"സൈക്ലോപ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 3:
 
 
'''സൈക്ലോപ്‌സ്''' ({{lang-el|Κύκλωψ, Kuklōps}}) എന്നറിയപ്പെടുന്നത് ഗ്രീക്ക് പുരാണേതിഹാസങ്ങളിൽ പറയുന്ന ഒറ്റക്കണ്ണുള്ള രക്ഷസാണ്.{{lang-el|Κύκλωψ, Kuklōps}}പുരാതന ഗ്രീസിലെ നിരവധി കവികളും, എഴുത്തുകാരും സൈക്ലോപ്‌സുകളെക്കുറിച്ച് തങ്ങളുടെ കൃതികളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സൈക്ലോപ്‌സിനെക്കുറിച്ചുള്ള പരാമർശം എവിടെയുമില്ല.
വട്ടക്കണ്ണുകൾ എന്ന അർത്ഥത്തിലാണ് സൈക്ലോപ്‌സ് എന്ന പദപ്രയോഗം എന്നു കരുതപ്പെടുന്നു. പുരാതന ഗ്രീസിൽ ജീവിച്ചിരുന്ന അന്ധകവിയായ [[ഹോമർ| ഹോമറിന്റെ]] ഒഡീസ്സിയിലെ പോളിഫെമസ് ഒരു സൈക്ലോപ്‌സ് ആണ്.
പുരാതന ഗ്രീസിലെ മൂന്നു പ്രമുഖ ദുരന്തനാടകകൃത്തുക്കളിൽ ഒടുവിലത്തെ ആളായ [[യൂറിപ്പിഡിസ്|യൂറിപ്പിഡിസിന്റെ]] കൃതികളിലും സൈക്ലോപ്‌സ് രക്ഷസുകളെ കഥാപാത്രങ്ങളായി കാണാം. ഇറ്റലിയുടെ ഭാഗമായ [[സിസിലി]] ദ്വീപിൽ ഉള്ള [[എറ്റ്‌ന അഗ്നിപർവതം| എറ്റ്‌ന അഗ്നിപർവതത്തെക്കുറിച്ചുള്ള]] ഐതിഹ്യത്തിലും സൈക്ലോപ്‌സുകൾ ഇടം പിടിച്ചിട്ടുണ്ട്. എറ്റ്‌ന അഗ്നിപർവതത്തിന്റെ അന്തർഭാഗം സൈക്ലോപ്‌സ് രക്ഷസുകളുടെ താവളമാണെന്നും മറ്റും വിശ്വസിക്കപ്പെട്ടിരുന്നു.
 
== ഉത്പത്തി==
ഭൂമുഖത്ത് ആദ്യമായി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളെല്ലാം തന്നെ ഭീകരജന്തുക്കളായിരുന്നു, അതിലൊരു വർഗ്ഗമായിരുന്നത്രെ, ഒറ്റക്കണ്ണന്മാരായ സൈക്ലോപ്സുകൾ . <ref>{{cite book|title= Metamorphosis|author=Ovid|publisher= Signet Classics| year=2001|}}</ref>. പിന്നീട് സൈക്ലോപ്സുകളൊഴികെ മറ്റവയൊക്കെ ഭൂമുഖത്തു നിന്ന് നിഷ്ക്കാസനം ചെയ്യപ്പെട്ടു. സ്യൂസിന് ഏറെ പ്രിയപ്പെട്ടവരായിരുന്നു സൈക്ലോപ്സുകൾ. ജനപഥങ്ങളിൽ നിന്നകന്നു മാറിയ ഒരു ദ്വീപിൽ സ്യൂസ് അവക്ക് വാസസ്ഥാനം ഏർപ്പാടാക്കിക്കൊടുത്തു.</br>
"https://ml.wikipedia.org/wiki/സൈക്ലോപ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്