"ന്യൂ ഡെൽഹി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 26:
| gross = 2 കോടി
}}
[[ഡെന്നിസ് ജോസഫ്|ഡെന്നിസ് ജോസഫിന്റെ]] തിരക്കഥയിൽ [[ജോഷി]] സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ന്യൂ ഡെൽഹി'''''. [[മമ്മൂട്ടി]] ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ [[സുമലത]], [[ഉർവ്വശി (നടി)|ഉർവ്വശി]], [[സുരേഷ് ഗോപി]], [[ത്യാഗരാജൻ (നടൻ)|ത്യാഗരാജൻ]], [[സിദ്ദിഖ് (നടൻ)|സിദ്ദിഖ്]], [[വിജയരാഘവൻ]], [[മോഹൻ ജോസ്]], [[ദേവൻ (നടൻ)|ദേവൻ]], [[ജഗന്നാഥ വർമ്മ]] തുടങ്ങിയവർ മറ്റു പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസാണ് ചിത്രം നിർമ്മിച്ചത്.വാണിജ്യപരമായി ഈ ചിത്രം വൻ വിജയമായിരുന്നു.
 
അഴിമതിക്കാരായ രണ്ടു രാഷ്ട്രീയക്കാരുടെ ദുഷ്കൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതിനെത്തുടർന്ന് തടവിലാക്കപ്പെടുന്ന ഡെൽഹിയിലെ ഒരു പത്രപ്രവർത്തകന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. [[ഇർവിങ് വാല്ലസ്|ഇർവിങ് വാല്ലസിന്റെ]] ''ദ ഓൾമൈറ്റി'' എന്ന നോവലുമായി ചിത്രത്തിന്റെ കഥയ്ക്കു സാമ്യമുണ്ട്.
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്