"അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (via JWB)
→‎top: വർഗ്ഗം ശരിയാക്കി, minor edits
വരി 1:
{{prettyurl|Ambalappuzha}}
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലാ ആസ്ഥാനം]] ഉൾക്കൊള്ളുന്ന താലൂക്കാണ് '''അമ്പലപ്പുഴ'''. ആകെ 13 വില്ലേജുകൾ ആണ് ഈ താലൂക്കിൽ ഉള്ളത്. [[കൃഷി]], [[മീൻപിടുത്തം|മത്സ്യബന്ധനം]], കയർ വ്യവസായം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ]] ഈറ്റില്ലമായ ഈ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലെ]] ചുവന്ന ഏടായ [[പുന്നപ്ര-വയലാർ സമരം|പുന്നപ്ര വയലാർ സമരം]] നടന്ന [[പുന്നപ്ര]] അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്.
 
[[അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം]] പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. [[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂർ]], [[ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം|ആറന്മുള]] എന്നിവയാണ് മറ്റുള്ളവ. മദ്ധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കൻ കേരളത്തിലുള്ള ക്ഷേത്രമായതിനാൽ 'തെക്കൻ ഗുരുവായൂർ' എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ൽ [[ചെമ്പകശ്ശേരി]] രാജാവായിരുന്ന ദേവനാരായണനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. [[അമ്പലപ്പുഴ പാൽപ്പായസം|ഇവിടത്തെ പാൽപ്പായസം]] വളരെ പ്രസിദ്ധമാണ്. മഹാകവി [[കുഞ്ചൻ നമ്പ്യാർ|കലക്കത്ത് കുഞ്ചൻ നമ്പ്യാർ]] തന്റെ യൗവനത്തിൽ അമ്പലപ്പുഴയിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന് [[തുള്ളൽ (വിവക്ഷകൾ)|തുള്ളൽ]] തുടങ്ങാൻ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. [[മീനം|മീനമാസത്തിൽ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] ആറാട്ടായി പത്തുദിവസം ഉത്സവം, [[മകരം|മകരമാസത്തിൽ]] പന്ത്രണ്ടുദിവസം നടക്കുന്ന കളഭാഭിഷേകം (പന്ത്രണ്ടുകളഭം), [[ശ്രീകൃഷ്ണ ജന്മാഷ്ടമി]] എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷദിവസങ്ങൾ. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ക്ഷേത്രം.
 
{{Panorama
വരി 13:
 
{{commons category|Ambalappuzha}}
 
{{Alappuzha-geo-stub|Ambalappuzha}}
 
{{ആലപ്പുഴ ജില്ല}}
 
[[Categoryവർഗ്ഗം:ആലപ്പുഴ ജില്ലയിലെ പട്ടണങ്ങൾ]]
 
 
{{Alappuzha-geo-stub|Ambalappuzha}}
"https://ml.wikipedia.org/wiki/അമ്പലപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്