേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ ഫിംഗർ തടാകങ്ങൾക്കാണ് പ്രാമുഖ്യം.
 
ആദ്യകാല യൂറോപ്യൻ വംശജർ ന്യൂയോർക്കിലെത്തുമ്പോഴേക്കും നൂറുകണക്കിനു വർഷങ്ങളായി ന്യൂയോർക്ക് പ്രദേശത്ത് [[അൽഗോങ്കിയൻ വർഗം|അൽഗോൺക്വിയൻ]], ഇറോക്വോയൻ സംസാരിക്കുന്ന തദ്ദേശീയരായ അമരിന്ത്യാക്കാർ അധിവസിച്ചിരുന്നു. ഫ്രഞ്ച് കോളനിക്കാരും ജെസ്യൂട്ട് മിഷനറിമാരും വ്യാപാരത്തിനും മതപരിവർത്തനത്തിനുമായി മോൺ‌ട്രിയാലിൽ നിന്ന് തെക്കൻ ഭാഗത്തേയ്ക്ക് എത്തി. 1609-ൽ [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി|ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] വേണ്ടി [[ഹെൻഡ്രി ഹഡ്സൺ|ഹെൻറി ഹഡ്‌സൺ]] ഇവിടേയ്ക്ക് നാവികയാത്ര നടത്തി. ഇന്നത്തെ തലസ്ഥാനമായ അൽബാനിയായി പിന്നീട് വികസിപ്പിച്ചെടുത്ത ഹഡ്സൺ, മൊഹാവ് നദികളുടെ സംഗമസ്ഥാനത്ത് 1614 ൽ ഡച്ചുകാർ ഫോർട്ട് നസ്സാവു നിർമ്മിച്ചു. ഡച്ചുകാർ താമസിയാതെ ന്യൂ ആംസ്റ്റർഡാമിലും ഹഡ്‌സൺ താഴ്‌വരയുടെ ഭാഗങ്ങളിലും താമസമാക്കുകയും വ്യാപാരത്തിന്റെയും കുടിയേറ്റത്തിന്റെയും കേന്ദ്രമായ ന്യൂ നെതർലാൻഡ് എന്ന സാംസ്കാരികവൈവിധ്യമുള്ള  കോളനി സ്ഥാപിക്കുകയും ചെയ്തു. 1664-ൽ ഇംഗ്ലീഷുകാർ ഡച്ചുകാരിൽ നിന്ന് കോളനി പിടിച്ചെടുത്തു. അമേരിക്കൻ വിപ്ലവ യുദ്ധകാലത്ത് (1775–1783) ന്യൂയോർക്ക് പ്രവിശ്യയിലെ ഒരു കൂട്ടം കോളനിക്കാർ ബ്രിട്ടീഷ് കോളനിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ഒടുവിൽ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ, ന്യൂയോർക്കിലെ ഉൾനാടൻ വികസനം, ഈറി കനാലിന്റെ നിർമ്മാണത്തോടെ തുടങ്ങുകയും, കിഴക്കൻ തീരത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യപ്പെടുത്താനാവാത്ത അനുകൂല സന്ദർഭങ്ങൾ നൽകിയതോടൊപ്പം രാഷ്ട്രീയവും സാംസ്കാരികവുമായ ഉയർച്ച കെട്ടിപ്പടുക്കുകയും ചെയ്തു.<ref name="Roberts">{{cite news|url=https://www.nytimes.com/2017/06/26/nyregion/history-of-the-erie-canal.html|title=200 Years Ago, Erie Canal Got Its Start as Just a 'Ditch'|first=Sam|last=Roberts|date=June 26, 2017|work=The New York Times|access-date=July 25, 2017}}</ref>
 
ടൈംസ് സ്ക്വയർ, സെൻട്രൽ പാർക്ക്, [[നയാഗ്ര വെള്ളച്ചാട്ടം]], ഗ്രാൻഡ് സെൻട്രൽ ടെർമിനൽ  പോലെ 2013 ൽ ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാലെണ്ണം ഉൾപ്പെടെ ന്യൂയോർക്കിലെ പല ലാൻഡ്‌മാർക്കുകളും ഏറെ പ്രസിദ്ധമാണ്. [[സ്റ്റാച്യൂ ഓഫ് ലിബർട്ടി|സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ]] ആസ്ഥാനമാണ് ന്യൂയോർക്ക്. 21ആം നൂറ്റാണ്ടിൽ ന്യൂയോർക്ക് സർഗ്ഗാത്മകതയുടെയും സംരംഭകത്വത്തിന്റെയും സാമൂഹിക സഹിഷ്ണുതയുടെയും പാരിസ്ഥിതിക സുസ്ഥിരതയുടെയും ഒരു ആഗോള ടെർമിനലായി മാറി. ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഏകദേശം 200 കോളേജുകളും സർവ്വകലാശാലകളും ന്യൂയോർക്കിലുണ്ട്. ഇവയിൽ പലതും രാജ്യത്തെയും ലോകത്തെതന്നെയും മികച്ച 100 സ്ഥാപനങ്ങളിലുൾപ്പെടുന്നതാണ്.
 
== ഭൂമിശാസ്ത്രം ==
43,869

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3393163" എന്ന താളിൽനിന്ന് ശേഖരിച്ചത്