"സെന്റാറസ് നക്ഷത്രഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
 
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രഗണമാണ് '''സെന്റാറസ് ''' (Centaurus). മലയാളത്തിൽ [[മഹിഷാസുരൻ]] എന്ന് പറയുന്നു. ഇത് വളരെ വലുതും പ്രകാശമാനം കൂടിയ നക്ഷത്രങ്ങളുള്ളതിനാൽ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുന്നതുമാണ്‌. [[സൂര്യൻ|സൂര്യനോട്]] ഏറ്റവും അടുത്ത നക്ഷത്രമായ [[പ്രോക്സിമ സെന്റോറി]] ഈ നക്ഷത്രരാശിയിലാണ്‌. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[ടോളമി|ടോളമിയുടെ]] 48 ഗണങ്ങളുള്ള നക്ഷത്രപട്ടികയിലും 88 ഗണങ്ങളുള്ള ആധുനിക [[നക്ഷത്രരാശി|ഗണങ്ങളുടെ]] പട്ടികയിലും ഇത് ഉൾപ്പെടുന്നു. [[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണങ്ങളിലെ]] പകുതി മനുഷ്യന്റെയും പകുതി കുതിരയുടെയും രൂപമുള്ള [[സെന്റോർ|സെന്റോറുകളിൽ]] നിന്നാണ് ഈ പേരു സ്വീകരിച്ചത്. വലിയ നക്ഷത്രങ്ങളിലൊന്നായ HR 5171, ആകാശഗംഗയിലെ ഏറ്റവും തിളക്കം കൂടിയ [[ഗോളീയ താരവ്യൂഹം|ഗോളീയ താരവ്യൂഹമായ]] ഒമേഗ സെന്റൗറിയും ഇതിലാണുള്ളത്.
==ചരിത്രം==
 
[[File:Kentauren, 1602 - Skoklosters slott - 102438.tif|left|thumb|1602ലെ ഒരു ചിത്രീകരണം]]
ഇപ്പോൾ തെക്കേ ചക്രവാളരേഖയിൽ നിന്നും കുറെ ഉയർന്നാണ് സെന്റാറസിനെ കാണുക. എന്നാൽ സംസ്കാരങ്ങൾ ഉദയം കൊള്ളുന്ന കാലത്ത് ഇതൊരു മദ്ധ്യരേഖാ [[നക്ഷത്രരാശി|നക്ഷത്രരാശിയായിരുന്നു]]. സഹസ്രാബ്ദങ്ങളിലൂടെയുള്ള [[പുരസ്സരണം|പുരസ്സരണത്തിന്റെ]] ഫലമായാണ് അത് ഇന്നത്തെ സ്ഥാനത്തെത്തിയത്. ഏതാണ്ട് 7000 വർഷങ്ങൾ കൂടി കഴിയുമ്പോൾ ഇത് വടക്കെ അക്ഷാംശത്തിലുള്ളവർക്ക് കാണാൻ കഴിയുന്നതിന്റെ പരമാവധി ഉയരത്തിലെത്തും.
==നക്ഷത്രങ്ങൾ==
തിളക്കം കൂടിയ ധാരാളം നക്ഷത്രങ്ങളുള്ള ഒരു രാശിയാണ് സെന്റാറസ്. ഇതിലെ ആൽഫ, ബീറ്റ നക്ഷത്രങ്ങൾ [[തൃശങ്കു (നക്ഷത്രരാശി)|തൃശങ്കുവിലേക്കുള്ള]] ചൂണ്ടുകോൽ നക്ഷത്രങ്ങളാണ്. [[കാന്തിമാനം]] 6.5നു മുകളിലുള്ള 281 [[നക്ഷത്രം|നക്ഷത്രങ്ങളാണ്]] ഇതിലുള്ളത്. നഗ്നനേത്രങ്ങൾ കണാൻ കഴിയുന്ന ഇത്രയും നക്ഷത്രങ്ങൾ മറ്റൊരു രാശിയിലും കാണില്ല. വളരെ ഉയർന്ന [[സ്വാഭാവിക ചലനം]] രേഖപ്പെടുത്തിയിട്ടുള്ള നക്ഷത്രമാണ് [[ആൽഫ സെന്റൗറി]]. ഏകദേശം 4000 വർഷം കൊണ്ട് ബീറ്റ സെന്റൗറിയിൽ നിന്ന് അര ഡിഗ്രി സ്ഥാനവ്യത്യാസമാണ് ഇതിനുണ്ടാവുന്നത്.{{sfn|Ridpath|Tirion|2017|pp=110–113}}
"https://ml.wikipedia.org/wiki/സെന്റാറസ്_നക്ഷത്രഗണം" എന്ന താളിൽനിന്ന് ശേഖരിച്ചത്