"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
 
ഇതോടെ പോര്‍ത്തുഗീസുകാര്‍ ഇംഗ്ലീഷ് കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചു. ഈ ആക്രമണങ്ങളെ അതിജീവിച്ച് ക്യാപ്റ്റന്‍ ബെസ്റ്റ് പോര്‍ച്ചുഗീസുകാരെ തോല്പ്പിച്ചു. ഈ വിജയം സൂറത്തിനെ‍ വാണിജ്യകേന്ദ്രമായി വികസിപ്പിക്കാന്‍ ഇംഗ്ലീഷുകാരെ സഹായിച്ചു. 1615-ല്‍ പോര്‍ത്തുഗീസുകാര്‍ വീണ്ടും സൂറത്തില്‍ വച്ച് ഇംഗ്ലീഷ് കപ്പലുകളെ ആക്രമിച്ചെങ്കിലും വീണ്ടും പരാജയപ്പെട്ടു. 1615 മുതല്‍ 1618 വരെ ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആദ്യ സ്ഥാനപതിയായി സര്‍ തോമസ് റോവിനെ, മുഗള്‍ ചക്രവര്‍ത്തി [[ജഹാംഗീര്‍]] അനുവദിച്ചു. 1635-ല്‍ ഇന്ത്യയുടേ പടിഞ്ഞാറന്‍ തീരങ്ങളില്‍ മുഴുവന്‍ വാണിജ്യം നടത്താനുള്ള അനുമതി കമ്പനി നേടിയെടുത്തു. കമ്പനി ഉദ്യോഗസ്ഥനായിരുന്ന [[ഫ്രാന്‍സിസ് ഡേ]] [[ചെന്നൈ|മദ്രാസില്‍]] സ്ഥലമെടുത്ത് [[സെയിന്റ് ജോര്‍ജ്ജ് കോട്ട]] പണിത് കമ്പനിയുടെ വികാസം കിഴക്കന്‍ തീരത്തേക്കു കൂടി വ്യാപിച്ചു. ഇതിനുപുറമേ [[ബംഗാള്‍|ബംഗാളിലെ]] നവാബും [[ഹൂഗ്ലി|ഹൂഗ്ലീ നദിക്കരയില്‍]] ഒരു പാണ്ടികശാല പണിയുന്നതിനുള്ള അനുമതി ബംഗാള്‍ നവാബ് നല്‍കിയെങ്കിലും കോട്ട കെട്ടുന്നതിനെ അദ്ദേഹം എതിര്‍ത്തു. ഇതിനെത്തുടര്‍ന്ന് നവാബുമായുണ്ടായ ഏറ്റുമുട്ടലില്‍ കമ്പനിക്ക് കല്‍ക്കത്തയിലേക്ക് പിന്‍വാങ്ങേണ്ടീ വന്നു. കല്‍ക്കത്തയില്‍ നിന്നും രണ്ടു വട്ടം നവാബ് ഇംഗ്ലീഷുകാരെ തുരത്തിയെങ്കിലും 1690-ല്‍ കമ്പനി കല്‍ക്കത്തയില്‍ തിരിച്ചെത്തുകയും 1698-ല്‍ ഇവിടെ സെയിന്റ് വില്ല്യം കോട്ട പണിതീര്‍ക്കുകയും ചെയ്തു<ref name=rockliff/>.
 
1674-ല്‍ത്തന്നെ [[പോണ്ടിച്ചേരി|പോണ്ടിച്ചേരിയില്‍]] ഒരു പാണ്ടികശാലയും കോട്ടയും പണിത് [[ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി]] ഇന്ത്യയില്‍ കരുത്താര്‍ജ്ജിച്ചിരുന്നു. പോണ്ടിച്ചേരിക്കു പുറമേ മറ്റു പലയിടങ്ങളീലും ഫ്രഞ്ചുകാര്‍ക്ക് കേന്ദ്രങ്ങളുണ്ടായിരുന്നു. 1707-ലെ [[ഔറംഗസേബ്|ഔറംഗസേബിന്റെ]] മരണത്തിനു ശെഷം മുഗള്‍ സാമ്രാജ്യം ശിഥിലമാകുകയും ഉപഭൂഖണ്ഡത്തിലാകമാനം ഒരു രാഷ്ട്രീയ അസ്ഥിരത ഉടലെടുക്കുകയും ചെയ്തു. ഈ അസ്ഥിരത മുതലെടുത്ത് ഇന്ത്യയുടെ ഭരണനിയന്ത്രണം കൈക്കലാക്കാന്‍ 1741-ല്‍ ഇന്ത്യയിലെ ഫ്രഞ്ച് കേന്ദ്രങ്ങളുടെ ഗവര്‍ണറായി ചുമതലയേറ്റ [[ഡ്യൂപ്ലെയിക്സ്]] പദ്ധതിയിട്ടു. ഭരണാധികഅരികളുമായി സഖ്യമുണ്ടാക്കിയും പാവഭരണഅധികാരികളെ ഭരണത്തില്‍ പ്രതിഷ്ഠിച്ചും കര്ണാടകവും ഹൈദരബാദും അടക്കമുള്ള ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏതാണ്ട് ഫ്രഞ്ചുകാരുടെ കൈക്കലായി. 1746-ല്‍ ഫ്രഞ്ചുകാര്‍ മദ്രാസ് പിടിച്ചടക്കുകയും ചെയ്തു. 1751-ല്‍ [[റോബര്‍ട്ട് ക്ലൈവ്|റോബര്‍ട്ട് ക്ലൈവിന്റെ]] നേതൃത്വത്തിലുള്ള കമ്പനി സൈന്യം ഫ്രഞ്ചുകാരെ പരാജയപ്പെടുത്തുകയും ഡെക്കാന്റെ ഭരണകേന്ദ്രമായിരുന്ന ആര്‍ക്കോട്ട് പിടിക്കുകയും ഫ്രാന്‍സിന്തേയും ഡ്യൂപ്ലെക്സിന്തേയും ആഗ്രഹങ്ങള്‍ വിഫലമാക്കുകയും ചെയ്തു<ref name=rockliff/>.
 
കോട്ട വിപുലപ്പെടുത്തുന്നതിനെയും മറ്റും ചൊല്ലി ബംഗാള്‍ നവാബും കമ്പനിയുമായുള്ള തര്‍ക്കം രൂക്ഷമാകുകയും, ഇതിനെത്തുടര്‍ന്ന് നവാബുമായുണ്ടായ ഏറ്റുമുട്ടലില്‍ കമ്പനിക്ക് കല്‍ക്കത്തയിലേക്ക് പിന്‍വാങ്ങേണ്ടീ വന്നു. കല്‍ക്കത്തയില്‍ നിന്നും രണ്ടു വട്ടം നവാബ് ഇംഗ്ലീഷുകാരെ തുരത്തിയെങ്കിലും 1690-ല്‍ കമ്പനി കല്‍ക്കത്തയില്‍ തിരിച്ചെത്തുകയും 1698-ല്‍ ഇവിടെ സെയിന്റ് വില്ല്യം കോട്ട പണിതീര്‍ക്കുകയും ചെയ്തു.
 
<!--146- ഇംഗ്ലീഷുകരെ സിറാജുദ്ദൗള ഒരു ചെറിയ മുറീക്കുള്ളില്‍ പൂട്ടിയിടുകയും ഇതില്‍ 123 പേര്‍ പിറ്റേന്ന് രാവിലെയായപ്പോഴേക്കും മരണമടയുകയും ചെയ്തു. "ബ്ലാക്ക് ഹോള്‍" എന്നാണ്‌ ഈ സംഭവം അറിയപ്പേഉന്നത്.-->
 
ഫ്രഞ്ചുകാരെ തോല്പ്പിച്ച് റോബര്‍ട്ട് ക്ലൈവ് മദ്രാസില്‍ നിന്ന് കല്‍ക്കട്ടയിലെത്തുകയും കല്‍ക്കട്ട നവാബില്‍ നിന്നും തിരിച്ചു പിടിക്കുകയും ചെയ്തു. അതോടൊപ്പം ചന്ദര്‍ നഗറിലെ ഫ്രഞ്ച് കേന്ദ്രവും ക്ലൈവ് പിടിച്ചെടുത്തു. തൊട്ടടുത്ത വര്‍ഷം (1757-ല്‍) പ്ലാസി യുദ്ധത്തില്‍ നവാബിനെ തോല്പ്പിച്ച് ബംഗാളില്‍ അധികാരമുറപ്പിക്കുകയും മിര്‍ ജാഫര്‍ എന്ന പാവ ഭരണാധികാരിയെ നവാബായി പ്രതിഷ്ഠിക്കുകയും ചെയ്തു<ref name=rockliff/>..
 
===പ്ലാസി യുദ്ധം===
{{main|പ്ലാസി യുദ്ധം}}
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്