"കേരളത്തിലെ സ്വർണ്ണക്കടത്തു കേസ് 2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അന്വേഷണങ്ങൾ: അപ്ഡേറ്റ്
വരി 9:
മുൻകോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ് ഐ.ടി വകുപ്പിലെ ഒരു പദ്ധതിയിലെ കരാർ ജീവനക്കാരിയായിരുന്നത് വകുപ്പിനേയും മുൻ ഐ.ടി സെക്രട്ടറി ശിവശങ്കരനും [[മുഖ്യമന്ത്രി]] [[പിണറായി വിജയൻ|പിണറായി വിജയനും]] വിവാദത്തിൽ ഉൾപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ പല ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. സ്വർണം പിടിച്ചപ്പോൾ വിട്ടയ്ക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ വിളിയെത്തിയെന്ന് [[ബി.ജെ.പി]] സംസ്ഥാന പ്രസിഡന്റ് [[കെ. സുരേന്ദ്രൻ]] ആരോപിച്ചു. എന്നാൽ, [[മുഖ്യമന്ത്രി]]യുടെ ഓഫീസിൽ നിന്നും ആരും വിളിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പിന്നീട് [[സംഘപരിവാർ]] സംഘടനയായ [[ബി.എം.എസ്|ബി.എം.എസി]]ന്റെ നേതാവാണ് കസ്റ്റംസിനെ വിളിച്ചതെന്ന കാര്യം പുറത്തുവന്നു. [[ബി.എം.എസ്]] നേതാവായ ഹരി രാജിന്റെ [[എറണാകുളം|എറണാകുള]]ത്തെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തു.<ref>https://keralaonlinenews.com/2020/07/09/swapna-sureshgold-smuggling-casebms-leader.html</ref>. കോൺസുലേറ്റിന്റെ പേരിൽ എന്ന കാർഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുൻ എം.പിയും [[ദൽഹി]]യിലെ സംസ്ഥന സർക്കാർ പ്രതിനിധിയുമായ എ.സമ്പത്ത് വിളിച്ചിരുന്നെന്ന് [[ജന്മഭൂമി ദിനപ്പത്രം|ജന്മഭൂമി പത്രം]] ആരോപിക്കുന്നു.<ref>https://www.janmabhumi.in/read/gold-smuggling-3/</ref>. ഇതിനിടയിൽ സ്വർണ്ണക്കടത്തു കേസിലെ പ്രതിയെന്ന് ആരോപിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്‍ദസന്ദേശം ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവരികയും ചെയ്തു.<ref>https://www.twentyfournews.com/2020/07/09/family-got-death-threat-says-swapna-suresh.html</ref> . സ്വർണക്കടത്ത് കേസിൽ പങ്കുള്ളതുകൊണ്ടല്ല മാറി നിൽക്കുന്നതെന്ന് . ഭയം കൊണ്ടും ജീവന് ഭീഷണിയുള്ളതുകൊണ്ടുമാണ്. ഇപ്പോൾ നടക്കുന്നത് മാധ്യമ വിചാരണയാണ്. തന്നെയും കുടുംബത്തേയും ആത്മഹത്യാവക്കിലെത്തിച്ചുവെന്ന് സ്വപ്‌ന പറഞ്ഞു.<ref>https://www.twentyfournews.com/2020/07/09/family-got-death-threat-says-swapna-suresh.html</ref>
==അന്വേഷണങ്ങൾ==
സ്വർണ്ണക്കടത്തു കേസ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. <ref>https://www.deshabhimani.com/news/kerala/gold-smuggling-case-nia/882121</ref>, <ref>https://www.mathrubhumi.com/news/kerala/nia-permitted-to-probe-thiruvananthapuram-gold-smuggling-case-1.4892990</ref>തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്തതായി [[നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി|എൻ.ഐ.എ]] ഹൈക്കോടതിയിൽ അറിയിച്ചു.<ref>https://www.manoramaonline.com/news/latest-news/2020/07/10/diplomatic-baggage-gold-smuggling-case-nia-high-court.html</ref>. സ്വർണക്കടത്തിലൂടെ രാജ്യത്ത് എത്തിയ പണം ദേശീയ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനാലും പണം ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് നടപടി എന്നാണ് [[നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി|എൻ.ഐ.എ]] അഭിഭാഷകൻ കോടതിയെ അറിയിച്ചിരിക്കുന്നത്.<ref>https://www.manoramaonline.com/news/latest-news/2020/07/10/diplomatic-baggage-gold-smuggling-case-nia-high-court.html</ref>. സ്വർണക്കടത്ത് കേസ് എൻഐഎയ്‌ക്കു‌വിട്ട കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി [[പിണറായി വിജയൻ|പിണറായി വിജയനും]] പറഞ്ഞു. <ref>https://www.deshabhimani.com/news/kerala/gold-smuggling-case-nia/882121</ref>. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് പങ്കുണ്ടെന്ന് [[കേന്ദ്രസർക്കാർ]] [[ഹൈക്കോടതി]]യിൽ അറിയിച്ചിട്ടുണ്ട്.സ്വപ്ന സുരേഷ് , സരിത്, സന്ദീപ് എന്നിവർ സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് സന്ദീപിന്റെ ഭാര്യ സൗമ്യ മൊഴിനൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് [[കേന്ദ്രസർക്കാർ]] വ്യക്തമാക്കി.<ref>https://www.manoramanews.com/news/breaking-news/2020/07/10/uapa-against-swapna-suresh-by-nia.html</ref>. സ്വർണക്കടത്തിൽ [[യു.എ.പി.എ]] അടക്കമുള്ള വകുപ്പുകൾ ഉൾപ്പെുടുത്തി [[നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി|എൻ.ഐ.എ]] കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. [[യു.എ.ഇ]] കോൺസുലേറ്റിലെ മുൻ പി.ആർ.ഒ പി.എസ്‌ സരിത്‌ മുമ്പും സമാനരീതിയിൽ സ്വർണക്കടത്ത്‌ നടത്തിയതായി പ്രാഥമികനിഗമനമെന്ന്‌ ദേശീയ അന്വേഷണ ഏജൻസി ([[നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി|എൻഐഎ]])യുടെ പ്രഥമവിവര റിപ്പോർട്ട്‌.<ref>https://www.deshabhimani.com/news/kerala/news-kerala-10-07-2020/882254</ref>. ഇതിനിടയിൽ ശനിയാഴ്ച വൈകുന്നേരം ബാംഗ്ലൂരിൽ വെച്ച് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലാവുകയും ചെയ്തു. <ref>https://www.mathrubhumi.com/news/kerala/gold-smuggling-case-swapna-suresh-in-nia-custody-at-bengaluru-1.4897814</ref>, ബെംഗളൂരു പോലീസിന്റെയും മധുരയിലെ കസ്റ്റംസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇരുവരുമുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും വെവ്വെറെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഫോൺകോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇരുവരുമുള്ള സ്ഥലം സംബന്ധിച്ച് അന്വേഷണ സംഘത്തിന് സൂചന നൽകിയതെന്നാണ് വിവരം.<ref>https://www.mathrubhumi.com/news/kerala/gold-smuggling-case-swapna-suresh-in-nia-custody-at-bengaluru-1.4897814</ref>. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ബെംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്മെൻറ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.<ref>https://www.manoramaonline.com/news/latest-news/2020/07/12/swapna-and-sandeep-arrsted-by-nia.html</ref> കസ്റ്റിഡിയിലെടുത്ത ഇരുവരേയും കോടതി ജൂലൈ 21 വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. [https://www.malayalamnewsdaily.com/node/328711/kerala/important-evidence-sandeep-nairs-bag]
 
== സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ==