"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
ക്രിസ്തുവിനു മുന്ന് രണ്ടാം നൂറ്റാണ്ടുമുതല്‍ ക്രിസ്തുവര്‍ഷം 8-)ം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിലായിരിക്കണം ഇത് രചിച്ചത് എന്നു കരുതുന്നു. അര്‍ത്ഥശാസ്ത്രത്തിനുശേഷവും [[മണിമേഖല]] [[ചിലപ്പതികാരം]] എന്നിവക്കുമുന്നുമാണ്‌ ഇത് രചിക്കപ്പെട്ടത്. മണീമേഖലയിലും ചിലപ്പതികാരത്തിലും കുറളിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. [[സംഘസാഹിത്യം|സംഘസാഹിത്യത്തില്‍]] കീഴ്കണക്ക്, മേല്‍ക്കണക്ക് എന്നീ രണ്ടുവിഭാഗത്തില്‍ പെടുന്ന ഗ്രന്ഥങ്ങളാണുള്ളത്. തിരുക്കുറള്‍ [[സംഘസാഹിത്യം|സംഘസാഹിത്യത്തിലെ]] കീഴ്കണക്ക് വിഭാഗത്തില്പെട്ട ഗ്രന്ഥമാണ്‌. മേല്‍ക്കണക്ക് എന്നത് വെണ്‍പാ, ആശിരിയിപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുള്‍പ്പാ എന്നീ അഞ്ചുവക കവിതകളുടെ സംഘാതമാണ്‌. നാല്പ്പതുമുതല്‍ ആയിരത്തി മുന്നൂറ്റി മുപ്പത് വരെ പാട്ടുകള്‍ ഇവയില്‍ ഒരോന്നിലും ഉണ്ടാകാം. കീഴ്കണക്കാകട്ടെ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ വിഷയങ്ങളിലുള്ള വെണ്‍പാ, കുറള്‍ എന്നീ സൂത്രണങ്ങളില്‍ രചിക്കപ്പെട്ടതുമായിരിക്കും. ഇവയില്‍ 18 കൃതികള്‍ അടങ്ങിയിരിക്കുന്നു. മുറയേ, മുപ്പാല്‍ നാലടിയാര്‍ തുടങ്ങിയവയാണവ.
==വിഭാഗങ്ങള്‍==
അറത്തുപ്പാല്‍ (ധര്‍മ്മമാര്‍ഗ്ഗം), പൊരുട്പ്പാല്‍ (അര്‍ത്ഥമാര്‍ഗ്ഗം), കാമത്തുപ്പാല്‍ (കാമമാര്‍ഗ്ഗം) എന്നീ മുന്ന് വിഭാഗങ്ങളായിട്ടാണ്‌ തിരുവള്ളുവര്‍ ഈ ഗ്രന്ഥത്തെ ഒരുക്കിയിരിക്കുന്നത്. കീഴ്ക്കണക്ക് വിഭാഗത്തില്‍ പെടുന്ന 18 കൃതികളും ഏതാണ്ട് ഇതേ രീതിയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ഈ വിഭഗങ്ങളിലായി ജീവിതദര്‍ശനം അതീവ ജാഗ്രതയോടെ ഒതുക്കി എഴുതിയിരിക്കുന്നു. ലോകധര്‍മ്മം ഉണര്‍ത്തുന്ന ധര്‍മ്മമാര്‍ഗ്ഗം ഏത് ജാതിയില്പ്പെട്ട(ധര്‍മ്മം സ്വീകരിച്ചവര്‍)വര്‍ക്കും ജീവന്റെ സത്യം ഉണര്‍ത്തി ജീവിതം ധന്യമാക്കാനുള്ള പൊതുവായ നീതിമാര്‍ഗ്ഗം ഉപദേശിക്‍കുന്നു. ധര്‍മ്മമാര്‍ഗ്ഗം തിരുക്കുറളില്‍ രണ്ട് ഭാഗമായി രചിച്ചിരിക്കുന്നു. ധര്‍മ്മവഴി അന്വേഷിച്ച് ജീവിതം സഫലമാക്കുന്നതില്‍ സാധാരണക്കാരനഅണ്‌ പ്രഥമസ്ഥാനം. ജന്മമെടുക്കുന്നത് ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യാനാണ്‌ അതില്‍ പ്രാധാന്യം ഗൃഹസ്ഥാശ്രമിയുറ്റെ കര്‍മ്മത്തിനാണ്‌. അതിനാല്‍ ആദ്യമായി ഗൃഹസ്ഥാശ്രമധര്‍മ്മത്തിനും രണ്ടാമതായേ സന്യാസത്തിനായുള്ള കര്‍മ്മമാര്‍ഗ്ഗങ്ങളും ഉപദേശിക്കുന്നു.
അര്‍ത്ഥമാര്‍ഗ്ഗത്തില്‍ രാഗാവിനോടും രാജ്യത്തോടുമുള്ള കടപ്പാടും ഭരണചക്രം എങ്ങനെ തിരിയണം എന്നതുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രണയസുഖത്തിലെ കാമര്‍മാര്‍ഗ്ഗം മൂന്നാമത്തേതാണ്‌. അന്നത്തെ ദക്ഷിണേന്ത്യന്‍ സംസ്കാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ദൈവീകപ്രേമത്തിനെ വിവരണമായാണ്‌ കാമമാര്‍ഗ്ഗത്തെ ദര്‍ശിക്കാവുന്നത്.
 
[[en:Tirukkural]]
[‍de:Tirukkural]]
[[hi:तिरुक्कुरल]]
[[hu:Kural (irodalom)]]
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്