"കഅ്ബ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

215 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
കഅ്ബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. ഓരോ വർഷവും അറഫദിനത്തിലാണ് കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത്. പ്രകൃതിദത്തമായ [[പട്ട്|പട്ടിൽ]] നിർമിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും.
 
ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ച് ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നെയ്‌തെടുക്കുന്നത്. ഒരു കിസ്‌വ നിർമിക്കാൻ എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സൗദികൾ ജോലി ചെയ്യുന്നുണ്ട്. <ref>{{Cite web|url=https://www.malayalamnewsdaily.com/node/330766/saudi/makkh-new-kiswah|title=പുതിയ കിസ്‌വ ഇന്ന് കൈമാറും|access-date=2020-07-22|date=2020-07-21}}</ref>
 
സൗദി ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ [[ദുൽ ഹജ്ജ്|ദുൽഹജ്ജ്]] മാസം ഒന്നിന് കഅ്ബയുടെ പരിപാലകനായ വ്യക്തിക്ക് കിസ്‌വ കൈമാറും. തുടർന്ന് [[ഹജ്ജ്]] തീർഥാടകർ [[അറഫാദിനം|അറഫ]]<nowiki/>യിൽ സംഗമിക്കുന്ന ദുൽഹജ്ജ് മാസം ഒമ്പതാം തീയതി കഅ്ബയെ പുതപ്പിക്കും.
 
== ഇതും കൂടി കാണുക ==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3392459" എന്ന താളിൽനിന്ന് ശേഖരിച്ചത്