"സെന്റാറസ് നക്ഷത്രഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
ഇപ്പോൾ തെക്കേ ചക്രവാളരേഖയിൽ നിന്നും കുറെ ഉയർന്നാണ് സെന്റാറസിനെ കാണുക. എന്നാൽ സംസ്കാരങ്ങൾ ഉദയം കൊള്ളുന്ന കാലത്ത് ഇതൊരു മദ്ധ്യരേഖാ [[നക്ഷത്രരാശി|നക്ഷത്രരാശിയായിരുന്നു]]. സഹസ്രാബ്ദങ്ങളിലൂടെയുള്ള [[പുരസ്സരണം|പുരസ്സരണത്തിന്റെ]] ഫലമായാണ് അത് ഇന്നത്തെ സ്ഥാനത്തെത്തിയത്. ഏതാണ്ട് 7000 വർഷങ്ങൾ കൂടി കഴിയുമ്പോൾ ഇത് വടക്കെ അക്ഷാംശത്തിലുള്ളവർക്ക് കാണാൻ കഴിയുന്നതിന്റെ പരമാവധി ഉയരത്തിലെത്തും.
 
ബാബിലോണിയക്കാർ ഇതിന് ഒരു കാട്ടുപോത്തും മനുഷ്യനും ചേർന്ന രൂപമാണ് നൽകിയത്. പുരാതനകാലത്ത് ബാബിലോണിയക്കാർ ആരാധിച്ചിരുന്ന ഉത്തു-ഷമാഷ് എന്ന സൂര്യദേവന്റെ രൂപമാണിത്.<ref>''Babylonian Star-lore'' by Gavin White, Solaria Pubs, 2008, page 57ff</ref> ഗ്രീക്കുകാർ അവരുടെ ഐതിഹ്യങ്ങളിലുള്ള [[സെന്റോർ|സെന്റോറുകളുടെ]] രൂപമാണ് ഈ നക്ഷത്രരാശിക്കു നൽകിയത്. മുകളിൽ മനുഷ്യശരീരവും താഴെ കുതിരയുടെ ശരീരവും ചേർന്ന രൂപമാണിതിന്. ബി.സി.ഇ നാലാം നൂറ്റാണ്ടിൽ പ്രസിദ്ധ യവന ജ്യോതിഃശാസ്ത്രജ്ഞനായിരുന്ന [[നിഡസിലെ യുഡോക്സസ്|യൂഡോക്സസും]] ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ ഗ്രീക്കു കവിയായിരുന്ന [[അരാറ്റസ്|അരാറ്റസും]] സെന്റാറസ്സിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സി.ഇ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ടോളമി]] അദ്ദേഹത്തിന്റെ കാറ്റലോഗിലും സെന്റാറസ്സിനെ ചേർത്തിട്ടുണ്ട്. അന്ന് ഇന്നത്തേക്കാൾ വലിയതായിരുന്നു സെന്റാറസ്. [[വൃകം (നക്ഷത്രരാശി)|വൃകം]] രാശിയും ഇതോടു ചേർത്താണ് അന്ന് ചിത്രീകരിച്ചിരുന്നത്. സെന്റാറസിന്റെ കുന്തത്തിൽ കോർത്ത ഒരു മൃഗമായാണ് അക്കാലത്ത് സെന്റാറസിനെ അവതരിപ്പിച്ചത്.<ref name=Allen>{{cite book|last1=Allen|first1=Richard Hinckley|title=Star Names: Their Lore and Meaning|date=1963|publisher=Dover|isbn=978-0-486-21079-7|page=[https://archive.org/details/starnamestheirlo00alle/page/279 279]|url=https://archive.org/details/starnamestheirlo00alle/page/279}}</ref> ഇപ്പോൾ പ്രത്യേക നക്ഷത്രരാശിയായി കണക്കാക്കുന്ന [[തൃശങ്കു (നക്ഷത്രരാശി)|തൃശങ്കു]] രാശിയെ സെന്റാറസിന്റെ കാലായാണ് അടയാളപ്പെടുത്തിയിരുന്നത്. ഇപ്പോൾ ചെറിയൊരു രാശിയായി കണക്കാക്കുന്ന [[ചുരുളൻ]] സെന്റാറസിന്റെ മുന്നിലെ കുളമ്പിനു താഴെയായി പ്രത്യേകം രൂപമൊന്നുമില്ലാത്ത കുറച്ചു നക്ഷത്രങ്ങളായാണ് ചിത്രീകരിച്ചത്.
ബാബിലോണിയക്കാർ ഇതിന് ഒരു കാട്ടുപോത്തും മനുഷ്യനും ചേർന്ന രൂപമാണ് നൽകിയത്. പുരാതനകാലത്ത് ബാബിലോണിയക്കാർ ആരാധിച്ചിരുന്ന ഉത്തു-ഷമാഷ് എന്ന സൂര്യദേവന്റെ രൂപമാണിത്.<ref>''Babylonian Star-lore'' by Gavin White, Solaria Pubs, 2008, page 57ff</ref>
 
==നക്ഷത്രങ്ങൾ==
"https://ml.wikipedia.org/wiki/സെന്റാറസ്_നക്ഷത്രഗണം" എന്ന താളിൽനിന്ന് ശേഖരിച്ചത്