"കെ.പി. നാരായണ പിഷാരോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കെ.പി.നാരായണ പിഷാരോടി (ജനനം: 1909 ഓഗസ്ത് 23, മരണം: 2004 മാര്‍ച് 21) കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ ജീവിച്ചിരുന്ന സംസ്കൃത-മലയാള പണ്ഡിതന്മാരില്‍ അഗ്രഗണ്യനാണ്‌ നാരായണ പിഷാരോടി. പട്ടാമ്പിക്കടുത്ത് കൊടിക്കുന്നു പിഷാരത്ത് ജനനം. ഗുരുകുല സമ്പ്രദായത്തില്‍ പ്രാധമിക വിദ്യാഭ്യാസം നടത്തി. പുന്നശ്ശേരി നീലകണ്ഠ ശര്‍മയുടെ കീഴില്‍ സംസ്കൃതം അഭ്യസിച്ചു. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം വിദ്വാന്‍ പരീക്ഷ ജയിച്ചു. അതിനു ശേഷം മധുര അമേരിക്കന്‍ കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മകേരളവര്‍മ്മ കോളേജ് തുടങ്ങിയ കലാലയങ്ങളില്‍ പഠിപ്പിച്ചു. കേരള വര്‍മ്മകേരളവര്‍മ്മ കോളേജില്‍ നിന്നും വിരമിച്ച ശേഷം, തൃശ്ശൂരില്‍, കാനാട്ടുകരയിലുള്ള സ്വവസതിയായ നാരായണീയത്തില്‍ താമസിച്ചുകൊണ്ടാണ്‌ മലയാള സാഹിത്യത്തില്‍ അദ്ദേഹം ഏറെ സംഭാവനകള്‍ നടത്തിയത്. ഭരതമുനിയുടെ നാട്യശാസ്ത്രം മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. കേശവീയം എന്ന മലയാള മഹാകാവ്യം സംസ്കൃതത്തിലേയ്ക്കും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛന്‍ പുരസ്ക്കാരം 1999ല്‍ ലഭിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല 2001ല്‍ അദ്ദേഹത്തെ ഡി.ലിറ്റ്. നല്‍കി ആദരിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇദ്ദേഹത്തിന്റെ പേരില്‍ ഒരു പുരസ്ക്കാരം നല്‍കി വരുന്നുണ്ട്.
== പ്രധാന കൃതികള്‍ ==
# നാട്യശാസ്ത്രം (തര്‍ജ്ജമ)
# ശ്രീകൃഷ്ണവിലാസം കാവ്യ പരിഭാഷ
# കുമാരസംഭവം വിവര്‍ത്തനം
# ആശ്ചര്യചൂഡാമണി വവര്‍ത്തനംവിവര്‍ത്തനം
# ശ്രീകൃഷ്ണചരിതം മണീപ്രവാളം വ്യാഖ്യാനം
# ആറ്റൂര്‍ (ജീവചരിത്രം)
"https://ml.wikipedia.org/wiki/കെ.പി._നാരായണ_പിഷാരോടി" എന്ന താളിൽനിന്ന് ശേഖരിച്ചത്