"കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 37:
സി.പി.ഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964-ൽ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്<ref>[[#communi08|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്]]1989 പുതുവത്സരദിനം - പുറം 11</ref>.{{തെളിവ്}}. 1937 ൽ പാർട്ടി ഔപചാരികമായി രൂപീകൃതമായിരുന്നു എങ്കിലും അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങൾ മൂലം ഒളിവിൽ പ്രവർത്തിക്കാനേ കഴിഞ്ഞിരുന്നുള്ളു. എന്നാൽ 1938ലെ ആലപ്പുഴയിലെ തൊഴിലാളികളുടെ പൊതുപണിമുടക്ക്, പുന്നപ്രവയലാർ സമരം എന്നീ വിപ്ലവമുന്നേറ്റങ്ങളിലൊക്കെക്കൂടെ പാർട്ടി അതിന്റെ കരുത്ത് തെളിയിച്ചിരുന്നു<ref>[[#communi08|ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും - ഇ.എം.എസ് നമ്പൂതിരിപ്പാട്]]1989 പുതുവത്സരദിനം - പുറം 10</ref>.
 
[[19201925 | 19201925-ൽ]]<ref>{{cite web|url=https://sites.google.com/a/communistparty.in/cpi/brief-history-of-cpi|title=Brief History of CPI - CPI|publisher=|access-date=1 December 2015|archive-url=https://web.archive.org/web/20151209001241/https://sites.google.com/a/communistparty.in/cpi/brief-history-of-cpi#|archive-date=9 December 2015|url-status = live}}</ref> രൂപീകൃതമായ [[സി.പി.ഐ.]] ([[അവിഭക്ത<ref>{{cite കമ്മ്യൂണിസ്റ്റ്web|url=https://sites.google.com/a/communistparty.in/cpi/brief-history-of-cpi|title=Brief പാർട്ടി]])History of CPI - CPI|publisher=|access-date=1 December 2015|archive-url=https://web.archive.org/web/20151209001241/https://sites.google.com/a/communistparty.in/cpi/brief-history-of-cpi#|archive-date=9 December 2015|url-status = live}}</ref> എന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നാണ് സി.പി.ഐ.(എം)-ന്റെ ആവിർഭാവം. അക്കാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉയർന്നു വന്ന വരട്ടുതത്വവാദങ്ങൾക്കും റിവിഷനിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള എതിർപ്പുകളാണ് അവസാനം പിളർപ്പായി പരിണമിച്ചത് എന്നാണ് ഇത് സംബന്ധിച്ച സി.പി.ഐ. (എം)-ന്റെ ഔദ്യോഗിക നിലപാട് <ref name="partyprogram">{{cite web |url=http://cpim.org/content/programme-updated-changing-times |title=സി.പി.ഐ.(എം) പാർടി പരിപാടി |publisher=കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കേരള സംസ്ഥാന കമ്മിറ്റി |accessdate=27 ഡിസംബർ 2011}}</ref>. എന്നാൽ [[1960 | 1960-കളുടെ]] തുടക്കത്തിൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പ്രതിഫലനമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ പിളർപ്പെന്നും വ്യാഖ്യാനമുണ്ട്. പിളർപ്പിന് ശേഷം ഒരു വിഭാഗം [[ദേശീയ ജനാധിപത്യ വിപ്ലവം]] എന്ന ലക്ഷ്യത്തോടേയും , മറ്റൊരു വിഭാഗം [[ജനകീയ ജനാധിപത്യ വിപ്ലവം]] എന്ന ലക്ഷ്യത്തോടേയും പ്രവർത്തിക്കുന്നു. ഇതിൽ ജനകീയ ജനാധിപത്യ വിപ്ലവം എന്ന ലക്ഷ്യം സ്വീകരിച്ച വിഭാഗമാണ് സി.പി.ഐ. (എം) <ref name="janayugam0">{{cite web |url=http://www.janayugomonline.com/php/newsDetails.php?nid=1009557&cid=52&pgNo=1&keyword |title=സി.പി.ഐ.പരിപാടി പുതുക്കുമ്പോൾ |author=ബിനോയ് വിശ്വം |publisher=ജനയുഗം|accessdate=10 ജനുവരി 2012 |date=10 ജനുവരി 2012 }}</ref>.
 
ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തുന്ന കാര്യത്തിലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിത്തുടങ്ങിയത്. അക്കാലത്ത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും ഇന്തോ-ചൈനാ അതിർത്തിപ്രശ്നങ്ങളും വിഭാഗീയത മൂർച്ഛിക്കുവാൻ ഇടവരുത്തി <ref name="communist-prasthanam">കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ - [[സി. ഭാസ്കരൻ]]</ref>. [[1956]] ഏപ്രിൽ 19 മുതൽ 29 വരെ [[പാലക്കാട്]] വെച്ച് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സിൽ<ref name="cpmkerala-partycongress">{{cite web |url=http://www.cpimkerala.org/eng/conferences-6.php |title=സി.പി.ഐ(എം) പാർട്ടി കോൺഗ്രസ്സ് |publisher=സി.പി.ഐ(എം) കേരള സംസ്ഥാന കമ്മിറ്റി |accessdate=11 ജനുവരി 2012}}</ref> ആണ് വിഭാഗീയത പ്രത്യക്ഷമായി തുടങ്ങിയത്. ഈ സമ്മേളനത്തിൽ വെച്ച് പാർട്ടിയിലെ ഒരു വിഭാഗം ബദൽ പ്രമേയം അവതരിപ്പിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്<ref name="communist-prasthanam" />.
 
പാർട്ടി സമ്മേളനത്തിന്റെ പിറ്റേ ദിവസം അന്നത്തെ മലബാർ കമ്മിറ്റി സെക്രട്ടറി ആയിരുന്ന [[കെ. ദാമോദരൻ]] സെക്രട്ടറിയേറ്റ് വിളിച്ചു കൂട്ടുകയും പരാജയപ്പെട്ട പ്രമേയത്തെ പിന്തുണച്ച കെ. ദാമോദരൻ, [[എൻ.ഇ. ബാലറാം]], [[ടി.സി. നാരായണൻ നമ്പ്യാർ]], [[പി.ആർ. നമ്പ്യാർ]] തുടങ്ങിയവർ മലബാർ കമ്മിറ്റിയിൽ നിന്നുള്ള രാജി സമർപ്പിക്കുകയും ചെയ്തു{{തെളിവ്}}. എന്നാൽ പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് ഈ രാജി സമർപ്പണം തെറ്റാണെന്ന് വിധിച്ചു <ref name="communist-prasthanam" />.
 
[[1961 | 1961-ൽ]] [[കാട്ടാമ്പള്ളി | കാട്ടാമ്പള്ളിയിൽ]] വെച്ച് നടന്ന സംസ്ഥാനസമ്മേളനത്തിലും<ref name="communist-prasthanam" /> വിഭാഗീയത രൂക്ഷമായിരുന്നു. [[മോസ്കോ | മോസ്കോയിൽ]] വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് വർക്കേഴ്സ് പാർട്ടികളുടെ സമ്മേളനത്തിനു ശേഷമായിരുന്നു ഇത്. [[മുതലാളിത്തേതര പാത]], [[സമാധാനപരമായ സഹവർത്തിത്വം]], [[ദേശീയ ജനാധിപത്യ വിപ്ലവം | ദേശീയ ജനാധിപത്യം]] തുടങ്ങിയവയെ ചൊല്ലി മോസ്കോ സമ്മേളനത്തിൽ ഉയർന്നു വന്ന തർക്കങ്ങളുടെ അനുരണനങ്ങൾ ആയിരുന്നുവെങ്കിലും പ്രധാനമായും തർക്കവിഷയം ദേശീയ ജനാധിപത്യത്തെ ചൊല്ലി ആയിരുന്നു.<ref name="communist-prasthanam" />
 
ഇന്തോ-ചൈന അതിർത്തി തർക്കങ്ങൾ ഈ ആശയസമരത്തെ രൂക്ഷമാക്കുന്നതിൽ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചു<ref name="hindu-ems-brpb">{{cite news |title=നമ്പൂതിരിപ്പാട് റൈറ്റിംഗ്സ് |author=ബി.ആർ.പി. ഭാസ്കർ |url=http://www.hindu.com/br/2004/11/16/stories/2004111600451403.htm |newspaper=ദ ഹിന്ദു |date=16 നവംബർ 2004 |accessdate=11 January 2012 |quote="ഇന്തോ ചൈന യുദ്ധവും, പാർട്ടിയിലെ പിളർപ്പും."}}</ref>. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഈ പ്രശ്നത്തിനെ രണ്ട് തരത്തിലാണ് സമീപിച്ചിരുന്നത്. സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്ന് ആയുധം ശേഖരിച്ചു കൊണ്ടാണെങ്കിലും ചൈനയെ എതിരിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ, അതിർത്തിതർക്കങ്ങൾ സമാധാനപരമായി ഉഭയകക്ഷിചർച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത് എന്ന് മറുവിഭാഗം നിലപാട് എടുത്തു. [[1961]] ഏപ്രിൽ 7 മുതൽ 16 വരെ [[വിജയവാഡ|വിജയവാഡയിൽ]] നടന്ന ആറാം പാർട്ടി കോൺഗ്രസ്സിൽ (അതിനു മുന്നോടി ആയ നടന്ന കേരള സംസ്ഥാന സമ്മേളനമായിരുന്നു കാട്ടാമ്പള്ളിയിലേത്) അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെ വക്കുവരെ എത്തി. ഏകീകരിച്ച ഒരു രാഷ്ട്രീയ പ്രമേയം പോലും അംഗീകരിക്കുവാൻ ആ പാർട്ടി കോൺഗ്രസ്സിൽ സാധിച്ചിരുന്നില്ല <ref name="communist-prasthanam" />.
 
[[1962|1962-ൽ]] ജനറൽ സെക്രട്ടറിയായിരുന്ന അജയ് ഘോഷ് മരിക്കുകയും ഇ.എം.എസ്. നമ്പൂതിരിപ്പാട് പുതിയ ജനറൽ സെക്രട്ടറിയായും എസ്.എ. ഡാങ്കെയെ ചെയർമാൻ എന്ന പുതിയ സ്ഥാനത്തിലും നിയമിച്ചു. രണ്ടു വിഭാഗത്തിനും പ്രാതിനിധ്യം നൽകുകയായിരുന്നു ഇതിലൂടെ ചെയ്തത്. അതിൽ ഇ.എം.എസ്. ഇടതും ഡാങ്കെ വലതും വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു.<ref name="indiavoice">{{cite web |url=http://indiavoice.info/20090316664/indian-politics/political-parties/history-of-communist-party-of-india-marxist.html |title=ഹിസ്റ്ററി ഓഫ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |publisher=ഇന്ത്യ വോയ്സ് |accessdate=10 ജനുവരി 2012 |date=16 മാർച്ച് 2009}}</ref>.
 
അതിനു ശേഷം ഒത്തുപോകാനാവാത്ത വിധത്തിൽ അഭിപ്രായഭിന്നതകൾ രൂക്ഷമാവുകയും [[1964]] ഏപ്രിൽ 11-ന് നടന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് 32 നേതാക്കളുടെ ഇറങ്ങിപ്പോക്കിലേക്ക് നയിക്കുകയും ചെയ്തു. (ഇ.എം.എസ്സും നായനാരും വി.എസ്സും ഉൾപ്പെടെയുള്ള 32 അംഗങ്ങളാണ് ഇറങ്ങിപോയത്{{ref|ക|ക}}). ഈ ഇറങ്ങിപ്പോയ 32 നേതാക്കൾ [[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിലെ]] തെന്നാലിയിൽ ഒരു കൺവെൻഷൻ വിളിച്ചു കൂട്ടുകയും അതിൽ പാർട്ടിയുടെ ഏഴാം കോൺഗ്രസ്സ് [[കൽക്കട്ട|കൽക്കട്ടയിൽ]] വെച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു <ref name="communist-prasthanam" />. പ്രസ്തുത സമ്മേളനം ചൈനയിലെ കമ്യൂണിസ്റ്റ് നേതാവായ മാവോ സേ-തൂങ്ങിന്റെ ബാനറുകളാൽ ശ്രദ്ധേയമായിരുന്നു{{തെളിവ്}}. [[1964]] ഒക്ടോബർ 31 മുതൽ നവംബർ 7 വരെ [[കൊൽക്കത്ത|കൽക്കട്ടയിൽ]] വച്ച് ഒരു വിഭാഗം പ്രവർത്തകർ ഏഴാം [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്|പാർട്ടി കോൺഗ്രസ്സ്]] ചേരുകയും, [[മുംബൈ|ബോംബെയിൽ]] ഡാങ്കെയുടെ വിഭാഗം വേറെ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്|പാർട്ടി കോൺഗ്രസ്സ്]] വിളിച്ചുകൂട്ടുകയും ചെയ്തു. കൽക്കട്ടയിൽ വെച്ച് നടന്ന [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പാർട്ടി കോൺഗ്രസ്സ്|പാർട്ടി കോൺഗ്രസ്സ്]] ജനകീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടി അംഗീകരിച്ചപ്പോൾ ഡാങ്കെ വിഭാഗം ദേശീയ ജനാധിപത്യ വിപ്ലവത്തിന്റേതായ ഒരു പാർട്ടി പരിപാടിയും അവതരിപ്പിച്ചു. അതോടെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ് പൂർണ്ണമായി <ref name="communist-prasthanam" />.
 
===ആദ്യ കാലം===