"പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
എവിടെയെല്ലാം ദ്രവ്യമുണ്ടോ ദ്രവ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലുമുണ്ടോ അവിടമെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. എല്ലാ ദ്രവ്യവും ദ്രവ്യരൂപങ്ങൾക്കിടയിലുള്ളതും അവയ്ക്കു ചലിക്കുവാൻ വേണ്ടതുമായ സ്ഥലവും ചേർന്നതാണ് പ്രപഞ്ചം. പ്രപഞ്ചത്തിന്റെ ഭാഗമല്ലാത്തതായി ഒന്നുമില്ല . ഇനി നമുക്ക് പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൻ ശ്രമിക്കാം .
 
പ്രപഞ്ചം എങ്ങനെയുണ്ടായി, എന്നും ,എന്നുണ്ടായിഎന്നുണ്ടാhയി, എന്നുമുള്ള ചോദ്യങ്ങൾ തുടങ്ങിയിട്ട് കാലം കുറേയായി. പ്രപഞ്ചോൽപ്പത്തിയെ വിശദീകരിക്കാൻ ശ്രമിക്കുന്ന പല സിദ്ധാന്തങ്ങളുണ്ട്. അതിലൊന്നാണ് മഹാവിസ്ഫോടന സിദ്ധാന്തം(big bang theory). മഹാവിസ്ഫോടന സിദ്ധാന്ത പ്രകാരം ആയിരത്തിയഞ്ഞൂറ്കോടി വർഷങ്ങൾക്ക് പുറകിലേക്ക് നാം നോക്കുകയാണ് എങ്കിൽ അന്ന് ആദിമ പ്രപഞ്ചം തുടക്കാവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കണം . ആ യുഗനാന്ദിയിൽ അതിഭയങ്കരമായ ഒരു പൊട്ടിത്തെറി നടന്നിരിക്കണം. ദ്രവ്യം സ്ഫോടനം വഴി നിലവിൽ വരികയും അകന്നു തുടങ്ങുകയും ചെയ്തിരിക്കണം. അൽപ്പം കൂടി ചുഴിഞ്ഞ് നോക്കാം നമുക്കത്.
 
എന്താണ് പൊട്ടിത്തെറിച്ചത്? അത്യുഗ്രഘനമുള്ള ഒരു ദ്രവ്യ പിണ്ഡം . അതു പൊട്ടിത്തെറിച്ചാൽ ചുട്ടുപഴുത്ത ദ്രവ്യം ചുറ്റിലേക്കും തെറിക്കും. വൻ പ്രവേഗത്തിൽ ഈ ദ്രവ്യ കണങ്ങൾ അകന്നകന്നു പോകും. അതിയായ ചൂടുനിമിത്തം വ്യത്യസ്ത മൂലകങ്ങൾ രൂപപ്പെടുവാനുള്ള സാഹചര്യങ്ങളുണ്ടായി എന്നും അനുമാനിക്കപ്പെടുന്നു. തുടക്കത്തിലുള്ള അത്യുന്നതമായ താപനില അതിൽ നിന്ന് വികിരണങ്ങൾ ഉത്സർജിക്കപ്പെടുന്നതുകൊണ്ട് ക്രമേണകുറഞ്ഞുവരുന്നു. പ്രത്യേക സമ്മർദ്ദങ്ങളുടെ ഫലമായി ചില ഭാഗങ്ങളിൽ കണങ്ങൾ കൂട്ടം കൂടി, അവ നെബുലകളായി, നക്ഷത്രങ്ങളായി............ ഗ്രഹങ്ങളായി......... ഗ്യലക്സികളായി മാറുന്നു.
"https://ml.wikipedia.org/wiki/പ്രപഞ്ചം" എന്ന താളിൽനിന്ന് ശേഖരിച്ചത്