"ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vishalsathyan19952099 എന്ന ഉപയോക്താവ് ഐവർ മഠം എന്ന താൾ ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നാക്കി മാറ്റിയിരിക്കുന്നു: ഐവർമഠം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെക്കുറിച്ചാണ് ഈ ലേഖനം
No edit summary
വരി 1:
{{Unreferenced}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയുടെ]] വടക്കുകിഴക്കേ അറ്റത്ത് [[തിരുവില്വാമല ഗ്രാമപഞ്ചായത്ത്|തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ]] [[പാമ്പാടി (തിരുവില്വാമല)|പാമ്പാടി]] എന്ന സ്ഥലത്ത് [[നിള|ഭാരതപ്പുഴയുടെ]] ദക്ഷിണതീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം'''. [[പാർത്ഥസാരഥി|പാർത്ഥസാരഥിഭാവത്തിലുള്ള]] [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണഭഗവാനാണ്]] ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി [[ഗണപതി]], [[അയ്യപ്പൻ]], [[ശിവൻ]], [[പാർവ്വതി]], [[നാഗദൈവങ്ങൾ]] എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. [[പാണ്ഡവർ|പഞ്ചപാണ്ഡവരാണ്]] ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഐവർമഠം എന്ന പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. [[പിതൃതർപ്പണം|പിതൃതർപ്പണത്തിന്]] വളരെ പേരുകേട്ട ഒരു സന്നിധിയാണിത്. ദിവസേന ആയിരക്കണക്കിന് ബലിതർപ്പണങ്ങളാണ് ഇവിടെ നടത്തിപ്പോരുന്നത്. [[അഷ്ടമിരോഹിണി]], [[വിഷു]], [[കർക്കടകവാവ്]] എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആണ്ടുവിശേഷങ്ങൾ. മൂന്ന് കുടുംബക്കാർ ഉൾപ്പെട്ട ഒരു സ്വകാര്യ ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
[[തൃശ്ശൂർ|തൃശൂർ]] ജില്ലയിലെ [[തിരുവില്വാമല ഗ്രാമപഞ്ചായത്ത്|തിരുവില്വാമല]] പഞ്ചായത്തിൽ പാമ്പാടി എന്ന സ്ഥലത്ത് നിളയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം.
==ഐതിഹ്യം==
മഹാഭാരത യുദ്ധാനന്തരം തങ്ങളാൽ കൊല്ലപ്പെട്ട ആത്മാക്കൾക്ക് മുക്തിലഭിക്കാതെ വന്നപ്പോൾ ശ്രീകൃഷ്ണഭഗവാന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡവർ ദക്ഷിണഭാരതത്തിലേക്ക് വരികയും [[ഗംഗാനദി|ഗംഗാനദിക്ക്]] തുല്യമായ നിളാനദിക്കരയിലെ ഭാരതഖണ്ഡം എന്നപേരിലറിയപ്പെടുന്ന ഐവർമഠം തീരത്ത് വന്ന് ബലിതർപ്പണം നടത്തുകയും ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജിച്ചു എന്നുമാണ് ഐതിഹ്യം. അഞ്ച് പാണ്ഡവരും ചേർന്ന് പ്രതിഷ്ഠിച്ച് പൂജിച്ച്പോന്ന ക്ഷേത്രമാണ് ഐവർമഠം എന്നാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള നദീഭാഗമാണ് 'ഭാരതഖണ്ഡം' എന്നറിയപ്പെടുന്നത്. ബലിതർപ്പണം മാത്രമാണ് ഇവിടെ പ്രാധാന്യം. കുറച്ചുമാറിയുള്ള പഞ്ചായത്ത് ശ്മശാനത്തിനോ മൃതദേഹ ദഹനത്തിനോ ഐവർമഠവുമായി യാതൊരു ബന്ധവും ഐതിഹ്യവുമില്ല.
"https://ml.wikipedia.org/wiki/ഐവർമഠം_ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്