"ഒലിഗോസീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 8:
ലൈയലിന്റെ നാമപദ്ധതിയിലെ പൂര്‍വ ഇയോസീന്‍, ഉത്തരമയോസീന്‍ എന്നിവയ്ക്കിടയ്ക്കുള്ള വ്യതിരിക്ത ഘട്ടത്തെ സൂചിപ്പിക്കുവാന്‍ 1854-ല്‍ ഏണസ്റ്റ് ഫൊണ്‍ ബെയ്റിക്ക് ആണ് ഒലിഗോസീന്‍ എന്ന സംജ്ഞ് ഉപയോഗിച്ചത്. പില്ക്കാലത്ത് ഒലിഗോസിന്‍ യുഗം മൂന്നു കാലഘട്ടങ്ങളായി വിഭജിക്കപ്പെട്ടു.
 
ഒലിഗോസീന്‍ ശിലകളില്‍ കാണുന്ന പ്രമുഖ ഇനം ജീവാശ്മം ഫൊറാമിനിഫെറ വിഭാഗത്തില്‍പ്പെട്ട സമുദ്രജീവികളുടേതാണ്. ഇന്ത്യയിലെ ഒലിഗോസീന്‍ ക്രമങ്ങളില്‍ ലെപിഡോസൈക്ലിന (Lepidocyclina) എന്ന ജീനസ് സൂചകജീവാശ്മമായി വര്‍ത്തിക്കുന്നു. കരയിലും വെള്ളത്തിലും വസിച്ചിരുന്ന കശേരുകികളും അകശേരുകികളും ആയ ജന്തുക്കളുടെയും, സസ്യങ്ങളുടെയും ജീവാശ്മങ്ങള്‍ ഒലിഗോസീന്‍ ശിലകള്‍ ധാരാളമായി ഉള്‍ക്കൊണ്ടുകാണുന്നു. ശുദ്ധജല ജീവികളും ലവണജലജീവികളും ഉണ്ടായിരുന്നു. മത്സ്യങ്ങളും കടല്‍ജീവികളായ അകശേരുകികളും ഇയോസീന്‍ യുഗത്തിലെ ജീവികളോട് ഒട്ടൊക്കെ സാദൃശ്യമുള്ളവയായിരുന്നു. കരയില്‍ ജീവിച്ചുപോന്ന ക്രിയോഡോണ്ട എന്നയിനം അസ്തമിതമായി; അതില്‍ നിന്നും പട്ടി, പൂച്ച തുടങ്ങി യഥാര്‍ഥ മാംസഭുക്കുക്കളായ സസ്തനികള്‍ പരിണമിച്ചു. രാക്ഷസപ്പന്നി (Archaetherium), പ്രാക്കാല ഒട്ടകം (Poebrotheruim), ആദിമാശ്വം[[Image:Mesohippus.jpg|thumb|200px|''[[Mesohippus]]''.]] (Mesohippus), ഓട്ടക്കാരനായ കൂറ്റന്‍ കാണ്ടാമൃഗം (Hiracodon),[[Image:Hyaenodon Heinrich Harder.jpeg|thumb|200px|right|''Hyaenodon''.]] പ്രാചീന മഹാഗജം (Mastodon), വളഞ്ഞ ദംഷ്ട്രകളുള്ള (sabre toothed) ഇനം പൂച്ച (Hoplophoneus) എന്നിവയാണ് ഒലിഗോസീന്‍ യുഗത്തിലെ മുഖ്യ സസ്തനികള്‍. പൂര്‍വ-പശ്ചിമ അര്‍ധഗോളങ്ങളില്‍ വിവിധയിനം വാനരന്മാരും ആള്‍ക്കുരങ്ങുകളും ഒലിഗോസീന്‍ യുഗത്തില്‍ ഉത്ഭൂതമായി. നരവാനരഗണം (Primates) ഈ യുഗത്തില്‍ നിര്‍ണായകമായ പരിണാമ ദശകള്‍ പിന്നിടുകയുണ്ടായി.
 
==ഭൂപ്രകൃതി==
"https://ml.wikipedia.org/wiki/ഒലിഗോസീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്