"പാലത്തായി കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
കൂടുതൽ വിവരങ്ങൾ ചേർത്തു
(ചെ.)
(കൂടുതൽ വിവരങ്ങൾ ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
[[കണ്ണൂർ]] ജില്ലയിലെ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗിക പീഡിപ്പിച്ചപീഡനത്തിന് ഇരയാക്കിയ പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും പാലത്തായി കേസ് എന്ന് അറിയപ്പെടുന്നു [https://www.madhyamam.com/kerala/palathayi-child-abuse-kerala-news/689986]
 
2020 മാർച്ച് മാർച്ച് 16 നാണ് പഠിപ്പിക്കുന്ന സ്‌കൂളിലെ പത്തുവയസുകാരിയെ അധ്യാപകനായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തലശേരി ഡിവൈഎസ്പിക്കാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിന്നീട് പാനൂർ സ്‌റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല.
[[ബി.ജെ.പി|ബി.ജെ.പിയുടെ]] തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാർ അനുകൂല അധ്യാപക സംഘടനയായ എൻടിയു ജില്ലാ നേതാവും കൂടിയായിരുന്ന പദ്മരാജനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പോലീസ് തയാറാകാതിരുന്നത് ജനകീയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു https://malayalam.asiavillenews.com/article/kannur-palathayi-up-school-student-rape-case-local-police-to-crime-branch-investigation-padmarajan-get-bail-51770. ഏറ പ്രതിഷേധങ്ങൾക്ക് ശേഷം 2020 ഏപ്രിൽ 15 ന് കുനിയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പദ്മരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോയും ചുമത്തി. https://www.manoramanews.com/news/breaking-news/2020/04/15/bjp-leader-accused-in-panoor-pocso-case-nabbed-followup-15.html കുട്ടിയെ പല തവണ ചോദ്യം ചെയ്ത അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന ബന്ധുക്കളുടെ ആരോപണത്തുടർന്ന് അന്വേഷണ സംഘത്തെ മാറ്റുകയും കേസ് 2020 ഏപ്രിൽ 24 ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ തലശ്ശേരി സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി.
അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാനായിട്ടും കുറ്റപത്രം നൽകാത്തതിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയ സമരങ്ങൾ നടന്നു. തുടർന്ന് 90 ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ ജൂലൈ 14 ന് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്‌സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75,82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു. ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാലാണ് പോക്‌സോ വകുപ്പുകൾ ചുമത്താതിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. https://www.malayalamnewsdaily.com/node/327751/kerala/palathayi-case-protest 2020 ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചു. https://www.mathrubhumi.com/print-edition/kerala/article-1.4909404
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3385259" എന്ന താളിൽനിന്ന് ശേഖരിച്ചത്