"വി.എ. കബീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
== ജീവിതരേഖ ==
1949 ൽ കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് ജനനം. പിതാവ് ഇരിക്കൂർ പി.സി. മുഹമ്മദ് ഹാജി. മാതാവ് ആഇശ. വളപട്ടണത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു.<ref>{{Cite web|url=https://islamonlive.in/profiles/%e0%b4%b5%e0%b4%bf-%e0%b4%8e-%e0%b4%95%e0%b4%ac%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d/|title=വി. എ. കബീർ|access-date=2020-07-07|date=2015-03-07|language=en-US}}</ref> 1970ൽ പ്രബോധനം വാരികയുടെ പത്രാധിപ സമിതിയിൽ അംഗമായി. പതിനഞ്ച് വർഷം പ്രബോധനം വാരികയുടെ അസി. എഡിറ്ററായിരുന്നു. കോഴിക്കോട് ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ്, ഇസ്‌ലാമിക് യൂത്ത് സെന്റർ ട്രസ്റ്റ്, കാസർഗോഡ് ആലിയ അറബിക് കോളേജ് കമ്മിറ്റി, ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് അസ്സോസിയേഷൻ എന്നിവയിൽ അംഗമായിരുന്നു. ഖത്തറിലെ പോലീസ് ടെലികമ്മ്യൂണിക്കേഷനിൽ 19 വർഷം ജോലി ചെയ്തിട്ടുണ്ട്. 1971 ൽ ഇരുപത്തൊന്നാം വയസ്സിൽ പരിശുദ്ധ [[ഹജ്ജ്]] നിർവഹിക്കുകയുണ്ടായി . {{തെളിവ്}}<ref>[http://www.aramamonline.net/detail.php?cid=238&tp=1 കടൽ കടന്ന്‌ ഒരു ഹജ്ജ്‌ യാത്ര]</ref> കോഴിക്കോട് വെള്ളിമാട്കുന്നിൽ താമസം. ഭാര്യ ആഇശ. രണ്ട് ആൺകുട്ടികളുൾപ്പെടെ അഞ്ച് മക്കളുണ്ട്.<ref>[[ഇസ്‌ലാമിക വിജ്ഞാനകോശം]] 1/914</ref>
 
== സാഹിത്യരംഗം ==
1969 ൽ രിയാദിൽ നടന്ന വേൾഡ് അസംബ്ലി ഓഫ് മുസ്‌ലിം യൂത്ത്സ്(വമി) ന്റെ ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കുകയും മുസ്ലിം വ്യക്തിനിയമം ഇന്ത്യയിൽ പ്രശ്നങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കുകയും ചെയ്തു.<ref>{{Cite web|url=https://islamonlive.in/profiles/%e0%b4%b5%e0%b4%bf-%e0%b4%8e-%e0%b4%95%e0%b4%ac%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d/|title=വി. എ. കബീർ|access-date=2020-07-07|date=2015-03-07|language=en-US}}</ref> ഈ പ്രബന്ധം പിന്നീട് വമി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ച അൽ അഖല്ലിയാത്തുൽ മുസ്‌ലിമതു ഫിൽ ആലം എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [[മാതൃഭൂമി]], [[മാധ്യമം]], ചന്ദ്രിക, വിജ്ഞാനകൈരളി, മലയാള നാട്, തേജസ്, പച്ചക്കുതിര, ആരാമം തുടങ്ങി മലയാള ആനുകാലികങ്ങളിലും ഖത്വറിലെ അശ്ശർഖ്, ശബാബുൽ യൗം, അൽ റായ എന്നീ അറബി പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതിയിട്ടുണ്ട്. കവിതകളും എഴുതിയിട്ടുണ്ട്. ഷഹനാസ് ബീഗം തൂലികാനാമമാണ്. അറബ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട പ്രഥമ കൃതിയാണ് വി.എ കബീറിന്റെ ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ<ref>http://www.deshabhimani.com/newscontent.php?id=78207</ref>.അറബ് വസന്തത്തിന്റെ പ്രധാന ശില്പികളിലൊരാളായ തുണീഷ്യയിലെ റാശിദുല് ഗന്നൂശി ജീവിതം പറയുന്ന കൃതിയാണ് [[റാശിദ് ഗനൂശി|ഗന്നൂശിയുടെ ആത്മകഥ]] <ref>http://www.iphkerala.com/index.php?route=product/product&product_id=482</ref>
=== സ്വതന്ത്ര കൃതികൾ ===
* ക്ഷോഭിക്കുന്ന അറബിത്തെരുവുകൾ (അറബ് വസന്തം)<ref>{{cite news|title = വായന|url = http://www.madhyamam.com/weekly/1076|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 728|date = 2012 ഫെബ്രുവരി 06|accessdate = 2013 മെയ് 04|language = [[മലയാളം]]}}</ref>
"https://ml.wikipedia.org/wiki/വി.എ._കബീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്