"അൽ ജാമിഅ അൽ ഇസ്ലാമിയ, ശാന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പച്ചക്കറി കൃഷി
വരി 80:
=== അൽ ജാമിഅ കാമ്പസ് - മേവാത്ത്, ഹരിയാന ===
ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്​​ലാ​മി​യ​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കാ​മ്പ​സു​ക​ളി​ലെ പ്ര​ഥ​മ സംരംഭമാണ് ഹരിയാനയിലെ മേവാത്തിലുള്ള അൽ ജാമിഅ കാമ്പസ്. 2017 ആഗസ്തിൽ ആരംഭിച്ച സ്ഥാപനം ദ​യൂ​ബ​ന്ദ് ദാ​റു​ൽ ഉ​ലൂം റെ​ക്ട​ർ മൗ​ലാ​ന സു​ഫ്​​യാ​നു​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. അൽ ജാമിഅയുടെ ഓഫ് കാമ്പസ് ചെയർമാൻ മമ്മുണ്ണി മൗലവിയും കാമ്പസ് ഡയറക്ടർ ശിബിലി അർസലനുമാണ്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം സാധ്യമാവുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്.<ref>{{Cite web|url=https://www.madhyamam.com/kerala/al-jamia-inaugurate-hariyana-campus-kerala-news/2017/aug/30/324934|title=അൽ ജാമിഅ ഹരിയാന കാമ്പസ്​ ഉദ്ഘാടനം ചെയ്തു|access-date=2017-08-03|last=|first=|date=|website=madhyamam.com|publisher=madhyamam}}</ref>
 
=== പച്ചക്കറി കൃഷി<ref>{{Cite web|url=https://www.thejasnews.com/news/kerala/agri-al-jamia-project-inauguration-137149|title=പത്തേക്കറിൽ പച്ചക്കറി കൃഷിയുമായി ശാന്തപുരം അൽ ജാമിഅ|access-date=2020-07-06|last=APH|date=2020-06-18|language=en}}</ref> ===
ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ്യയുടെ കീഴിൽ ആരംഭിക്കുന്ന വിപുലമായ കൃഷി പദ്ധതികളുടെ ഉദ്ഘാടനം അൽ ജാമിഅ റെക്ടർ ഡേ: അബ്ദുസ്സലാം അഹ്മദ് നിർവ്വഹിച്ചു. വിവിധ തരം കൃഷികളിലൂടെ വിഷ രഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിക്കാനും അതുവഴി സ്വായംപര്യപ്തത കൈവരിക്കാനുമുള്ള ഈ പദ്ധതി മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളെയും ജീവനക്കാരെയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ പുതിയ കാലത്തെ അഭിമുഖീകരിക്കാനുള്ള വിദ്യാഭ്യാസം കൂടിയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം കാര്യങ്ങളിൽ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു. നെൽകൃഷിയും, വിവിധ തരം പച്ചക്കറികളും ഉൾക്കൊള്ളുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് ആവശ്യമായ സാമ്പത്തിക സഹായം അൽജാമിഅ പൂർവ്വ വിദ്യാർത്ഥികളുടെ 1990-96 വർഷത്തെ ബാച്ചാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതിനു പുറമെ സർക്കാർ സബ്‌സിഡികളും ലഭ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് പ്രൊജക്ട് ഡയറക്ടർ എ.ടി ഷറഫുദ്ദീൻ വിശദീകരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അൽ_ജാമിഅ_അൽ_ഇസ്ലാമിയ,_ശാന്തപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്