"ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
 
==ഐതിഹ്യം==
[[കുരുക്ഷേത്രയുദ്ധം|കുരുക്ഷേത്രയുദ്ധത്തിൽ]] കൊലചെയ്യപ്പെട്ട ബന്ധുക്കൾക്ക് മോക്ഷം ലഭിയ്ക്കാൻ പാണ്ഡവർ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശമനുസരിച്ച് ദക്ഷിണഭാരതത്തിൽ വരികയും, നിളാനദിയുടെ ദക്ഷിണതീരത്തെ ഭാരതഖണ്ഡത്തിൽ പിതൃതർപ്പണം നടത്തുകയും ചെയ്തു. അവരുടെ പിതൃതർപ്പണത്തിനുശേഷമാണ് ഈ പ്രദേശത്തിന് ''ഭാരതഖണ്ഡം'' എന്ന പേരുവന്നതുപോലും. തുടർന്ന് അടുത്തുതന്നെ ഒരു ക്ഷേത്രം പണിയുകയും തങ്ങളുടെ കൈവശമുണ്ടായിരുന്ന ശ്രീകൃഷ്ണവിഗ്രഹം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. ഐവർ (അഞ്ചുപേർ - പഞ്ചപാണ്ഡവർ) ചേർന്ന് പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായതിനാൽ ''ഐവർമഠം'' എന്ന് ക്ഷേത്രം അറിയപ്പെടുകയും ചെയ്തു. തുടർന്ന്, [[കോതക്കുറിശ്ശി മഹാദേവക്ഷേത്രം|കോതക്കുറിശ്ശി]], [[പാമ്പാടി സോമേശ്വരം ശിവക്ഷേത്രം|സോമേശ്വരം]] എന്നീ ശിവക്ഷേത്രങ്ങളിലും പ്രതിഷ്ഠ നിർവ്വഹിച്ചശേഷം അവർ [[തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രം|വില്വാദ്രിനാഥനെ]]യും തൊഴുത് [[പുനർജനി നൂഴൽ]] നടത്തുകയും അതുവഴി തങ്ങളെ ബാധിച്ച പാപങ്ങളിൽ നിന്ന് മുക്തിനേടുകയും ചെയ്തു.
 
== അവലംബം ==
1,313

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3372226" എന്ന താളിൽനിന്ന് ശേഖരിച്ചത്