"എം.കെ. അർജ്ജുനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 14:
|spouse = ഭാരതി
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] ഒരു സംഗീതസംവിധായകനായിരുന്നു '''എം.കെ. അർജ്ജുനൻ'''<ref>http://www.mysticswara.com/arjunan.aspx</ref>. ''അർജ്ജുനൻ മാസ്റ്റർ'' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി [[നാടകം|നാടകങ്ങൾക്കും]] ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ''മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ'' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. തന്റെ 84 ആം വയസ്സിൽ ഏപ്രിൽ 6, 2020 തിങ്കളാഴ്ച രാവിലെ 3:30 നു [[കൊച്ചി]] [[പള്ളുരുത്തി|പള്ളുരുത്തിയിലെ]] വീട്ടിൽ വെച്ച് അന്തരിച്ചു.<ref name="death1">[https://www.manoramaonline.com/music/music-news/2020/04/06/legendary-musician-arjunan-master-passed-away.html മനോരമ പത്രത്തിൽ]</ref>
 
== ആദ്യകാലം ==
1936 ഓഗസ്റ്റ് 25-<ref>https://www.google.com/search?q=m+k+arjunan+birth&oq=m+k+arjunan+birth&aqs=chrome..69i57j69i64l3.8664j0j4&sourceid=chrome&ie=UTF-8</ref> ന് [[ഫോർട്ട് കൊച്ചി|ഫോർട്ടുകൊച്ചിയിലെ]] [[ചിരട്ടപ്പാലം|ചിരട്ടപ്പാലത്ത്‌]] കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായി അർജ്ജുനൻ ജനിച്ചു. പതിനാലുപേർ ജനിച്ചെങ്കിലും രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന നാലുപേർ മാത്രമാണ് ബാക്കിയായത്. അവരിൽ ആരും ഇന്ന് ബാക്കിയില്ല. ആസ്പിൻവാൾ കമ്പനിയിലെ ജീവനക്കാരനായിരുന്ന അച്ഛൻ മരിക്കുമ്പോൾ കുറെ ജീവിതപ്രാരാംബ്ദങ്ങൾ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യം. അന്ന് അർജ്ജുനന് പ്രായം ആറുമാസം മാത്രം. മക്കളെ പോറ്റാൻ പകലന്തിയോളം പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാൻ രണ്ടാം ക്ലാസ്സിൽ അർജ്ജുനൻ പഠനം നിർത്തി. പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റ്‌ തന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കാൻ പാടുപെട്ടു. വീടുകളിൽ ജോലിക്കു നിന്നും, ചുമട്‌ എടുത്തും, കൂലിപ്പണി ചെയ്‌തുമാണ് ജീവിതം മുൻപോട്ടു നീക്കിയത്.
 
അന്ന്‌ ഫോർട്ട്‌ കൊച്ചിയിലുണ്ടായിരുന്ന [[രാമൻവൈദ്യൻ]] എന്നൊരു സാമൂഹികപ്രവർത്തകനാണ്‌ ഈ‍ ദുരിതങ്ങളിൽ നിന്നു എം.കെ. അർജ്ജുനനെ രക്ഷിച്ചത്‌. [[പഴനി|പഴനിയിലെ]] ഒരു ആശ്രമത്തിന്റെ അനാഥാലയത്തിലേക്ക്‌ അർജ്ജുനനെയും ജ്യേഷ്ഠൻ പ്രഭാരകരനെയും രാമൻവൈദ്യനാണ്‌ കൊണ്ടുപോയത്‌. രണ്ടുപേരെങ്കിലും പട്ടിണിയിൽ നിന്നു രക്ഷപ്പെടുമല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ആ മക്കളെ യാത്രയാക്കി.
 
== സംഗീതലോകത്തേക്ക് ==
വരി 49:
 
==പുരസ്കാരം==
* [[കേരള സംഗീതനാടക അക്കാദമി]] ഫെലോഷിപ്പ് 2008.<ref name=math1>{{cite news|title=ശുദ്ധസംഗീതത്തിനൊരു ഫെലോഷിപ്പ്‌|url=http://archive.is/YgvCq|accessdate=2013 ഓഗസ്റ്റ് 4|newspaper=മാതൃഭൂമി|date=2013 ഓഗസ്റ്റ് 4}}</ref>
*മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ([[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2017|2017]]) - ഭയാനകം (സംവിധാനം: [[ജയരാജ്]])<ref>http://www.mathrubhumi.com/movies-music/specials/state-film-awards-2018/kerala-state-film-awards-1.2656038</ref>
==മരണം==
2020 [[ഏപ്രിൽ]] 6-ന് പുലർച്ചെ 3:30-തിന് വാർദ്ധക്യസഹജമായ അസുഖം കാരണം [[കൊച്ചി|കൊച്ചിയിലെ]] സ്വവസതിയിൽ വച്ച് അർജ്ജുനൻ മാസ്റ്റർ അന്തരിച്ചു. മരിക്കുമ്പോൾ ഇദ്ദേഹത്തിന് 84 വയസ്സായിരുന്നു.
"https://ml.wikipedia.org/wiki/എം.കെ._അർജ്ജുനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്